അറിയുന്ന പണി എടുത്താ പോരേ മോളേ'' കമന്റ്റിന് തക്ക മറുപടി.. അറിയുന്ന പണി തന്നെയാ ചേട്ടന്മാരേ… ഇനീം ചെയ്യും എന്നു ഞാൻ പ്രഖ്യാപിക്കുന്നുവെന്ന് സനുഷ; പോസ്റ്റ് വൈറൽ...

മലയാളികളുടെ ഇഷ്ടതാരമാണ് സനുഷ. കുട്ടികാലം മുതൽ അഭിനയിക്കാൻ തുടങ്ങിയ സനുഷ ഇപ്പോഴും ആരാധകർക്ക് മുൻപിൽ സ്ഥാനം പിടിച്ചത് വളരെ പെട്ടന്നായിരുന്നു. ഇപ്പോഴിതാ പൊതുവേദിയിൽ വച്ച് നടന്ന നൃത്തപ്രകടനത്തെ വിമർശിച്ചവർക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. ഒരു പൊതു വേദിയിൽ സനുഷ വർഷങ്ങൾക്ക് മുൻപ് അവതരിപ്പിച്ച നൃത്ത വീഡിയോയ്ക്ക് വന്ന പ്രതികരണങ്ങൾക്ക് നേരെയാണ് താരത്തിന്റെ മറുപടി. വീഡിയോ വീണ്ടും സോഷ്യൽ മീഡിയയിൽ പങ്കുവച്ചുകൊണ്ടാണ് സനുഷ പരിഹസിച്ചവരുടെ വായടപ്പിച്ചുകൊണ്ട് മറുപടി നൽകിയത്.''അപ്പോ ഇതും വശമുണ്ട്… ല്ലേ….'' എന്ന കമന്റിന്റെ മറുപടി. അതെ, എനിക്ക് മനോഹരമായി നൃത്തം ചെയ്യാനറിയാം. എനിക്ക് നൃത്തം ഒരുപാട് ഇഷ്ടവുമാണ്. വർഷങ്ങൾക്കു മുൻപേ ഞാൻ ഒരു വേദിയിൽ നടത്തിയ നൃത്ത പ്രകടനത്തിന്റെ വിഡിയോ ആണിത്. ''അറിയുന്ന പണി എടുത്താ പോരേ മോളേ'' എന്നു പറഞ്ഞു പരിഹസിച്ചവർക്കായാണ് ഇപ്പോൾ ഇത് ഇവിടെ പങ്കുവയ്ക്കുന്നത്. അറിയുന്ന പണി തന്നെയാ ചേട്ടന്മാരേ… ഇനീം ചെയ്യും എന്നു ഞാൻ പ്രഖ്യാപിക്കുന്നു. ഇതുവരെയുള്ള തന്റെ ജീവിത യാത്രയിൽ പിന്തുണയായും പ്രചോദനമായും കൂടെ നിന്ന എല്ലാവരോടും നന്ദിയും സ്നേഹവും അറിയിക്കുന്നു.' സനുഷ കുറിച്ചു. താരത്തിന്റെ പോസ്റ്റ് ഇപ്പോൾ വൈറലാണ്.
https://www.facebook.com/Malayalivartha


























