ദിലീപിന് പണിവെച്ചത് സായി! കൊച്ചിയിലെ ഹോട്ടലില്‍ വെച്ചും അഭിഭാഷകന്റെ ഓഫീസില്‍ വെച്ചും ദിലീപ് പോലുമറിയാതെ സായി ചെയ്തത്... പൊക്കാൻ ഇനിയും ലിസ്റ്റുകൾ...

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണോദ്യോഗസ്ഥരുടെ വധഗൂഢാലോചന കേസിൽ ക്രൈംബ്രാഞ്ചിനെതിരെ പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് സൈബർ വിദഗ്ദ്ധൻ സായ് ശങ്കറിന്റെ പേരും പുറത്ത് വന്നത് . കേസിൽ സൈബർ തെളിവുകൾ നശിപ്പിച്ചതിൽ ദിലീപിന്റെ അഭിഭാഷകനായ അഡ്വ.ബി.രാമൻപിളളയുടെ പേര് പറയണമെന്നാണ് ക്രൈംബ്രാഞ്ച് നിർബന്ധിക്കുന്നതെന്നാണ് സൈബർ വിദഗ്ദ്ധനായ കോഴിക്കോട് സ്വദേശി സായ് ശങ്കർ ആദ്യം പറഞ്ഞത്. കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ഡിലീറ്റ് ചെയ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് സായ് ശങ്കറിനെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് വിളിപ്പിച്ചപ്പോഴാണ് ദിലീപിന്റെ അഭിഭാഷകന്റെ പേര് പറയാൻ നിർബന്ധിച്ചത് എന്നായിരുന്നു സായിയുടെ ആദ്യ പരാതി. പിന്നാലെ എല്ലാം കലങ്ങി മറിയുകയായിരുന്നു. എന്നാൽ സായ് ശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കിയതിന് പിന്നാലെ കേസിൽ സായിയെയും പ്രതി ചേർത്തു. എന്നാൽ ഇയാളുമായുള്ള പല ഇടപാടുകളും ദിലീപ് അറിഞ്ഞുകൊണ്ടായിരുന്നില്ലെന്നാണ് വിവരം. ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നീക്കം ചെയ്തത് സായ് ശങ്കറാണ് എന്ന് പോലീസ് പറയുന്നു. കൊച്ചിയിലെ ഹോട്ടലില്‍ വച്ചും അഭിഭാഷകന്റെ ഓഫീസില്‍ വച്ചുമാണ് രേഖ നീക്കിയത്. രണ്ടിടത്തെയും വൈഫൈ നെറ്റ് കണക്ഷന്‍ സായ് ശങ്കര്‍ ഉപയോഗിച്ചിരുന്നുവെന്ന് പോലീസ് പറയുന്നു. തെളിവ് നശിപ്പിക്കല്‍ കുറ്റമാണ് സായ് ശങ്കറിനെതിരെ ചുമത്തിയിരിക്കുന്നത്.
സായ് ശങ്കറുമായി ദിലീപ് നേരിട്ട് സംസാരിച്ചിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. മാത്രമല്ല, ഫോണിലെ രേഖകള്‍ നീക്കുമ്പോള്‍ ദിലീപ് അറിയാതെ ഇയാള്‍ മറ്റൊരു ഡിവൈസില്‍ സൂക്ഷിക്കുകയും ചെയ്തു. ഈ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതോടെയാണ് സായ് ശങ്കറിനെ പ്രതി ചേര്‍ക്കാന്‍ തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കേസില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനുള്ള പട്ടിക അന്വേഷണ സംഘം തയ്യാറാക്കിയിട്ടുണ്ട്. തൃപ്പൂണിത്തുറയില്‍ രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസില്‍ നേരത്തെ പ്രതിയായിരുന്നു സായ് ശങ്കര്‍. ഈ കേസില്‍ സായ് ശങ്കറിനെ അറസ്റ്റ് ചെയ്തത് ഡിവൈഎസ്പി ബൈജു പൗലോസ് ആയിരുന്നു. ദിലീപ് പ്രതിയായ കേസ് അന്വേഷിക്കുന്നതും ബൈജു പൗലോസ് തന്നെയാണ്. തന്നോടുള്ള പക വീട്ടുകയാണ് അന്വേഷണ സംഘം ചെയ്യുന്നതെന്ന് സായ് ശങ്കര്‍ സംശയിക്കുന്നു. വധഗൂഢാലോചന കേസില്‍ സായ് ശങ്കര്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യം തേടിയാണ് ഹൈക്കോടതിയിലെത്തിയത്. എന്നാല്‍ കേസില്‍ പ്രതിയല്ലാത്ത സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി സമര്‍പ്പിക്കേണ്ട കാര്യമില്ലെന്ന് ചൂണ്ടിക്കാട്ടി അന്ന് ഹൈക്കോടതി തീര്‍പ്പാക്കി. കേസെടുത്താലും ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാകും ചുമത്തുക എന്നും കോടതി നിരീക്ഷിച്ചിരുന്നു.
തിങ്കളാഴ്ചയാണ് സായ് ശങ്കറിനെ വധഗൂഢാലോചന കേസില്‍ പ്രതി ചേര്‍ത്തത്. ഏഴാം പ്രതിയാണ് സായ് ശങ്കര്‍. ദിലീപ്, സഹോദരന്‍ അനൂപ്, അളിയന്‍ സുരാജ്, സുഹൃത്തുക്കളായ ബൈജു ചെങ്ങമനാട്, ശരത് ജി നായര്‍ എന്നിവരും കേസില്‍ പ്രതികളാണ്. ശരതിനെ രണ്ടു ദിവസം കളമശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്ത ശേഷമാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. നടി ആക്രമിക്കപ്പെട്ട കേസ് തുടരന്വേഷണം നടത്തുന്ന സംഘം അനൂപിനെയും സുരാജിനെയും വൈകാതെ ചോദ്യം ചെയ്യും. ശേഷം കാവ്യമാധവനെയും ചോദ്യം ചെയ്യും. സുരാജിന്റെ ചില ഫോണ്‍ സംഭാഷണ രേഖകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതുവരെ കണ്ടെത്തിയ മുഴുവന്‍ തെളിവുകളും ഉള്‍പ്പെടുത്തി അന്വേഷണ സംഘം ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
https://www.facebook.com/Malayalivartha


























