സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും; 5 ജില്ലകളിൽ യെല്ലോ അലർട്ട്; മറ്റന്നാൾ മുതൽ മഴ കുറഞ്ഞേക്കും; മത്സ്യബന്ധനത്തിന് വിലക്ക്

സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും. 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്., മാത്രമല്ല മറ്റൊരു ആശ്വാസവാർത്ത കൂടെയുണ്ട് മറ്റന്നാൾ മുതൽ മഴ കുറഞ്ഞേക്കുവാനുള്ള സാധ്യതയുണ്ട്. യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് . ഇടുക്കിയില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഉച്ചയ്ക്ക് ശേഷമാകും മഴ കനക്കുന്നതെന്നും മുന്നറിയിപ്പിൽ പറഞ്ഞിരിക്കുന്നു.
ശക്തമായ മഴ ഇന്നും സംസ്ഥാനത്ത് തുടരും. . മത്സ്യബന്ധനത്തിനുള്ള വിലക്ക് ഇപ്പോഴുമുണ്ട്. മറ്റന്നാളോടെ മഴ കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ കണക്കുകൂട്ടൽ . ഇന്നലെ പെയ്ത കനത്ത മഴയിൽ കുട്ടനാട്ടിൽ ശക്തമായ മടവീഴ്ച സംഭവിച്ചു. കുട്ടനാട് കൈനകരി സി ബ്ലോക്കില്‍ ഈയാഴ്ച കൊയ്യാനിരുന്ന 600 ഏക്കര്‍ പാടമായിരുന്നു മട വീണ് നശിച്ചത്.
ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്ന് കര്‍ഷകര്‍ പറഞ്ഞു. വേനൽ മഴ മാറാതെ നിൽക്കുന്ന സാഹചര്യത്തിൽ കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിലെ മറ്റ് പാടങ്ങളും മടവീഴ്ച ഭീഷണിയിലാണ് . തിരുവനന്തപുരത്ത് നഗര, ഗ്രാമീണ മേഖലകളില്‍ മഴ് പെയ്തിറങ്ങി . ഇടുക്കിയില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട് മുന്നറിയിപ്പ് ഉള്ളതിനാൽ ജാഗ്രതാനിർദേശം പുലർത്തുക.
കേരളാ തീരത്തിന് അടുത്തായാണ് നിലവിൽ ശക്തമായ മഴയ്ക്ക് കാരണമായ ചക്രവാതച്ചുഴി. ഇത് ദുർബലമായി കേരളാ തീരത്ത് നിന്ന് അകന്നാൽ വെള്ളിയാഴ്ചയ്ക്ക് ശേഷം മഴ ദുർബലമാകുമെന്നാണ് ഇപ്പോഴത്തെ നിരീക്ഷണം.
പക്ഷേ ചക്രവാതച്ചുഴി ശക്തി പ്രാപിച്ച് വടക്കോട്ട് നീങ്ങാനും സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ വരും ദിവസങ്ങളിൽ വടക്കൻ ജില്ലകളിൽ മഴ ശക്തമാകുവാനിരിക്കുകയാണ്. കേരളാ തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് ശക്തമാകുകയാണ്.
https://www.facebook.com/Malayalivartha






















