കേരള സര്‍ക്കാരിന്റെ നവകേരളം ഏകീകൃത മിഷന്‍ കോ-ഓര്‍ഡിനേറ്ററായി നിയമിതയായ സി.പി.എം സംസ്ഥാനകമ്മിറ്റി അംഗം ഡോ. ടി.എന്‍. സീമയ്ക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവി അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍

കേരള സര്‍ക്കാരിന്റെ നവകേരളം ഏകീകൃത മിഷന്‍ കോ-ഓര്‍ഡിനേറ്ററായി നിയമിതയായ സി.പി.എം സംസ്ഥാനകമ്മിറ്റി അംഗം ഡോ. ടി.എന്‍. സീമയ്ക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവി അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍.
ഡ്രൈവറെയും ഓഫീസ് അറ്റന്‍ഡന്റിനെയും മൂന്ന് വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ അനുവദിക്കാനും തീരുമാനിച്ച് മന്ത്രിസഭായോഗം . കഴിഞ്ഞ ജനുവരി 17നാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവി അനുവദിച്ച് ഉത്തരവായത്്. ധനകാര്യ വകുപ്പിന്റെ അനുമതിയോടെയാണ് ഇപ്പോള്‍ രണ്ട് തസ്തികകള്‍ കൂടി അനുവദിച്ചിരിക്കുന്നത്.
അതേസമയം, ശമ്പളം കൈപ്പറ്റാതെയാകും പ്രവര്‍ത്തിക്കുകയെന്ന് ടി.എന്‍.സീമ . ഹരിത കേരള മിഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ആയിരുന്നപ്പോഴും ശമ്പളം വാങ്ങിയിരുന്നില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നവകേരള മിഷന്‍ കോ-ഓര്‍ഡിനേറ്ററായിരുന്ന ചെറിയാന്‍ ഫിലിപ്പിനും പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയായിരുന്നു.
പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയിലെ അടിസ്ഥാന ശമ്പളം 1.82 ലക്ഷം രൂപയാണ്. മറ്റ് ആനുകൂല്യങ്ങളെല്ലാം ചേരുമ്പോള്‍ രണ്ട് ലക്ഷത്തിന് മുകളില്‍ വരും. സുപ്രധാന പദവി ആയതിനാലാണ് നവകേരളം കര്‍മ്മപദ്ധതി കോ-ഓര്‍ഡിനേറ്റര്‍ക്ക് സെക്രട്ടറി പദവി അനുവദിച്ചതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
" f
https://www.facebook.com/Malayalivartha




















