കലങ്ങിത്തെളിയും... നടിയെ ആക്രമിച്ച കേസില്‍ ഇന്ന് ഏറെ നിര്‍ണായകം; തുടരന്വേഷണം പൂര്‍ത്തിയാക്കുന്നതിനുള്ള സമയ പരിധി ഇന്ന് അവസാനിക്കും; കാവ്യയെ ചോദ്യം ചെയ്യാന്‍ കഴിയാതെ അന്വേഷണ സംഘം കുഴയുന്നു; അടുത്തയാഴ്ച ചോദ്യം ചെയ്യാന്‍ സാധ്യത

നടിയെ ആക്രമിച്ച കേസിലെ സാക്ഷി കാവ്യാ മാധവനെ എന്ന് ചോദ്യം ചെയ്യാന്‍ കഴിയും എന്ന് പറയാനാകാതെ അന്വേഷണ സംഘം കുഴയുകയാണ്. കാവ്യയ്ക്ക് നല്‍കിയ നോട്ടീസിലെ വകുപ്പാണ് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നത്. കാവ്യ വീട്ടില്‍ വച്ച് തന്നെ ചോദ്യം ചെയ്യണമെന്ന് നിര്‍ബന്ധം പിടിച്ചിരിക്കുകയാണ്. കാവ്യയെ അടുത്ത ആഴ്ച ചോദ്യംചെയ്‌തേക്കും. ഏപ്രില്‍ 18 തിങ്കളാഴ്ചയ്ക്ക് ശേഷം ക്രൈംബ്രാഞ്ച് സംഘം കാവ്യാ മാധവനെ ചോദ്യം ചെയ്‌തേക്കുമെന്നാണ് വിവരം. ഇതിനകം കാവ്യ മറ്റൊരു സ്ഥലം തിരഞ്ഞെടുത്തില്ലെങ്കില്‍ അവരുടെ ആലുവയിലെ വീട്ടില്‍വെച്ചു തന്നെ ചോദ്യംചെയ്യാനാണ് െ്രെകംബ്രാഞ്ചിന്റെ തീരുമാനം.
അതിനിടെ നടിയെആക്രമിച്ച കേസില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കുന്നതിനുള്ള സമയ പരിധി ഇന്ന് അവസാനിക്കും. ഈ മാസം 15 നകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ 3 മാസം കൂടി സമയം വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് അന്വേഷണ സംഘം ദിവസങ്ങള്‍ക്ക് മുന്‍പ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. അടുത്തയാഴ്ച ഹര്‍ജി പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാവ്യാ മാധവന്‍ അടക്കമുള്ളവരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കേസുമായി ബന്ധപ്പെട്ട് നിരവധി സാക്ഷികളുടെ മൊഴി എടുക്കേണ്ടതുണ്ടെന്നും അറിയിക്കും.
ദിലീപിന്റെ അടുത്ത ബന്ധുക്കളടക്കമുള്ളവര്‍ ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കിയിട്ട് ഹാജരായില്ലെന്നും ഇത്തരത്തില്‍ കാലതാമസമുണ്ടായതിനാല്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയം വേണമെന്നുമാവും അറിയിക്കുക. നിലവിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും ശേഷിക്കുന്ന നടപടികളും കോടതിയെ അറിയിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇത് വഴി തുടരന്വേഷണത്തിന്റെ സമയം നീട്ടി വാങ്ങി പ്രതികള്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുള്ള ഒരുക്കത്തിലാണ് ക്രൈം ബ്രാഞ്ച്. ഇതിന് മുന്നോടിയായിട്ടാണ് ദിലീപിന്റ ജാമ്യം റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് ഹര്‍ജികളുമായി വിചാരണക്കോടതിയെ അന്വേഷണ സംഘം സമീപിച്ചിരിക്കുന്നത്.
നടിയെ ആക്രമിച്ച കേസിന്റെ ഗൂഡാലോചനയില്‍ ദിലീപിനൊപ്പം കാവ്യയ്ക്കും പങ്കുണ്ടോയെന്നാണ് തുടരന്വേഷണത്തില്‍ പ്രത്യേക അന്വേഷണസംഘം പരിശോധിക്കുന്നത്. ഇതില്‍ വ്യക്തത വരുത്തുന്നതിനാണ് കാവ്യയ്ക്ക് നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍ സാക്ഷിയായിട്ടാണ് തന്നെ വിളിപ്പിച്ചിരിക്കുന്നതെന്നും ആലുവയിലെ വീട്ടില്‍ വെച്ച് മൊഴിയെടുക്കണമെന്നുമുളള നിലപാടിലായിരുന്നു കാവ്യ.
ചെന്നൈയിലായിരുന്ന കാവ്യ ആലുവയില്‍ എത്തിയെങ്കിലും ചോദ്യം ചെയ്യാനായിട്ടില്ല. ദിലീപിന്റെയും കാവ്യയുടെയും പദ്മസരോവരം വീട്ടില്‍ പോയി ചോദ്യം ചെയ്യേണ്ടെന്ന് അന്വേഷണ സംഘം ഒടുവില്‍ തീരുമാനത്തിലെത്തിയിട്ടുള്ളത്. പ്രോജക്ടര്‍ ഉപയോഗിച്ച് ചില ദൃശ്യങ്ങള്‍ കാണിച്ചും സംഭാഷണ ശകലങ്ങള്‍ കേള്‍പ്പിച്ചുമാണ് കാവ്യയില്‍ നിന്ന് വിവരങ്ങള്‍ തേടാന്‍ തീരുമാനിച്ചിരുന്നത്. പദ്മസരോവരം വീട് ഇതിന് പറ്റിയ ഇടമല്ല എന്നാണ് വിലയിരുത്തല്‍.
സംവിധായകന്‍ ബാലചന്ദ്രകുമാറിനേയും കാവ്യയേയും ഒരുമിച്ചിരുത്തി മൊഴിയെടുക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ പദ്മസരോവരം വീട്ടിലേക്ക് വരാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ബാലചന്ദ്രകുമാറും അറിയിച്ചു. ഇതേത്തുടര്‍ന്നാണ് മറ്റ് സാധ്യതകള്‍ പരിശോധിക്കാന്‍ പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചത്. വരും ദിവസങ്ങളില്‍ത്തന്നെ തുടര്‍നടപടികള്‍ ആലോചിച്ച് തീരുമാനിക്കുമെന്ന് ഉന്നത പൊലീസ് കേന്ദ്രങ്ങള്‍ അറിയിച്ചു. ദിലീപിന്റെ സഹോദരന്‍ അനൂപിനേയും സഹോദരി ഭര്‍ത്താവ് സുരാജിനേയും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നെങ്കിലും സ്ഥലത്തില്ലാത്തതിനാല്‍ എത്താന്‍ കഴിയില്ലെന്നാണ് ഇരുവരും അറിയിച്ചത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇരുവരുടെയും വീടുകളില്‍ കഴിഞ്ഞ ദിവസം രാത്രി നോട്ടീസ് പതിപ്പിച്ചിരുന്നു.
" f
https://www.facebook.com/Malayalivartha




















