ലക്ഷ്യം പരിവര്‍ത്തിത അധ്യാപക സമൂഹം; അവധിക്കാല പരിശീലനം ഈ ലക്ഷ്യത്തിന് ശക്തി പകരുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

കോവിഡ് കാലത്തിനു ശേഷമുള്ള അധ്യാപക സമൂഹം പരിവര്‍ത്തിത അധ്യാപക സമൂഹമായി മാറണമെന്നും ഇതിനുള്ള സാഹചര്യമൊരുക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് സര്‍ക്കാരെന്നും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി.
ഈ ലക്ഷ്യം മുന്‍നിര്‍ത്തി വേനലവധിക്കാലത്ത് അധ്യാപകര്‍ക്ക് ആഴത്തിലുള്ള പരിശീലനം നല്‍കാനാണ് സര്‍ക്കാറിന്റെ ശ്രമം. കരുമം ഗവണ്‍മെന്റ് യു.പി.എസില്‍ പ്ലാന്‍ ഫണ്ടില്‍ നിന്ന് അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച് നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി
ഒരോ കുട്ടിയും അതത് പ്രായത്തില്‍ വേണ്ട അറിവും കഴിവും നേടേണ്ടതുണ്ട്. തുല്യതയും ഗുണതയും ആണ് നമ്മുടെ ലക്ഷ്യം. കുട്ടിയുടെ കഴിവിനെ പരമാവധി വളര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ഉറപ്പുവരുത്താനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ശ്രമം.
കോവിഡ് കാലത്ത് പഠനവുമായി ബന്ധപ്പെട്ട് മുമ്പെങ്ങുമില്ലാത്തവിധം സാങ്കേതികവിദ്യയെ ഉപയോഗപ്പെടുത്തേണ്ടി വന്നു. ഇന്ത്യയില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഒന്നും അവകാശപ്പെടാനാവാത്ത വിധം പരിശീലനം കിട്ടിയ അധ്യാപകരാണ് നമ്മുടെ ശക്തി. എന്നാല്‍ ഈ ശക്തിയെ കാലത്തിനനുസരിച്ച് പരിപോഷിപ്പിക്കേണ്ടതുണ്ട്.
സ്‌കൂളുകള്‍ മൊത്തം പരിവര്‍ത്തിത അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഇതിന് രക്ഷിതാക്കളുമായി സംവദിക്കാനും സര്‍ക്കാര്‍ ആഗ്രഹിക്കുന്നു.
സംസ്ഥാന ചട്ടക്കൂടിനുള്ളില്‍ നിന്ന് ഓരോ സ്‌കൂളും സവിശേഷമായ അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കേണ്ടതുണ്ട്. ഇതാകും സ്‌കൂളിന്റെ വരുന്ന അധ്യയന വര്‍ഷത്തിനുള്ള പ്രവര്‍ത്തന മാര്‍ഗരേഖ. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.
"
https://www.facebook.com/Malayalivartha






















