ജീവിതത്തിൽ പറ്റിയ വലിയ തെറ്റ് പ്രണയമാണ്; പങ്കാളി വേറെ മതസ്ഥനായതിനാൽ വീട്ടുകാർ തള്ളി; അയാളിൽ നിന്നും സ്നേഹം കിട്ടിയിട്ടില്ല; ഒരുപാട് പീഡനങ്ങൾ നേരിട്ടു; പോലീസ് സ്റ്റേഷനിലോ സുഹൃത്തുക്കളോടോ ഉപദ്രവത്തെക്കുറിച്ച് പറയുമെന്നായപ്പോൾ ശാരീരിക ഉപദ്രവം കൂടി; അയാൾ എന്റെ കാലൊടിച്ചു; കാല് തിരിച്ച് ഒടിച്ചു; മൂക്കില്‍ ഇടിച്ച് മുറിച്ചു; നേരിട്ടത് കൊടും പീഡനം; ബെല്‍റ്റ് കൊണ്ടൊക്കെ തല്ലുമായിരുന്നു; ആത്മഹത്യയുടെ വക്കിൽ വരെ താനെത്തി; ഭയാനകമായ ദിനങ്ങളെ ഓർത്ത് ശ്രീയ

അവതാരകയായും നടിയുമായും ബോഡി ബില്‍ഡറായുമെല്ലാം പ്രേക്ഷകർക്ക് സുപരിചിതയാണ് ശ്രീയ. ഇപ്പോളിതാ താരം തന്നെ ജീവിതത്തിൽ നേരിട്ട ചില അപകടങ്ങളും താൻ തരണം ചെയ്ത് പ്രതിസന്ധികളും വെളിപ്പെടുത്തിയിരിക്കുന്നത് വളരെയധികം ശ്രദ്ധേയമാവുകയാണ്. നിരവധി കഷ്ടതകളും ബുദ്ധിമുട്ടുകളും നേരിട്ട താരമാണ് ശ്രിയ.
തന്റെ ജീവിതത്തിൽ താൻ പരാജയപ്പെട്ടത് റിലേഷന്‍ഷിപ്പിലാണ് എന്നാണ് ശ്രീയ വെളിപ്പെടുത്തിയിരിക്കുന്നത്. കൊച്ചിയിൽ ആയിരുന്നപ്പോൾ ജീവിതം മുന്നോട്ടുപോകാൻ ഒരുപാട് കഷ്ടപ്പെട്ടു. മാനസികവും ശാരീരികവുമായി ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിട്ടു. പക്ഷേ ഇന്ന് ആ പ്രശ്നങ്ങളെല്ലാം മറന്നുവെന്നും താരം പറയുന്നു.
കൊച്ചിയിലേക്ക് മാറിയ സമയത്തായിരുന്നു ഒരു പ്രണയ കുരുക്കിൽ അകപ്പെട്ടത്. ഹൃദയം കൊണ്ടല്ല അടുത്തത്. മറിച്ച് നാട്ടുകാരെ ഭയന്ന് അടുക്കുകയായിരുന്നു. പ്രണയിച്ച വ്യക്തി വേറെ ജാതിയായിരുന്നു . റിലേഷന്‍ഷിപ്പില്‍ തോക്കണ്ടെന്ന് കരുതി പിടിച്ചു നിന്നു. എന്നാൽ തന്റെ കാമുകനെ സംബന്ധിച്ച് അദ്ദേഹത്തിന്റെ രണ്ടാം വിവാഹമായിരുന്നു.
പങ്കാളിയില്‍ നിന്നും ഒരുപാട് പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നു. പോലീസ് സ്റ്റേഷനിലോ സുഹൃത്തുക്കളോടോ ഉപദ്രവത്തെക്കുറിച്ച് പറയുമെന്ന ഘട്ടം വന്നപ്പോഴാണ് ശാരീരിക ഉപദ്രവം കൂടിയത്. പങ്കാളിക്കെതിരെ കേസ് വരും, ഇറങ്ങിപ്പോവുമെന്നായപ്പോൾ അയാൾ എന്റെ കാലൊടിച്ചു. കാല് തിരിച്ച് ഒടിക്കുകയായിരുന്നു.
ഇടയ്ക്ക് മൂക്കില്‍ ഇടിച്ച് മുറിച്ചു. മൂക്കിൽ സ്റ്റിച്ച് ഇടേണ്ടി വന്നിട്ടുണ്ട്. തന്നെ ബെല്‍റ്റ് കൊണ്ടൊക്കെ തല്ലുമായിരുന്നുവെന്നും ശ്രീയ വേദനയോടെ ഓർക്കുന്നു . പ്രണയത്തില്‍ എനിക്ക് വിലയില്ല എന്ന് മനസ്സിലായതോടെ പിന്‍വാങ്ങി . താന്‍ അവതാരികയായിരുന്ന കാലത്തെക്കുറിച്ചും ശ്രീയ ഓർത്തെടുക്കുന്നു . എപ്പിസോഡ് ടെലികാസ്റ്റ് ചെയ്തതിന് ശേഷം മാത്രമേ ചെക്ക് കൈയ്യില്‍ കിട്ടു. അരമണിക്കൂര്‍ എപ്പിസോഡാണെങ്കില്‍ 1200-1500 ഒക്കെയാണ് കിട്ടുന്നത്. ആ പൈസ കിട്ടിയാലേ തനിക്ക് ഭക്ഷണം കഴിക്കാനാകൂ.
ഭക്ഷണം കഴിക്കുന്നതു പോലും കണക്കുകൂട്ടിയാണ്. ആദ്യം കപ്പ വാങ്ങിക്കും. പിന്നെ പാനിപൂരിയാവും. സാധാരണ വെഡ്ഡിങ് ആണെങ്കില്‍ പോലും അവതാരികയായി പോകാറുണ്ട്. അത്തരത്തിൽ പോയാണ് വാടക കൊടുക്കാനുള്ള പണം കണ്ടെത്തിയിരുന്നത്. ഒരിക്കൽ താൻ ആത്മഹത്യയുടെ വക്കിൽ വരെ എത്തിയിരുന്നു.
വിഷാദം കൂടിയപ്പോഴായിരുന്നു താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. റിലേഷന്‍ കഴിഞ്ഞ് കുറച്ചുനാള്‍ രണ്ടുമൂന്ന് വര്‍ഷമൊക്കെ ഒറ്റയ്ക്ക് നില്‍ക്കേണ്ടി വന്നു. ആ കാലത്ത് അമ്മ ആരും അറിയാതെ ഫോണില്‍ വിളിക്കുമായിരുന്നു. വല്ലതും കഴിച്ചോ മോളേയെന്നൊക്കെ ചോദിക്കും. തന്റെ അച്ഛനും ചേട്ടനുമൊന്നും മിണ്ടത്തില്ലായിരുന്നുവെന്നും ശ്രിയ പറയുന്നു.
https://www.facebook.com/Malayalivartha


























