Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

നടിയെ ആക്രമിച്ച കേസ് ഏപ്രില്‍ 18ന് കോടതിയില്‍ പരിഗണിക്കും... മൂന്ന് മാസം കൊണ്ട് കണ്ടെത്തിയത് നിഗൂഢതകളുടെ വാലറ്റം മാത്രം; ഇനി അന്വേഷണം മുന്നോട്ട് പോകണമെങ്കില്‍ പ്രതികളും സാക്ഷികളും അന്വേഷണ സംഘത്തോടു സഹകരിക്കണം; പുനരന്വേഷണത്തിന് കൂടുതല്‍ സമയം തേടാന്‍ ഒരുങ്ങി പ്രോസിക്യൂഷന്‍

14 APRIL 2022 06:21 PM IST
മലയാളി വാര്‍ത്ത

More Stories...

പൊതുപ്രവ‍ർത്തകൻ ഡിജോ കാപ്പന്‍റെ സംസ്കാരം ഇന്ന്... മീനച്ചിൽ പാലാക്കാട് ചെറുപുഷ്പം പള്ളിയിൽ വൈകുന്നേരം മൂന്ന് മണിക്ക് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം

ഏപ്രിൽ മാസത്തെ റേഷൻ ഭക്ഷ്യധാന്യം 15 വരെ വാങ്ങാം...

ഇന്നു മുതൽ ബുധൻ വരെ ശക്തമായ വേനൽ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്

ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ് ഏപ്രില്‍ 18ന് കോടതിയില്‍ പരിഗണിക്കാനിരിക്കെ പുനരന്വേഷണത്തിനു വിചാരണക്കോടതിയോടു കൂടുതല്‍ സമയം തേടാനൊരുങ്ങുകയാണ് പ്രോസിക്യൂഷന്‍. മൂന്ന് മാസം കൊണ്ട് കണ്ടെത്തിയത് നിഗൂഢതകളുടെ വാലറ്റം മാത്രമാണ്. ഇനി അന്വേഷണം മുന്നോട്ട് പോകണമെങ്കില്‍ പ്രതികളും സാക്ഷികളും അന്വേഷണ സംഘത്തോടു സഹകരിക്കണം.

കേസ് പരിഗണിക്കുമ്പോള്‍ ഹൈക്കോടതിയില്‍ മൂന്നു മാസം തേടിയ വിവരം ചൂണ്ടിക്കാട്ടി അധിക സമയം അനുവദിക്കണം എന്ന് ആവശ്യപ്പെടാനാണു തീരുമാനം. ഇനി കേസ് പരിഗണിക്കുമ്പോള്‍ ഇതുവരെയുള്ള അന്വേഷണ പുരോഗതിയുടെ റിപ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിക്കും.

പ്രതികളില്‍നിന്നു കൂടുതല്‍ തെളിവുകള്‍ ലഭിച്ചെന്നതും ഗൂഢാലോചനക്കേസ് പ്രതികള്‍ സാക്ഷിക്കെതിരെ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്ന വിവരങ്ങളും എല്ലാം കോടതിയില്‍ ചൂണ്ടിക്കാട്ടും. സിആര്‍പിസി 160 പ്രകാരമുള്ള ചോദ്യം ചെയ്യലിനു കാവ്യ മാധവന്‍ ഉപാധി വച്ചതും ദിലീപിന്റെ സഹോദരന്‍ അനൂപും സഹോദരീ ഭര്‍ത്താവ് സുരാജും നോട്ടിസ് കൈപ്പറ്റാത്തതും ചൂണ്ടിക്കാട്ടി കൂടുതല്‍ സമയം ചോദിക്കാനാണു തീരുമാനം.

കേസ് അന്വേഷണം പുരോഗമിക്കുമ്പോള്‍ കൂടുതല്‍ നിഗൂഢതകള്‍ തെളിഞ്ഞു വരുന്നതു ചൂണ്ടിക്കാട്ടി തെളിവു ശേഖരണത്തിനും ചോദ്യം ചെയ്യലിനും കൂടുതല്‍ സമയം വേണമെന്നാണ് ആവശ്യപ്പെടുക. പ്രതികളും പ്രതികളുമായി ബന്ധമുള്ള സാക്ഷികളും അന്വേഷണ സംഘത്തോടു സഹകരിക്കുന്നില്ലെന്നതും ചൂണ്ടിക്കാട്ടും. നോട്ടിസ് നല്‍കിയിട്ടും സമയത്ത് ഹാജരാകാത്തത് അന്വേഷണത്തെ പിന്നോട്ടടിക്കുന്നുണ്ടെന്നു കോടതിയെ ബോധ്യപ്പെടുത്താനാണു തീരുമാനം.

