മത്സ്യതൊഴിലാളികള്‍ക്ക് ആശ്വാസമായി കേന്ദ്രത്തിന്റെ നടപടി... കേരളത്തിന് 20,000 കിലോ ലീറ്റര്‍ മണ്ണെണ്ണ കേന്ദ്രം അനുവദിച്ചു; നിലവിലെ വിലയില്‍ മാറ്റമുണ്ടാകില്ല; പതിവ് വിഹിതം നല്‍കാന്‍ സാധിക്കും

മണ്ണെണ്ണയുടെ ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം കേന്ദ്രം വെട്ടിക്കുറച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതം കൂട്ടണമെന്ന ആവശ്യം ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ കേന്ദ്ര പെട്രോളിയം സഹമന്ത്രി രമേശ്വര്‍ തേലിയുമായി ചര്‍ച്ച നടത്തിയിരുന്നു.
ഇതിന്റെ ഫലമായി കേരളത്തിന് 20,000 കിലോ ലീറ്റര്‍ മണ്ണെണ്ണ കേന്ദ്രം അനുവദിച്ചു. മണ്ണെണ്ണ ലഭിച്ചതോടെ മല്‍സ്യ തൊഴിലാളികള്‍ക്ക് ഉള്‍പെടെ വിതരണം ചെയ്യാന്‍ കഴിയും. മണ്ണെണ്ണയുടെ ഉപയോഗം പരമാവധി കുറയ്ക്കുകയാണ് കേന്ദ്രത്തിന്റെ നയം. ഇതിന്റെ ഭാഗമായിട്ടാണ് കേരളത്തിനുള്ള വിഹിതം വെട്ടിക്കുറച്ചത്.
എന്നാല്‍ ലിറ്ററിന് 81 രൂപയില് കുറയില്ല. ഇപ്പോള് അധിക മണ്ണെണ്ണ ലഭിക്കുന്നതോടെ പതിവ് പോലെ വിഹിതം നല്കാന് സംസ്ഥാനത്തിന് സാധിക്കും. പെട്രോളിയം സഹമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില് മണ്ണെണ്ണയുടെ വില വര്‍ദ്ധനവുമായി ബന്ധപ്പെട്ട ആശങ്കയും, കേരളത്തിന് കൂടുതല് അലോട്ട്‌മെന്റ് വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവും മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു.
കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ ഉപയോഗിക്കുന്ന പതിനായിരത്തോളം യാനങ്ങള്‍ മണ്ണെണ്ണ ഉപയോഗിച്ച് മാത്രം പ്രവര്‍ത്തിക്കുന്നവയാണ്. ആയതിനാല്‍ നോണ് പി ഡി എസ് മണ്ണെണ്ണ കൂടുതലായി അനുവദിക്കണമെന്ന് അദ്ദേഹത്തെ അറിയിച്ചു.അനുഭാവപൂര്ണമായ പ്രതികരണമാണ് ഉണ്ടായത്. ഈ വിഷയം പ്രത്യേകമായി പരിശോധിക്കുന്നതിനായി ഉദ്യോഗസ്ഥരുടെ യോഗം ചേരുന്നതാണെന്ന് അദ്ദേഹം ഉറപ്പുനല്കിയിരുന്നു.
ഭക്ഷ്യ സഹമന്ത്രി നിരജ്ഞന് ജ്യോതിയുമായുള്ള കൂടിക്കാഴ്ചയില് അനുഭാവപൂര്ണമായ പ്രതികരണമാണ് ഉണ്ടായത്. ഭക്ഷ്യ ധാന്യങ്ങള്‍ സൂക്ഷിക്കുന്നതിന് ശാസ്ത്രീയ ഗോഡൗണുകള് നിര്മ്മിക്കുന്നതിന് ആവശ്യമായ സഹായം ഘട്ടം ഘട്ടമായി നല്കുന്ന കാര്യം പരിശോധിക്കാമെന്ന് മന്ത്രി ഉറപ്പു നല്കി.
തല്ക്കാലം 20 ഗോഡൗണുകള് നിര്മ്മിക്കുന്നതു സംബന്ധിച്ച പ്രോപ്പോസല് സമര്‍പ്പിക്കാന് നിര്‌ദ്ദേശിച്ചു.പൊതു വിതരണത്തിനായി എഫ്.സി.ഐ യില് നിന്നും നിലവില് നല്കിവരുന്ന സോനാ മസൂരി അരിയ്ക്ക് പകരം ആന്ദ്രാ പ്രദേശ് തെലുങ്കാന മേഖലയില് നിന്നുള്ള ജയ/സുരേഖ അരി നല്കുന്നതിനുള്ള നിര്‍ദ്ദേശം എഫ്.സി.ഐ അധികാരികള്‍ക്ക് നല്കാമെന്ന് മന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha