എന്ത് ധരിക്കണം, എന്ത് ചെയ്യണം, എങ്ങനെ ജീവിക്കണം തുടങ്ങിയ കാര്യങ്ങൾ പറയാൻ ആളുകൾ പറയാൻ ശ്രമിക്കുന്നത് കാണുമ്പോൾ,.. പൊട്ടിച്ചിരിയുമായി രഞ്ജിനി ഹരിദാസ്

നടി റിമാകല്ലിങ്കലിന് പിന്തുണയറിയിച്ചുകൊണ്ട് രഞ്ജിനി ഹരിദാസ് . ഫേസുബുക് പോസ്റ്റിലൂടെയാണ് താരം തുറന്ന് പറയുന്നത്. എന്ത് ധരിക്കണം, എന്ത് ചെയ്യണം, എങ്ങനെ ജീവിക്കണം തുടങ്ങിയ കാര്യങ്ങൾ പറയാൻ ആളുകൾ പറയാൻ ശ്രമിക്കുന്നത് കാണുമ്പോൾ, നമ്മൾ എന്ന കുറിപ്പോടെയാണ് രഞ്ജിനി ചിത്രം പങ്കുവച്ചിരിക്കുന്നത്. ഈ ചിത്രം ഒരു ചിരി കലാപമാണ്, നിങ്ങൾ എങ്ങനെ ജീവിക്കണം ... എന്ത് വസ്ത്രം ധരിക്കണം ... എന്ത് പറയണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കുണ്ട് എന്നിങ്ങനെ പോസ്റ്റിനു പിന്തുണയറിയിച്ചു കൊണ്ട് നിരവധി പ്രതികരണങ്ങളും എത്തി. കൊച്ചിയിൽ നടന്ന ആർഐഎഫ്എഫ്കെ വേദിയിൽ റിമ കല്ലിങ്കൽ മിനി സ്കർട്ട് അണിഞ്ഞ് എത്തിയത് ചിലരെ ചൊടിപ്പിച്ചിരുന്നു. ഓൺലൈൻ മാധ്യമമായ ദി ക്യൂ റിമ കല്ലിങ്കലിന്റെ വീഡിയോ പങ്കുവെച്ചിരുന്നു. ഇതിന് താഴെയാണ് ചിലർ അശ്ലീലം കമന്റുകളുമായി എത്തിയത്. 'വൃത്തിയായി വസ്ത്രം ധരിച്ചു കൂടെ', 'ലൈംഗീക അതിക്രമങ്ങളെക്കുറിച്ച് പറയാൻ വന്നപ്പോൾ ധരിച്ച വസ്ത്രം കണ്ടോ?' എന്നിങ്ങനെ പോകുന്നു കമന്റുകൾ. എന്നാൽ കമന്റുകൾക്കുള്ള താരത്തിന്റെ മറുപടി ഇങ്ങനെ, ഇതിനൊന്നും മറുപടി നല്‍കാന്‍ ഞാനൊരു കൊച്ചുകുട്ടിയല്ല. ഞാന്‍ അവരെ ചെറുതായി കാണുകയല്ല, ഇന്നത്തെ കുട്ടികള്‍ക്ക് വ്യക്തമായ കാഴ്ചപ്പാടുകളുണ്ട്. ഇത്തരം നിസ്സാര കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ പോലും എനിക്ക് സമയമില്ലെന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. എനിക്ക് ചെയ്യാന്‍ മറ്റു കാര്യങ്ങളുണ്ട്. ഇത്തരം പ്രതികരണങ്ങളില്‍ ആര്‍ക്കും ഒന്നും ചെയ്യാനില്ല. എനിക്ക് തോന്നുന്നത് ഞാന്‍ ചെയ്യും. എല്ലാ സ്ത്രീകളും അങ്ങനെയായിരിക്കണമെന്നാണ് ഞാന്‍ കരുതുന്നതെന്നും റിമ പറഞ്ഞു.
https://www.facebook.com/Malayalivartha


























