സമരക്കാരെ പിരിച്ചുവിടും..... വൈദ്യുതി ബോര്‍ഡില്‍ ചെയര്‍മാന്‍ ബി. അശോകും സി.പി.എം. സംഘടനയും തമ്മിലുള്ള ചേരിപ്പോര് രൂക്ഷമാകുന്നു... ചൊവ്വാഴ്ച ചെയര്‍മാന്റെ യോഗം തടഞ്ഞതില്‍ ആസൂത്രകരായ ഓഫീസേഴ്സ് അസോസിയേഷന്‍ അംഗങ്ങളെ പിരിച്ചുവിടുമെന്ന് ബോര്‍ഡ് യോഗതീരുമാനം

സമരക്കാരെ പിരിച്ചുവിടും.....വൈദ്യുതിബോര്‍ഡില്‍ ചെയര്‍മാന്‍ ബി. അശോകും സി.പി.എം. സംഘടനയും തമ്മിലുള്ള ചേരിപ്പോര് രൂക്ഷമാകുന്നു... ചൊവ്വാഴ്ച ചെയര്‍മാന്റെ യോഗം തടഞ്ഞതില്‍ ആസൂത്രകരായ ഓഫീസേഴ്സ് അസോസിയേഷന്‍ അംഗങ്ങളെ പിരിച്ചുവിടുമെന്ന് ബോര്‍ഡ് യോഗതീരുമാനമായി.
ഘട്ടം ഘട്ടമായിട്ടാണ് പിരിച്ചുവിടല്‍. ഇവരെ സി.സി.ടി.വി. ക്യാമറ പരിശോധിച്ച് ബോര്‍ഡിലെ വിജിലന്‍സ് വിഭാഗം തിരിച്ചറിഞ്ഞു കഴിഞ്ഞു. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി ആറുമാസത്തിനകം ഘട്ടംഘട്ടമായി പിരിച്ചുവിടാനാണ് തീരുമാനിച്ചിരിക്കുന്നത്.
കുറ്റകൃത്യം അന്വേഷണത്തിലൂടെ തെളിയിക്കേണ്ടതില്ലാത്തതിനാല്‍ കടുത്ത നടപടികളിലേക്ക് ഉടന്‍ കടക്കുമെന്ന് ചെയര്‍മാന്‍ . എന്നാല്‍, വിഷയത്തില്‍ സര്‍ക്കാര്‍ എന്തുനിലപാട് സ്വീകരിക്കുമെന്ന് കണ്ടറിയാം.
അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം.ജി. സുരേഷ് കുമാറിനു പിന്നാലെ, ജനറല്‍ സെക്രട്ടറി ബി. ഹരികുമാറിനെയും സസ്‌പെന്‍ഡ് ചെയ്തു. അദ്ദേഹത്തെ എക്‌സിക്യുട്ടീവ് എന്‍ജിനിയറായി സ്ഥാനക്കയറ്റത്തിനു പരിഗണിച്ചെങ്കിലും ഇന്നലെ ആ പട്ടികയില്‍നിന്ന് നീക്കി. യോഗം തടഞ്ഞവരില്‍ മാര്‍ച്ച് 31-ന് പെന്‍ഷന്‍പറ്റിയ ഒരു മുന്‍ ഓഫീസറും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പെന്‍ഷന്‍ അനുവദിക്കുന്നതും തടയുകയും ചെയ്തു.
എക്‌സിക്യുട്ടീവ് എന്‍ജിനിയറായ ജാസ്മിന്‍ ബാനുവിനെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് ഓഫീസേഴ്സ് അസോസിയേഷന്‍ നടത്തിയ സത്യാഗ്രഹമാണ് ഇപ്പോഴത്തെ സംഭവങ്ങളുടെയെല്ലാം തുടക്കമായത്.
അസാധാരണവും നാടകീയവുമായ സംഭവവികാസങ്ങളെക്കുറിച്ച് സി.പി.എം. നേതൃത്വം പരസ്യമായി പ്രതികരിച്ചില്ല. മാനേജ്മെന്റിന്റെയും സമരക്കാരുടെയും പരാതികള്‍ അന്വേഷിക്കുമെന്നു പറഞ്ഞതല്ലാതെ വൈദ്യുതിമന്ത്രിയും ഇടപെട്ടിട്ടില്ല..
സുരേഷ്‌കുമാറിന്റെ സസ്‌പെന്‍ഷന്‍ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി സി.ഐ.ടി.യു. നേതാവ് എളമരം കരീം മാത്രമാണ് രംഗത്തെത്തിയത്. പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നതിനാല്‍ അതുകഴിഞ്ഞ് സി.പി.എം. ഇടപെടുമെന്നാണ് ഓഫീസേഴ്സ് അസോസിയേഷന്‍ വിശദീകരിക്കുന്നത്. തിങ്കളാഴ്ച മുതല്‍ സംഘടന അനിശ്ചിതകാല സത്യാഗ്രഹം പ്രഖ്യാപിച്ചു.
"
https://www.facebook.com/Malayalivartha