കില്ലര്‍ ഡ്രോണുകളുമായ് കേരളാ പൊലീസിന്റെ മാസ്സ് എൻട്രി ഉടൻ...ഈ സംഭവം പൊളിക്കും

വ്യോമപാതയിലും സൈനികമേഖലയിലും നിരോധിത മേഖലകളിലും ഡ്രോൺ പറത്തുന്നവരെയും ശത്രുഡ്രോണുകളെയും നേരിടാൻ ആകാശ കവചം തീർക്കേണ്ടത് അനിവാര്യമാണ്.ഇപ്പോളിതാഡ്രോണ്‍ ആക്രമണങ്ങളെ നേരിടാന്‍ കേരളാ പൊലീസിന്റെ കില്ലര്‍ ഡ്രോണുകള്‍ എത്തുന്നു എന്നുള്ള വാർത്തകളാണ് പുറത്തുവരുന്നത്.
ഡ്രോണുകളെ നിർവീര്യമാക്കാനും തകർക്കാനും ശേഷിയുള്ള ‘കില്ലർ ഡ്രോൺ’ 2 മാസത്തിനകം കേരള പൊലീസിനു സ്വന്തമാകും.കേരള പൊലീസിന്റെ ഡ്രോണ്‍ ഫൊറന്‍സിക്ക് ഗവേഷണ കേന്ദ്രത്തിലാണ് നിര്‍മാണം പുരോഗമിക്കുന്നത്. രാജ്യത്ത് ആദ്യമായാണ് തദ്ദേശീയമായി ഡ്രോണുകള്‍ വികസിപ്പിക്കുന്നതെന്ന് സൈബര്‍ ഡോം നോഡല്‍ ഓഫീസര്‍ എഡിജിപി മനോജ് എബ്രഹാം പറഞ്ഞു.
ജീപ്പില്‍ ഘടിപ്പിക്കുന്ന ആന്റി ഡ്രോണുകള്‍ റഡാറില്‍ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ പറക്കുന്ന ഡ്രോണുകളെ കണ്ടെത്താനാകും. ഡ്രോണുകളുടെ വേഗം ലക്ഷ്യസ്ഥാനവും കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ വ്യക്തമാകും. ജാമറും ലേസറും ഉപയോഗിച്ച് ഇവയെ നിര്‍വീര്യമാക്കാന്‍ സാധിക്കും. ജിപ്പില്‍ ഘടിപ്പിക്കുന്നതിനാല്‍ എവിടെയും ഏത് ഘട്ടത്തിലും ഉപയോഗിക്കാനാകും.
ഇന്ത്യയില്‍ ഡ്രോണ്‍ ആക്രമണഭീഷണിയുള്‍പ്പെടെ ചര്‍ച്ചയാവുന്ന സമയത്താണ് പൊലീസ് ഡ്രോണുകള്‍ നിര്‍മ്മിക്കുന്നത്. ദുരന്ത നിവാരണം, ക്രമസമാധപാലനം, വിമാനത്താവളം, വിഐപി സുരക്ഷ എന്നിങ്ങനെ വിവിധതരം ആവശ്യങ്ങള്‍ക്കായുള്ള ഡ്രോണുകള്‍ വികസിപ്പിക്കുണ്ട്. അവയില്‍ ഭാരം വഹിക്കാന്‍ കഴിയുന്നവ ഏറ്റവും ചെറിയ വലിപ്പമുള്ളവ എന്നിങ്ങനെ എട്ട് തരം ഡ്രോണുകളുടെ നിര്‍മാണം അവസാനഘട്ടത്തിലാണ്. ഇവയില്‍ ഡോം ലൈറ്റുകള്‍, സൈറനുകള്‍ ഉച്ചഭാഷണി എന്നിവയുണ്ടാകും.
സൈബര്‍ ഡോമില്‍, നാല്‍പ്പത് ഉദ്യോഗസ്ഥര്‍ക്ക് ഇതിനോടകം സിമുലേറ്ററില്‍ പരിശീലനം നല്‍കി. യതാര്‍ത്ഥ ഡ്രോണുകള്‍ ഉപയോഗിച്ച് ജില്ലാതലത്തിലും കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.
12 കോടി രൂപയാണ് ഡ്രോണ്‍ ജമാര്‍ സംവിധാനത്തിന് കമ്പനികള്‍ ആവശ്യപ്പെട്ടത് എന്നാല്‍ ഒരുകോടി രൂപ ചെലവില്‍ പൊലീസ് ഐടി വിദഗ്ദരും നേവിയില്‍ നിന്നും എയര്‍ഫോഴ്‌സില്‍ നിന്നും വിരമിച്ച ഡ്രോണ്‍ വിദഗ്ദരും കേരള ഡ്രോണ്‍ അസോസിയേഷനും സാറ്റാര്‍ട്ട് അപ്പുകളും ചേര്‍ന്ന് ഡ്രോണുകള്‍ വികസിപ്പിക്കുന്നത്. പേരൂര്‍ക്കടയിലെ എസ്എപി ക്യാമ്പിലാണ് ഡ്രോണ്‍ ഫൊറന്‍സിക് ലാബ് പ്രവര്‍ത്തിക്കുന്നത്. രണ്ട് വര്‍ഷം നടത്തിയ ഗവേഷണത്തിലൂടെയാണ് ഡ്രോണുകള്‍ വികസിപ്പിച്ചത്.
വിഐപികളുടെ സുരക്ഷയ്ക്കും ക്രമസമാധാന പാലനത്തിനും ജനക്കൂട്ട നിയന്ത്രണത്തിനും വിവിധതരം ഡ്രോണുകളും വികസിപ്പിക്കുന്നു. നിരീക്ഷണത്തിന്, ദുരന്തനിവാരണത്തിന്, ഭാരം വഹിക്കാൻ കഴിയുന്നത്, ആരുടെയും കണ്ണിൽ പെടാത്ത ചെറുത് എന്നിങ്ങനെ 8 തരം ഡ്രോണുകളുടെ നിർമാണം അവസാനഘട്ടത്തിലാണ്. ഇവയിൽ പൊലീസ് സൈറൺ, ഉച്ചഭാഷിണി, ഡോം ലൈറ്റുകൾ എന്നിവ ഉണ്ടാകും. വിമാനത്താവളങ്ങൾ, അതിസുരക്ഷാ മേഖലകൾ എന്നിവിടങ്ങളിൽ സേവനം പ്രയോജനപ്പെടുത്തും.
https://www.facebook.com/Malayalivartha


























