ആദിവാസി തയ്യൽ പരിശീലനത്തിലെ തട്ടിപ്പ് ; വിഷ്ണുപ്രിയ തിരുവനന്തപുരത്ത് നടത്തിയതും വൻ ക്രമക്കേട്; പരാതിയിൽ ഉറച്ച് നിന്ന് ആദിവാസി യുവതികൾ ! പട്ടിക വർഗ്ഗ ഡയറക്ടറേറ്റിന് വീഴ്ച പറ്റിയോ ?

പാലക്കാട് മുതലമടയിൽ ആദിവാസികളുടെ തയ്യൽ പരിശീലനത്തിൻറെ മറവിൽ കോടികൾ തട്ടി അറസ്റ്റിലായ അപ്സര ട്രിെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് എംഡി വിഷ്ണുപ്രിയ തിരുവനന്തപുരത്ത് നടത്തിയ സമാന തട്ടിപ്പിലെ അന്വേഷണ റിപ്പോർട്ട് പുറത്ത്.
ഷോക്കടിക്കുന്നതും തുരുമ്പെടുത്തതുമായ തയ്യൽ യന്ത്രങ്ങൾ നൽകിയെന്ന് ആറ് മാസം മുമ്പ് കണ്ടെത്തിയിട്ടും പട്ടിക വർഗ്ഗ ഡയറക്ടറേറ്റ് റിപ്പോർട്ട് പൂഴ്ത്തുകയായിരുന്നു .ആദിവാസി വനിതകള്‍ പൊലീസും വിജിലൻസിലും പരാതി നല്‍കിയിട്ടും നടപടി എടുത്തില്ല
കഴിഞ്ഞ ദിവസമാണ് അപ്സര ഇൻസ്റ്റിറ്റ്യൂട്ടും എംഡി വിഷ്ണുപ്രിയയും ആദിവാസികളെ കബളിപ്പിച്ച് പണം തട്ടിയ വാര്‍ത്ത പുറത്ത് വന്നത്.ഷോക്കടിക്കുന്നതും തുരുമ്പെടുത്തതുമായ തയ്യല്‍ മെഷീനുകളൾ,ദ്രവിച്ച ടൂള്‍ കിറ്റ, ചോര്‍ന്നൊല്ലിച്ച് ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായ കെട്ടിടം തുടങ്ങി സൗകര്യങ്ങൾ മാത്രമാണ് അദിവാസിയുവതികൾക്ക് അപ്സര ഇൻസ്റ്റിറ്റ്യൂട്ട് അനുവധിച്ചത്.ഒരു കോടിയുടെ പദ്ധതിയില്‍ പത്ത് ലക്ഷം പോലും ചെലവാക്കിയോയെന്ന് സംശയം.
പുറത്തു വന്ന വാര്‍ത്തയെ തുടര്‍ന്നാണ് പട്ടിക വര്‍ഗ ഡയറക്ടര്‍ അന്വേഷണം നടത്തിയത്. പട്ടിക വര്‍ഗ ഡയറക്ടര്‍ നേരിട്ട് മലയടിയില്‍ പോയി അന്വേഷണം നടത്തിയ റിപ്പോർട്ടിൽ തയ്യല്‍ പരിശീലനത്തില്‍ അധ്യാപകരെ നല്‍കിയില്ല,പത്ത് തയ്യല്‍ മെഷീനുകളില്‍ രണ്ടെണ്ണം മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ,ടൂള്‍ കിറ്റ് നല്‍കിയില്ല, അഞ്ഞൂറ് രൂപ വിലയുള്ള സ്റ്റഡി മെറ്റീരിയലിന് പകരം നല്‍കിയത് 200 പേജുള്ള നോട്ട് ബുക്ക്, അപ്സരയ്ക്ക് നല്‍കിയ പണം തിരികെ പിടിക്കണമെന്നുള്‍പ്പടെ വീഴ്ചകള്‍ ഒരോന്നും പറയുന്നു എന്നിട്ടും
റിപ്പോര്‍ട്ടില്‍ ഒരു നടപടിയും ഉണ്ടായില്ല.കൂടാതെ ജാതി വിളിച്ച് വിഷ്ണുപ്രിയ ആദിവാസി വനിതകളെ ആക്ഷേപിച്ചു.ഈ പരാതി ആര്യനാട് പൊലീസിന് നല്‍കിയെങ്കിലും മൊഴി പോലും എടുത്തില്ല.സമാനപരാതിയിലാണ് മുതലമടയില്‍ വിഷ്ണുപ്രിയയ്ക്കെതിരെ കേസെടുത്തത്.സാമ്പത്തിക തട്ടിപ്പില്‍ മലയടിയിലെ ആദിവാസി വനിതകള്‍ വിജിലൻസിന് പരാതി നല്‍കിയെങ്കിലും പേരിന് ഒരു പരിശോധന നടത്തി അവരും അന്വേഷണം അവസാനിപ്പിച്ചു
മുതലമടയിൽ ആദിവാസി വനിതകൾക്കുള്ള തയ്യൽ പരിശീലന കേന്ദ്രത്തിൽ തട്ടിപ്പ് നടത്തിയ കേസിലെ കഴിഞ്ഞ ദിവസമാണ് പ്രതി അറസ്റ്റിലായത്.രണ്ടു കോടിയോളം രൂപ വിഷ്ണുപ്രിയ തട്ടിയെടുത്തെന്നായിരുന്നു കുറ്റപത്രത്തിൽ
https://www.facebook.com/Malayalivartha
























