ചൊറിയന്‍ മാക്രി പറ്റങ്ങള്‍ മ്ലേച്ഛന്‍മാര്‍ പോയി ചാകാന്‍ പറ ചൊറിയന്മാരെ എയറില്‍ കയറ്റി സുരേഷ് ഗോപി.. വിമര്‍ശിക്കുന്നവര്‍ ദ്രോഹികള്‍

വിഷുക്കൈനീട്ടവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുന്‍ എം പി സുരേഷ് ഗോപി. ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് നല്‍കാനായി മേല്‍ശാന്തിമാര്‍ക്ക് സുരേഷ് ഗോപി വിഷുക്കൈനീട്ടം ഏല്‍പ്പിച്ചതും കുട്ടികള്‍ക്ക് കൈനീട്ടം നല്‍കിയതും വഴിയരികില്‍ വച്ച് കൈനീട്ടം മേടിച്ചവര്‍ കാല്‍ തൊട്ട് വന്ദിച്ചതുമെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ വിവാദമായി മാറിയിരുന്നു.
തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ സുരേഷ് ഗോപി 1000 രൂപയ്ക്കുള്ള ഒരു രൂപ നോട്ടുകളാണ് നല്‍കിയിരുന്നത്. പിന്നാലെ ഇത്തരത്തില്‍ മേല്‍ശാന്തിമാര്‍ തുക സ്വീകരിക്കുന്നത് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് വിലക്കി. കൈനീട്ട നിധി മേല്‍ശാന്തിമാരെ ഏല്‍പ്പിക്കുന്നത് ക്ഷേത്രങ്ങളെ ദുരുപയോഗം ചെയ്യുന്നതിന് സമമാണെന്നായിരുന്നു ബോര്‍ഡിന്റെ നിലപാട്.
വടക്കുംനാഥ ക്ഷേത്രത്തിന് പുറമേ പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളിലെ മേല്‍ശാന്തിമാര്‍ക്കും സുരേഷ് ഗോപി വിഷുക്കൈനീട്ടത്തിനായി പണം നല്‍കിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച മുതല്‍ ജനങ്ങള്‍ക്ക് വിഷുക്കൈനീട്ടം സമ്മാനിക്കുന്ന പരിപാടിയുമായി സുരേഷ്‌ഗോപി ജില്ലയിലുണ്ട്.
കഴിഞ്ഞ വര്‍ഷവും ഇത് പോലെ കൈനീട്ടം കൊടുക്കാനായി ക്ഷേത്രത്തില്‍ പണം ഏല്‍പ്പിച്ചിരുന്നുവെന്ന് വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയായി സുരേഷ് ഗോപി പറഞ്ഞു. ഇത്തവണ രാജ്യസഭാ കാലാവധി കഴിഞ്ഞ ശേഷം തൃശൂരെത്തി. ഒരാഴ്ച വിഷു വാരമായി ആഘോഷിക്കാമെന്നും എല്ലാവര്‍ക്കും കൈനീട്ടം കൊടുക്കാമെന്നും തീരുമാനിക്കുകയായിരുന്നു.
റിസര്‍വ് ബാങ്കില്‍ നിന്നും തന്റെ ലെറ്റര്‍ പാഡില്‍ എഴുതി കൊടുത്താണ് ഒരു ലക്ഷം രൂപയുടെ പുത്തന്‍ ഒരു രൂപ നോട്ടുകളും 20000 രൂപയ്ക്കുള്ള പത്ത് രൂപ നോട്ടുകളും വാങ്ങിയത്. ഇതാണ് കൈനീട്ടത്തിനായി ക്ഷേത്രങ്ങളില്‍ നല്‍കിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
ബിജെപി പണം കൊടുത്ത് വോട്ട് പിടിക്കുന്നുവെന്ന ആരോപണങ്ങള്‍ക്ക് മറുപടി അര്‍ഹിക്കുന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. കൈനീട്ടം കൊടുക്കുന്നത് വര്‍ഷങ്ങളായുള്ള ആചാരമാണ്. അത് ആരെയെങ്കിലും ഭയപ്പെടുത്തുന്നുവെങ്കില്‍ പോയി ചാകാന്‍ പറയ് എന്നും അദ്ദേഹം പ്രതികരിച്ചു.
ഞാനിത് ദൈവീകമായി ചെയ്തതാണ്. എനിക്ക് കടപ്പാട് ദൈവത്തോട് മാത്രമാണ്, ഒരു രാഷ്ടീയ പാര്‍ട്ടിയോടുമല്ല. മനുഷ്യ സഹജമായ തെറ്റുകള്‍ ചെയ്തിട്ടുണ്ടാവാം. എന്നാല്‍ ആരോടും ദ്രോഹം ചെയ്തിട്ടില്ല. ദ്രോഹികളാണ് വിമര്‍ശനം ഉന്നയിക്കുന്നതെന്നും അവരോട് പോയി പണി നോക്കാനും അദ്ദേഹം പറഞ്ഞു.
