തായ്ത്തടിക്ക് 6.9 മീറ്റര്‍ നീളം, 500 വര്‍ഷത്തെ പഴക്കം.... നല്ല റോസ് നിറമുള്ള ലക്ഷണമൊത്ത തടി.; നിലമ്പൂരില്‍ വനംവകുപ്പിന്റെ അരുവാക്കോട് ഡിപ്പോയില്‍ വര്‍ഷങ്ങളുടെ നല്ല പഴക്കമുള്ള ഈട്ടിത്തടി വില്‍പ്പനയ്ക്ക്

തടിക്ക് പഴക്കം കൂടും തോറും ഗുണമേന്മയും കൂടും എന്നാണ് പഴമക്കാര്‍ പറയുന്നത്. നിലമ്പൂരില്‍ നിന്ന് ഇപ്പോഴിതാ നല്ല പഴക്കം ഉള്ള ഒരു ഈട്ടിത്തടി സ്വന്തമാക്കാന്‍ അവസരം. ഒന്നും രണ്ടുമല്ല 500 വര്‍ഷം വരെ പ്രായം കണക്കാക്കുന്ന ഈട്ടിത്തടി വനം വകുപ്പിന്റെ അരുവാക്കോട് ഡിപ്പോയില്‍ വില്‍പനയ്ക്ക്.
ഗുണമേന്മയില്‍ സി ഒന്ന് കയറ്റുമതി ഇനത്തിലുള്ളതാണ്
നിലമ്പൂര്‍ - പെരുമ്പിലാവ് പാതയില്‍ മാമ്പുഴയില്‍ ഉണങ്ങിയ മരം വീടിന് ഭീഷണിയാണെന്ന പരാതിയെത്തുടര്‍ന്ന് മുറിച്ചെടുത്തതാണ്.
തായ്ത്തടിക്ക് 6.9 മീറ്റര്‍ നീളമുണ്ട്. മധ്യഭാഗം വണ്ണം 2.3 മീറ്റര്‍. അടിഭാഗത്ത് 2.8 മീറ്ററാണ് വണ്ണം. മൊത്തം വ്യാസം 3.75 ഘന മീറ്റര്‍ വരും.
നല്ല റോസ് നിറമുള്ള ലക്ഷണമൊത്ത ഇങ്ങനെ ഒരു ഈട്ടിത്തടി 20 കൊല്ലത്തിനിടെ ഡിപ്പോയില്‍ എത്തുന്നത് ആദ്യമാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. മേയ് മധ്യത്തില്‍ ലേലം ചെയ്യുമെന്ന് ഡിപ്പോ റേഞ്ച് ഓഫിസര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha