ആന്ധ്രാ പ്രദേശില്‍ മരുന്ന് നിര്‍മാണ ശാലയിൽ വൻ തീപിടുത്തം, അപകടത്തിൽ അതിദാരുണമായി മരണപ്പെട്ടത് ആറ് പേര്‍, 12 തൊഴിലാളികൾക്ക് പരിക്ക്

ആന്ധ്രാ പ്രദേശില്‍ വൻ തീപിടുത്തം. മരുന്ന് നിര്‍മാണ ശാലയിൽ ഇന്ന് പുലര്‍ച്ചെയാണ് തീപ്പിടിത്തമുണ്ടായത്. അപകടത്തിൽ ആറ് തൊഴിലാളികൾ മരിച്ചു.12 തൊഴിലാളിക്ക് പരുക്കേറ്റു. മരിച്ച ആറ് പേരില്‍ നാല് പേരും ബിഹാറില്‍ നിന്നുള്ള തൊഴിലാളികളാണ്. എളുരു ജില്ലയിലെ അക്കിറെഡ്ഢിഗുഡേമിലാണ് സംഭവം. ഫാര്‍മ പ്ലാന്റിലെ നാലാം യൂനിറ്റിലാണ് തീപ്പിടിത്തമുണ്ടായത്.
അപകട സമയത്ത് ഫാര്‍മസ്യൂട്ടിക്കല്‍ പ്ലാന്റിന്റെ നാലാം യൂനിറ്റില്‍ 18പേരാണ് ജോലി ചെയ്തിരുന്നത്. വാതകം ചോര്‍ന്നാണ് തീപിടിത്തത്തിന് കാരണമെന്നാണ് സംശയം.നൈട്രിക് ആസിഡ്, മോണോ മീഥൈല്‍ ചോര്‍ന്നതാണ് അപകട കാരണമെന്നാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവർത്തനങ്ങൾ പൂർത്തിയാക്കി രണ്ട് മണിക്കൂറിനകം തീ നിയന്ത്രണവിധേയമാക്കിയെന്നാണ് വിവരം. മരിച്ചവരുടെ കുടംബങ്ങള്‍ക്ക് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഢി 25 ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha






















