കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍... കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് യാത്രക്കാരനില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു... മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണു കഞ്ചാവ് കണ്ടെത്തിയത്

കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍... കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് യാത്രക്കാരനില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു... മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണു കഞ്ചാവ് കണ്ടെത്തിയത്.
ബംഗാള്‍ സ്വദേശി അനോവര്‍ ആണ് 800 ഗ്രാം കഞ്ചാവുമായി പിടിയിലായത്. മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണു കഞ്ചാവ് കണ്ടെത്തിയത്. ബെംഗളൂരുവില്‍ നിന്നും കോഴിക്കോട്ടേക്കു പോകുന്ന ബസിലായിരുന്നു ബംഗാള്‍ സ്വദേശി ഉണ്ടായിരുന്നത്.
എക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍.കെ. ഷാജി, പ്രിവന്റീവ് ഓഫിസര്‍ വി.ആര്‍ ബാബുരാജ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ സജീവ്, ഒ.കെ. ജോബിഷ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു
അതേസമയം കുന്നംകുളത്ത് കെ സ്വിഫ്റ്റ് ബസിടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം... കാല്‍നടയാത്രക്കാരനായ തമിഴ്നാട് സ്വദേശി പരമസ്വാമി ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്.
എറണാകുളത്തു നിന്ന് കോഴിക്കോടിന് പോകുകയായിരുന്ന ബസാണ് അപകടമുണ്ടാക്കിയത്. യാത്രക്കാരനെ ഇടിച്ചശേഷം ബസ് നിര്‍ത്താതെ പോയി. സംഭവത്തില്‍ കുന്നംകുളം പോലീസ് കേസെടുത്തു.
"
https://www.facebook.com/Malayalivartha






















