കെഎസ്ആര്‍ടിസി പ്രതിസന്ധി നേരിടുന്നു; 35-40 കോടി രൂപയുടെ അധിക ചെലവുണ്ടാകുന്നുണ്ട്; ഒരു വിഭാഗം ജീവനക്കാരെ ഒഴിവാക്കേണ്ടതായി വരും; എല്ലാ മാസവും കൃത്യമായി ശമ്പളം നല്‍കാൻ സാധിക്കില്ലെന്ന് ഗതാഗത മന്ത്രി; പ്രസ്‌താവനയിൽ മന്ത്രിക്കെതിരെ തിരിഞ്ഞ് ഇടത് യൂണിയനുകളും

കെഎസ്ആര്‍ടിസി പ്രതിസന്ധി നേരിടുന്നുവെന്ന് തുറന്നടിച്ച് ഗതാഗത മന്ത്രി ആന്റണി രാജു. കെഎസ്ആര്‍ടിസിയ്ക്കുള്ള ഇന്ധനവില വര്‍ധിപ്പിച്ചിരിക്കുകയാണ്. ഈയൊരു സാഹചര്യത്തിൽ 35-40 കോടി രൂപയുടെ അധിക ചെലവുണ്ടാകുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രതിസന്ധി ഇങ്ങനെ തന്നെ തുടരുകയാണെങ്കിൽ ഇത്രയും ജീവനക്കാരെ നിലനിര്‍ത്തുവാൻ ആശങ്കയുണ്ടാകുമെന്ന് ആന്റണി രാജു വ്യക്തമാക്കി. ഒരു വിഭാഗം ജീവനക്കാരെ ഒഴിവാക്കേണ്ടതായി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. എല്ലാ മാസവും കൃത്യമായി ശമ്പളം നല്‍കാൻ സാധിക്കില്ല. പ്രതിവര്‍ഷം 500 കോടി രൂപയുടെ അധിക ചെലവാണ് ഉണ്ടാകുന്നതെന്നും മന്ത്രി പറഞ്ഞു.
അതേസമയം കെഎസ്ആര്‍ടിസിയില്‍ ഈ മാസത്തെ ശമ്പള വിതരണം മുടങ്ങിയിരുന്നു. പ്രതിസന്ധി തുടര്‍ന്നാല്‍ ലേ ഓഫ് വേണ്ടി വരുമെന്ന ഗതാഗത മന്ത്രിയുടെ പ്രസ്താവനക്കെതിരെ ഇടത് യൂണിയനുകളും പ്രതിഷേധവുമായിറങ്ങി. ഇന്ധനവില വര്‍ദ്ധനവ് കാരണം കെഎസ്ആര്‍ടിസി കടുത്ത പ്രതിസന്ധിയിലാണ്.
ഇങ്ങനെയാണെങ്കിൽ ലേ ഓഫ് വേണ്ടി വരുമെന്നും ഗതാഗതമന്ത്രി വ്യക്തമാക്കി. പകുതി ശമ്പളത്തോടെ ദീര്‍ഘകാല അവധി നല്‍കുന്ന ഫര്‍ലോ ലീവ് എന്ന ആശയം മാനേജ്‌മെന്റ് മുന്നോട്ട് വെച്ചു. പക്ഷേ കുറച്ചു ജീവനക്കാര്‍ പോലും അനുകൂലിച്ചില്ല.
https://www.facebook.com/Malayalivartha


























