ചക്രവാതച്ചുഴി കേരളാ തീരത്ത് നിന്ന് അകലുന്നു....കേരളത്തില്‍ മഴ തുടരുമെങ്കിലും പ്രളയ സമാനമായ സാഹചര്യം ഉണ്ടാവില്ലെന്ന് പ്രവചനം..

കേരളത്തില്‍ തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ മഴയില്‍ കുറവുണ്ടാവുമെന്ന് പ്രവചനം. ഇന്നലെ പുറത്തിറക്കിയ ആദ്യ മണ്‍സൂണ്‍ പ്രവചനത്തിലാണ് കേരളം, ഗുജറാത്ത്, രാജസ്ഥാന്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ മഴ കുറയാനാണു സാധ്യത.
തുടര്‍ച്ചയായ നാലാം വര്‍ഷവും തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ രാജ്യത്ത് നല്ല മഴ നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ വര്‍ഷങ്ങളിലെ പോലെ പ്രളയസമാന സാഹചര്യം ഇക്കുറി ആവര്‍ത്തിക്കാനുള്ള സാധ്യത കുറവാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
തുടക്കത്തില്‍ മഴ ശക്തമായിരിക്കുമെങ്കിലും ഇന്ത്യന്‍ മഹാസമുദ്രത്തിലെ താപനില കുറയ്ക്കുന്ന ഇന്ത്യന്‍ ഓഷ്യന്‍ ഡൈപ്പോള്‍ മണ്‍സൂണിന്റെ തുടക്കത്തില്‍ സജീവമാകുന്നതോടെ കേരളത്തില്‍ മഴ കുറയുകയും മഹാരാഷ്ട്രയിലും മറ്റും വര്‍ധിക്കുകയും ചെയ്യുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടൂന്നത്.
അതേസമയം ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മഴ സാധ്യത തുടരുന്നതിനാല്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തനംതിട്ട, ഇടുക്കി, മലപ്പുറം, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ്. മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ സ്ഥിതി ചെയ്യുന്ന ചക്രവാതചുഴിയാണ് കേരളത്തിലെ മഴയ്ക്ക് കാരണം.
വടക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. ചക്രവാതച്ചുഴി കേരളാ തീരത്ത് നിന്ന് അകലുന്നതിനാല്‍ നാളെയോടെ മഴ ദുര്‍ബലമാകുമെന്നാണ് നിലവിലെ നിരീക്ഷണം
"
https://www.facebook.com/Malayalivartha




















