മകന്റെ വേര്‍പാട് താങ്ങാനാവാതെ നിലവിളിച്ച് പിതാവ്.... മലപ്പുറത്ത് സോപ്പുപൊടി നിര്‍മ്മിക്കുന്ന യന്ത്രത്തിനുള്ളില്‍ കുരുങ്ങി പതിനെട്ടുകാരന് ദാരുണാന്ത്യം... കടകളില്‍ സോപ്പുപൊടി വിതരണം ചെയ്ത് മടങ്ങിയ ഷമീര്‍ കണ്ടത് യന്ത്രത്തിനുള്ളില്‍ കുടുങ്ങിയ പ്ലസ്ടു വിദ്യാര്‍ത്ഥിയായ മകനെ.....

മലപ്പുറത്ത് സോപ്പുപൊടി നിര്‍മ്മിക്കുന്ന യന്ത്രത്തിനുള്ളില്‍ കുരുങ്ങി പതിനെട്ടുകാരന് ദാരുണാന്ത്യം... കടകളില്‍ സോപ്പുപൊടി വിതരണം ചെയ്ത് മടങ്ങിയ ഷമീര്‍ കണ്ടത് യന്ത്രത്തിനുള്ളില്‍ കുടുങ്ങിയ പ്ലസ്ടു വിദ്യാര്‍ത്ഥിയായ മകനെ..... നിലവിളിച്ച് പിതാവ്.
മരിച്ചത് പാണ്ടിക്കാട്ടെ മുഹമ്മദ് ഷാമിലാണ്. പാണ്ടിക്കാട് പൂളമണ്ണ പെരുങ്കുളത്തിനു സമീപം തെച്ചിയോടന്‍ ഷമീറിന്റെ മകന്‍ മുഹമ്മദ് ഷാമിലാണ് മരിച്ചത്. ഷമീറിന്റെ ഉടമസ്ഥതയിലുള്ള സോപ്പ് കമ്പനിയിലാണ് അപകടം നടന്നത്.
കടകളില്‍ സോപ്പുപൊടി വിതരണത്തിനു പോയ ഷമീര്‍ വൈകിട്ട് ആറോടെ മടങ്ങിയെത്തിയപ്പോഴാണ് യന്ത്രത്തിനുള്ളില്‍ കുടുങ്ങിയ നിലയില്‍ ഷാമിലിനെ കണ്ടത്. തുവ്വൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് ഷാമില്‍.
ഒഴിവു സമയങ്ങളില്‍ ഷാമിലും സോപ്പുപൊടി നിര്‍മ്മാണത്തില്‍ ഏര്‍പ്പെടാറുണ്ടായിരുന്നു. ഇതിനിടെയാകാം അപകടമെന്നാണ് നിഗമനം.
https://www.facebook.com/Malayalivartha






















