മഴ കനത്ത നാശ നഷ്ടം ഉണ്ടാക്കുന്നു; കൃഷി നാശം കാരണം ആലപ്പുഴ ജില്ലയിലെ എടത്വയിൽ നെൽക്കർഷകൻ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; കുട്ടനാട്ടിൽ ശക്തമായ മടവീഴ്ച സംഭവിച്ചു; കോഴിക്കോട് തോട്ട്മുക്കം സര്‍ക്കാര്‍ യുപി സ്കൂളിലെ 40 വര്‍ഷം പഴക്കമുള്ള കെട്ടിടത്തിന്‍റെ മേല്‍ക്കൂര മഴയിൽ തകർന്ന് നിലംപതിച്ചു

ആലപ്പുഴ ജില്ലയിലെ എടത്വയിൽ നെൽക്കർഷകൻ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. പുത്തൻപറമ്പിൽ ബിനു തോമസ് (45) ആണ് വിഷം കഴിച്ചത്. കൃഷി നാശം മൂലമുള്ള ആത്മഹത്യാശ്രമമെന്ന് സുഹൃത്തുക്കൾ പറയുന്നത് . പക്ഷേ ഇക്കാര്യത്തിൽ വ്യക്തതയില്ലെന്ന് പൊലീസ് പറഞ്ഞു. ബിനുവിന്റെ നാലേക്കർ പാടത്ത് വെള്ളം കയറി.
ഇതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യാശ്രമമെന്നാണ് സുഹൃത്തുക്കൾ പറഞ്ഞത്. ബിനു തോമസ് ഇപ്പോൾ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്. വേനൽ മഴയ്ക്കിടെ നാശ നഷ്ടം സംഭവിച്ചിരിക്കുന്നത്. ഇന്നലെ കോഴിക്കോട് തോട്ട്മുക്കം സര്‍ക്കാര്‍ യുപി സ്കൂളിലെ 40 വര്‍ഷം പഴക്കമുള്ള കെട്ടിടത്തിന്‍റെ മേല്‍ക്കൂര മഴയിൽ തകർന്ന് നിലംപതിക്കുകയായിരുന്നു .
സ്കൂള്‍ പൂട്ടിയതിനാല്‍ വൻ ദുരന്തമാണ് ഒഴിവായി പോയത്. എല്‍കെജി വിദ്യാര്‍ത്ഥികളുടെ ക്ലാസിലാണ് അപകടം സംഭവിച്ചത്. ഇന്നലെ പെയ്ത കനത്ത മഴയിൽ കുട്ടനാട്ടിൽ ശക്തമായ മടവീഴ്ച സംഭവിച്ചു. കുട്ടനാട് കൈനകരി സി ബ്ലോക്കില്‍ ഈയാഴ്ച കൊയ്യാനിരുന്ന 600 ഏക്കര്‍ പാടമായിരുന്നു മട വീണ് നശിച്ചത്.ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്ന് കര്‍ഷകര്‍ പറഞ്ഞു. വേനൽ മഴ മാറാതെ നിൽക്കുന്ന സാഹചര്യത്തിൽ കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിലെ മറ്റ് പാടങ്ങളും മടവീഴ്ച ഭീഷണിയിലാണ് .
https://www.facebook.com/Malayalivartha






