കൈനീട്ടം വാങ്ങിയവര്‍ കാല്‍ തൊട്ട് വന്ദിച്ചതിലും സുരേഷ് ഗോപി വ്യക്തത വരുത്തി. ആരോടും കാല്‍ തൊട്ട് വന്ദിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. പോകുന്ന വഴിക്ക് ആളുകളാണ് കാറിന് കൈകാണിച്ച് നിര്‍ത്തിച്ചത്. ഗ്ലാസ് താഴ്ത്തിയാണ് ആദ്യം കൈനീട്ടം നല്‍കിയത്. എന്നാല്‍ അവരുടെ ആവശ്യപ്രകാരമാണ് ഡോര്‍ തുറന്നത്. റോഡിലിറങ്ങി തരാനാകില്ലെന്ന് പറഞ്ഞു. പെരുവഴിയില്‍ വച്ചല്ല കൈനീട്ടം നല്‍കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആര്‍ക്കാണ് ഇത്ര അസുഖം. അവരുടെ ഒക്കെ കാലില്‍ വീഴണ്ടെങ്കില്‍ വീഴണ്ട. ഇത് കാലില്‍ വീഴുന്ന ആളിന്റെ നിശ്ചയമല്ലേയെന്നും അദ്ദേഹം ചോദിച്ചു. ഒരാളെയെങ്കിലും പറഞ്ഞ് ചെയ്യിച്ചതാണെന്ന് തെളിയിക്കാനാകുമോയെന്നും അദ്ദേഹം വെല്ലുവിളിച്ചു.
രാഷ്ടീയത്തിലേയ്ക്ക് എത്തുന്നതിന് മുന്‍പ് എന്‍ഡോസള്‍ഫാന്‍ പ്രദേശത്ത് ഏതവനാ പോയതെന്നും അദ്ദേഹം ചോദിച്ചു. പണ്ട് ഒരു ദലിത് പെണ്‍കുട്ടി ഞാനൊരു പുലയിപ്പെണ്ണ് എന്ന് പോസ്റ്റിട്ടപ്പോള്‍ അതിന് എം പി ഫണ്ടിന്ന് സഹായിക്കാന്‍ നോക്കിയപ്പോഴും സ്വന്തം പോക്കറ്റില്‍ നിന്നും കൊടുക്കാന്‍ നോക്കിയപ്പോഴും സമ്മതിച്ചില്ല. ഇത്തരത്തില്‍ വൃത്തികെട്ട രാഷ്ടീയമാണ് ചിലര്‍ കളിയ്ക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കാര്‍ഷിക നിയമങ്ങള്‍ രാജ്യത്ത് ശക്തമായി മടങ്ങി വരുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. തത്കാലം തോറ്റെങ്കിലും ഫീനിക്‌സ് പക്ഷിയെപ്പൊലെയല്ല, ആന ചിറക് വച്ചത് പോലെ നിയമം തിരിച്ചുവരും. വരും നാളുകളില്‍ രാഷ്ടീയവും സിനിമയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്റെ വിഷുക്കൈനീട്ടം വിവാദമാക്കിയത് മ്ലേച്ഛന്‍മാരാണെന്ന് സുരേഷ്‌ഗോപി. ടിപിയെയും ഷുഹൈബിനെയും പോലെ തന്നെ ഇല്ലാതാക്കാന്‍ നോക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ക്രൈസ്തവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ക്ലേവ് വിളിക്കും. മാര്‍പാപ്പയുടെ ഇന്ത്യ സന്ദര്‍ശനത്തിന് മുമ്പ് ഇത് സംഘടിപ്പിക്കുമെന്നും പ്രധാനമന്ത്രി അധ്യക്ഷത വഹിക്കുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
കുഞ്ഞുങ്ങള്‍ക്ക് കൈനീട്ടം നല്‍കിയതിനു പിന്നിലെ നന്മ മനസ്സിലാക്കാന്‍ പറ്റാത്ത ചൊറിയന്‍ മാക്രി പറ്റങ്ങളോട് എന്തു പറയാനാണെന്നാണ് കഴിഞ്ഞ ദിവസം സുരേഷ് ഗോപി പറഞ്ഞത്. 'ചില വക്രബുദ്ധികളുടെ നീക്കം അതിനുനേരെയും വന്നിട്ടുണ്ട്. അത് നമ്മുടെ ഏറ്റവും വലിയ വിജയമായിട്ടാണ് ഞാന്‍ കണക്കാക്കുന്നത്. അവര്‍ക്ക് അസഹിഷ്ണുതയുണ്ടായി. ഞാനത് ഉദ്ദേശിച്ചിരുന്നില്ല.
കുരുന്നുകളുടെ കയ്യിലേക്ക് ഒരു രൂപയാണ് വച്ചുകൊടുക്കുന്നത്. 18 വര്‍ഷത്തിനുശേഷം വോട്ടുപിടിക്കാനുള്ള കപ്പമല്ല കൊടുത്തിരിക്കുന്നത്. വിഷുവെന്ന് പറയുന്നത് ഹിന്ദുവിന്റേതല്ല. ദക്ഷിണേന്ത്യക്കാരുടെ മുഴുവന്‍ ഒരു വലിയ ആചാരമാണ്. ഒരു രാജ്യത്തിന്റെ സമ്പന്നതയിലേക്ക് സംഭാവന ചെയ്യുന്നതാണ് ഓരോ കുഞ്ഞും. അത് ആണ്‍കുട്ടിയായാലും പെണ്‍കുട്ടിയായാലും' – സുരേഷ് ഗോപി പറഞ്ഞു.
https://www.facebook.com/Malayalivartha
