ഇന്നലെ കാവ്യയുടെ മൊഴി രേഖപ്പെടുത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ഡിജിറ്റല്‍ വാള്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ ഇല്ലാതെ മൊഴി രേഖപ്പെടുത്താനാവില്ല എന്ന നിലപാടാണ് അന്വേഷണ സംഘം സ്വീകരിച്ചത്. കാവ്യയ്ക്കു പിന്നീട് സിആര്‍പിസി 41 എ പ്രകാരം നോട്ടിസ് നല്‍കുന്നതു പരിഗണനയിലുണ്ടെന്നാണ് സൂചന. അനൂപിനും സുരാജിനും നോട്ടിസ് നല്‍കാന്‍ ശ്രമിച്ചിട്ടും നടക്കാതെ വന്നതോടെ ഇരുവരുടെയും വീട്ടില്‍ നോട്ടിസ് പതിച്ചിരിക്കുകയാണ്.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ എ.ഡി.ജി.പി ശ്രീജിത്തടക്കമുള്ള അന്വേഷണ സംഘത്തിനെതിരെ ആഭ്യന്തര സെക്രട്ടറിക്ക് പരാതി നല്‍കിയിരിക്കകയാണ് ദിലീപിന്റെ അഭിഭാഷകന്‍. ക്രൈംബ്രാഞ്ച് എഡിജിപി എസ്.ശ്രീജിത്തും ബൈജു പൗലോസും ചേര്‍ന്ന് വ്യാജപ്രചാരണം നടത്തുന്നതായാണ് പരാതി. അഭിഭാഷകനായ രാമന്‍ പിള്ളയുടെ ഓഫീസിനെ മോശമായി ചിത്രീകരിക്കാനാണ് ശ്രമം.

ആഭ്യന്തര സെക്രട്ടറിക്കാണ് ദിലീപിന്റെ അഭിഭാഷകന്‍ ഫിലിപ് ടി. വര്‍ഗീസ് മുഖേന പരാതി നല്‍കിയിരിക്കുന്നത്.പ്രതികളേയും ബന്ധുക്കളേയും അഭിഭാഷകരേയും ക്രൈംബ്രാഞ്ച് അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്ന് പരാതിയില്‍ പറയുന്നു. ബാലചന്ദ്രകുമാര്‍ എ.ഡി.ജി.പി ശ്രീജിത്തിന്റെ അടുത്ത ബന്ധുവാണ്. ചട്ടവിരുദ്ധമായാണ് കേസില്‍ അന്വേഷണം നടക്കുന്നത്.

ആസൂത്രിതമായി ഗൂഢാലോചന നടത്തുന്നുവെന്നും പരാതിയില്‍ പറയുന്നു.കസ്റ്റഡിയിലിരിക്കെ സായ് ശങ്കറിന് മാധ്യമങ്ങളുമായി അഭിമുഖം നടത്താന്‍ അവസരം നല്‍കിയെന്നും സായ് ശങ്കര്‍ കീഴടങ്ങിയിട്ടും മറ്റു തട്ടിപ്പു കേസുകളില്‍ അറസ്റ്റ് ചെയ്തില്ലെന്നും ദിലീപ് നല്‍കിയ പരാതിയില്‍ പറയുന്നു.നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് വിചാരണ കോടതിയില്‍ കഴിഞ്ഞ ദിവസം അപേക്ഷ നല്‍കിയിരുന്നു.

ദിലീപ് ജാമ്യ വ്യവസ്ഥകളെല്ലാം ലംഘിച്ചുവെന്നും തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിച്ചുവെന്നും ഹരജിയില്‍ പറഞ്ഞിരുന്നു. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ അന്വേഷണ സംഘത്തിന് വിചാരണ കോടതിയെ സമീപിക്കാമെന്നും ജാമ്യം റദ്ദാക്കാമെന്നും ഹൈകോടതി വ്യക്തമാക്കിയിരുന്നു. ഇതുപ്രകരമാണ് അന്വേഷണ സംഘം വിചാരണക്കോടതിയെ സമീപിച്ചത്.

വധഗൂഢാലോചന കേസില്‍ സായി ശങ്കറിനെതിരെ കൂടുതല്‍ തെളിവുകള്‍ ക്രൈംബ്രാഞ്ച് കോടതിയില്‍ ഹാജരാക്കിയിരുന്നു. കേസ് വഴിതിരിച്ചുവിടാന്‍ സായി ശങ്കര്‍ ശ്രമിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ദിലീപിന്റെയും കൂട്ടാളികളുടെയും മൊബൈലിലെ ചാറ്റുകള്‍ നശിപ്പിച്ചത് സായ് ശങ്കറാണെന്നതിന്റെ തെളിവുകളും കോടതിയില്‍ അന്വേഷണ സംഘം ഹാജരാക്കിയിരുന്നു.

