ഹോട്ടലിലെ ജോലി നഷ്ടപ്പെട്ടതിന്റെ ദേഷ്യത്തിൽ ഭാര്യയുമായി വഴക്കിട്ടു; തുടർന്ന് മക്കളെ തലയണ കൊണ്ടു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി; മക്കളെ കൊന്ന കേസിൽ വിചാരണ നടക്കവേ കോടതിയുടെ അഞ്ചാം നിലയിൽ നിന്നു ചാടി മലയാളി ആത്മഹത്യ ചെയ്തു

മക്കളെ കൊന്ന കേസിലെ പ്രതി വിചാരണക്കോടതിയുടെ അഞ്ചാം നിലയിൽ നിന്നു ചാടി മരിച്ചു. 2 മക്കളെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മലയാളിയാണ് ആത്മഹത്യ ചെയ്തത് . ജയിലിൽ നിന്ന് ബെംഗളൂരു സിറ്റി സിവിൽ കോടതിയിൽ എത്തിച്ചു. അപ്പോഴായിരുന്നു കൂടെയുണ്ടായിരുന്ന കോൺസ്റ്റബിൾമാരെ തള്ളി ജതിൻ ആർ. കുമാർ ചാടിയത്.
പാലക്കാട് കരിപ്പാളി സ്വദേശിയാണ് ജതിൻ ആർ. കുമാർ (37) . ഹുളിമാവ് അക്ഷയ് നഗറിൽ താമസിക്കുകയായിരുന്നു പ്രതി. 2020 മാർച്ചിലായിരുന്നു സംഭവം. ഹോട്ടലിലെ ജോലി നഷ്ടപ്പെട്ടതിന്റെ ദേഷ്യത്തിൽ ഭാര്യയുമായുള്ള വഴക്കിടുകയിയിരുന്നു. മക്കളായ 3 വയസ്സുള്ള തൗഷിനിയെയും ഒന്നര വയസ്സുള്ള ശാസ്തയെയും തലയണ കൊണ്ടു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി . വിഷാദരോഗത്തിനും ഇയാൾ ചികിത്സ തേടിയിരുന്നു. തമിഴ്നാട് സ്വദേശിനിയായ സോഫ്റ്റ്‌വെയർ എൻജിനീയർ ലക്ഷ്മി ശങ്കരിയാണു ഇയാളുടെ ഭാര്യ.
https://www.facebook.com/Malayalivartha




















