തീവണ്ടി യാത്രക്കിടെ പോലീസ് ഉദ്യോഗസ്ഥന്റെ ഫോണ്‍ വിളി; കത്തിയമർന്ന പാടത്തിൽ മിണ്ടാപ്രാണികള്‍ക്ക് രക്ഷകരായി അഗ്‌നി രക്ഷാസേന! ഏതു നിമിഷവും തീയില്‍ അകപ്പെടാന്‍ സാധ്യതയുണ്ടായിരുന്ന മിണ്ടാപ്രാണികളെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന് എഎസ്‌ഐ എം.ടി.പി.സെയ്ഫുദ്ദീന്‍, കയ്യടിച്ച് സോഷ്യൽമീഡിയ
ഏതുവിധത്തിൽ അപകടങ്ങൾ ഉണ്ടായാലും അവിടെ ഒട്ടുമിക്കപ്പോഴും അകപ്പെടുക മിണ്ടാപ്രാണികളെ തന്നെയാകും. അവരെ രക്ഷപ്പെടുത്താൻ പലപ്പോഴും സ്വന്തം ജീവൻ തന്നെ പണയം വച്ചിട്ടുണ്ട്. യുക്രൈനിൽ നിന്നും എത്തിയ നമ്മുടെ വിദ്യാർത്ഥികൾ പോലും അത്തരത്തിൽ മിഷൻ സാധൂകരിച്ചു. ഇപ്പോഴിതാ അത്തരത്തിൽ ഒരു നിർണായക വാർത്തയാണ് പുറത്ത് വരുന്നത്.
തീവണ്ടി യാത്രക്കിടെ അപ്രതീക്ഷിതമായി കണ്ട ആ കാഴ്ച. പോലീസ് ഉദ്യോഗസ്ഥന്റെ ഫോണ്‍ വിളിയില്‍ മിണ്ടാപ്രാണികള്‍ക്ക് രക്ഷകരായി അഗ്‌നി രക്ഷാസേനയെത്തിയിരിക്കുകയാണ്. ഇന്നലെ രാവിലെ ഒമ്പതേമുക്കാല്‍ മണിയോടെ ബേക്കല്‍ കോസ്റ്റല്‍ എഎസ്‌ഐ എം.ടി.പി. സെയ്ഫുദ്ദീന്‍ ജോലിക്ക് പോകുന്നതിനിടെയാണ് ചേറ്റുകുണ്ടില്‍ റെയില്‍വേ ട്രാക്കിനു സമീപം പാടത്ത് തീപിടിച്ചതായി കണ്ടത്. ഇവിടെ പത്തോളം നാല്‍ക്കാലികളെ പുല്ല് തിന്നാന്‍ കെട്ടിയിട്ടിട്ടുണ്ടായിരുന്നതും ഇദ്ദേഹത്തിന്റെ ശ്രദ്ധയിപ്പെട്ടു.
അത്തരത്തിൽ ഏതു നിമിഷവും തീയില്‍ അകപ്പെടാന്‍ സാധ്യതയുണ്ടായിരുന്ന മിണ്ടാപ്രാണികളെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന് എഎസ്‌ഐ എം.ടി.പി.സെയ്ഫുദ്ദീന്‍ ഫോണില്‍ അറിയിക്കുകയും ചെയ്യുകയായിരുന്നു. ഉടന്‍ തന്നെ ഗ്രേഡ് അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍മാരായ കെ.സതീഷ്, ടി.ഒ. കുഞ്ഞികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ രണ്ടു യൂണിറ്റ് അഗ്‌നി രക്ഷാസേന സ്ഥലത്ത് എത്തിയപ്പോഴേക്കും അഞ്ചോളം കാലികളെ ഇബ്രാഹിം, കുഞ്ഞബ്ദുള്ള, കുഞ്ഞി മുഹമ്മദ് എന്നിവര്‍ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയായിരുന്നു.
ബാക്കിയുള്ളവയെ സേനയും രക്ഷപ്പെടുത്തിയിരുന്നു. ഇതിനിടെ തന്നെ റെയില്‍ ട്രാക്കിനു സമീപത്തുവരെ തീ എത്തിയിട്ടുണ്ടായിരുന്നു.
ഇതിനുപിന്നാലെ സേന വാഹനം കടന്നുചെല്ലാന്‍ കഴിയാത്തതിനാല്‍ തന്നെ വാഹനങ്ങളില്‍ നിന്നും സമീപ വീടുകളില്‍ നിന്നും കുടത്തില്‍ വെള്ളം എത്തിച്ചും മണല്‍ വിതറിയും മരച്ചില്ലകള്‍ ഉപയോഗിച്ച് അടിച്ചുമാണ് ഉച്ചയ്ക്ക് ഒരു മണിയോടെ തീ പൂര്‍ണ്ണമായും അണക്കാന്‍ സാധിച്ചത്. ഇത്തരത്തിൽ തീയില്‍ അകപ്പെട്ട് നിരവധി കുരുവികളും ആമകളും പാമ്പുകളും ചത്തുപോയതായും അവർ കണ്ടെത്തി. ഇതിനിടെ ഒരാമ റെയില്‍വെ ട്രാക്കിനു സമീപം അഭയം തേടിയിരുന്നു.
അതായത് മാലിന്യങ്ങള്‍ക്ക് അജ്ഞാതന്‍ തീയിട്ടതാണ് ഇത്തരത്തിൽ വൻ നാശനഷ്ടത്തിലേക്ക് എത്തിച്ചത്. ഏകദേശം ഇരുപത് ഏക്കറോളം പ്രദേശം കത്തിയമരാന്‍ കാരണമായി മാറിയിട്ടുണ്ട്. ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍മാരായ എച്ച്.ഉമേശ്, എച്ച്.നിഖില്‍, പി.വരുണ്‍, പി.ആര്‍.അനന്ദു, എസ്.ശരത്ത്, ഹോംഗാര്‍ഡുമാരായ കെ.പി.രാമചന്ദ്രന്‍, പി.രവീന്ദ്രന്‍, സിവില്‍ ഡിഫന്‍സ് അംഗം പി.പി.പ്രദീപ് കുമാര്‍ ആവിക്കര, റെയില്‍വെ കീമാന്‍ ബോസ് ഗുഡിയ, നാട്ടുകാരായ അനില്‍, ഓംകാര്‍, പ്രണവ് മറ്റും ചേര്‍ന്നാണ് ഇത്തരത്തിൽ തീയണച്ചത്.
https://www.facebook.com/Malayalivartha


