കേസില്‍ എട്ടാം പ്രതി ദിലീപിനും കാവ്യ മാധവനും തുല്ല്യ പങ്കുണ്ടെന്ന വിലയിരുത്തലിലാണ് തുടരന്വേഷണ സംഘം നിലയുറപ്പിച്ചത്. നിഗൂഢമായ പല ചോദ്യങ്ങള്‍ക്കും കാവ്യയെ ചോദ്യം ചെയ്യുന്നതിലൂടെ ഉത്തരമാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതീക്ഷ. എന്നാല്‍ കാവ്യയെ പ്രതിചേര്‍ക്കാന്‍ തക്ക തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.

കാവ്യയില്‍ നിന്ന് ശേഖരിക്കുന്ന വിവരങ്ങള്‍ ഉള്‍പ്പെടുത്തി ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുക എന്നതാണ് അടുത്ത നീക്കം. ദിലീപിനും കാവ്യയ്ക്കും നടിയോട് ഒരുപോലെ ശത്രുതയുണ്ടായിരുന്നെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം. ഇതിനു തെളിവായാണ് സുരാജിന്റെ ഫോണില്‍ നിന്ന് വീണ്ടെടുത്ത ശബ്ദ സാമ്പിളുകെൈള്ര കംബ്രാഞ്ച് കാണുന്നത്.

കേസിലെ ഗൂഡാലോചനയെക്കുറിച്ച് കാവ്യയ്ക്ക് എല്ലാം അറിയാമെന്നാണ് ബാലചന്ദ്ര കുമാര്‍ അടക്കം ഉള്ളവരുടെ മൊഴികള്‍. ഇത് സംബന്ധിച്ച ചില ഓഡിയോ സംഭാഷണവും പുറത്ത് വന്നിരുന്നു. അഥേസമയം, നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് കുരുക്കായി കൂടുതല്‍ ശബ്ദരേഖകള്‍ ഇന്നലെ പുറത്ത് വന്നിരുന്നു.

നടന്‍ ദിലീപും സുഹൃത്ത് ബൈജു ചെങ്ങാമനാടും തമ്മില്‍ നടന്നതെന്ന് കരുതപ്പെടുന്ന ഒരു ഫോണ്‍ സംഭാഷണം കൂടി പുറത്തുവന്നു. ഇത് താന്‍ അനുഭവിക്കേണ്ട ശിക്ഷല്ലെന്നും ഒരു സ്ത്രീ അനുഭവിക്കേണ്ടത് ആയിരുന്നുവെന്നും സംഭാഷണത്തില്‍ പറയുന്നു. 2017ല്‍ നടന്നതാണ് ഈ സംഭാഷണം എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.

ദിലീപിന് വേണ്ടി സാക്ഷിയെ സ്വാധീനിക്കുന്ന മൊബൈല്‍ ഫോണ്‍ സംഭാഷണം നേരത്തെ പുറത്ത് വന്നിരുന്നു. ഡോക്ടര്‍ ഹൈദരലിയും ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സൂരജും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. ദിലീപിന് അനുകൂലമായി മൊഴി നല്‍കാന്‍ സൂരജ് ഡോക്ടറിനോട് ആവശ്യപ്പെടുന്നതാണ് സംഭാഷണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ ടെറ്റ് ... പുനഃപരിശോധന ഹർജികളിൽ പരസ്യമായി വാദം കേൾക്കാൻ സുപ്രീംകോടതി  (20 minutes ago)

പൊതുപ്രവ‍ർത്തകൻ ഡിജോ കാപ്പന്‍റെ സംസ്കാരം ഇന്ന്... മീനച്ചിൽ പാലാക്കാട് ചെറുപുഷ്പം പള്ളിയിൽ വൈകുന്നേരം മൂന്ന് മണിക്ക് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം  (37 minutes ago)

ഏപ്രിൽ മാസത്തെ റേഷൻ ഭക്ഷ്യധാന്യം 15 വരെ വാങ്ങാം...  (46 minutes ago)

ഇന്നു മുതൽ ബുധൻ വരെ ശക്തമായ വേനൽ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്  (1 hour ago)

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....  (1 hour ago)

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് എട്ട് വിക്കറ്റിന് മുംബൈയെ തോൽപ്പിച്ചു...  (2 hours ago)

ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ  (2 hours ago)

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (7 hours ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (7 hours ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (7 hours ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (8 hours ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (8 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (8 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (8 hours ago)

Malayali Vartha Recommends