പിണറായി സര്‍ക്കാര്‍ കാണിക്കുന്നത് തികഞ്ഞ നെറികേട്! വിഷുദിനത്തില്‍ സെക്രട്ടേറിയറ്റിന് മുന്നിലെ റോഡില്‍ സദ്യ വിളമ്പി സമരം, എന്താ ലൈബ്രേറിയന്‍ ജോലി പാര്‍ട്ടിക്കാര്‍ക്ക് മാത്രമാണോ?

വിഷു ദിനത്തില്‍ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്നത് വളരെ വ്യത്യസ്തമായൊരു സമര മുറയാണ്. പി.എസ്.സി വഴി പഞ്ചായത്തുകളിലെ ലൈബ്രേറിയന്‍ ഗ്രേഡ് തസ്തികകളിലേക്കുള്ള നിയമനത്തില്‍ വ്യാപകമായ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗാര്‍ത്ഥികള്‍ സമരം നടത്തിയത്. വിഷു ദിവസമായതിനാല്‍ തന്നെ റോഡില്‍ ഇരുന്ന് സദ്യ കഴിച്ചാണ് അവര്‍ സര്‍ക്കാരിനോട് പ്രതിഷേധം അറിയിച്ചത്.
2016 ല്‍ 539/216 കാറ്റഗറി നമ്പര്‍ പ്രകാരം സംസ്ഥാനത്തെ 14 ജില്ലകളിലെയും പഞ്ചായത്തുകളിലേക്ക് ലൈബ്രേറിയന്‍ ഗ്രേഡ് 5 തസ്തികയിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. എസ്.എസ്.എല്‍ സി, സി.എല്‍.ഐ.എസ്.സി നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് എന്നിവയായിരുന്നു വിജ്ഞാപനത്തില്‍ എഴുതിയിരുന്ന യോഗ്യത.
മാത്രമല്ല ഗസറ്റ് നോട്ടിഫിക്കേഷന്‍ പ്രകാരം മേല്‍പ്പറഞ്ഞ തസ്തികയിലേക്ക് 2017 നവംബര്‍ 18 നു കേരളത്തിലെ 14 ജില്ലകളിലും പരീക്ഷ നടത്തുകയും ചെയ്തു. എന്നാല്‍ ഇതുവരെയായി പതിനാല് ജില്ലകളിലേക്കായി നിലവില്‍ വന്ന 612 പേരുള്ള റാങ്ക് ലിസ്റ്റില്‍ നിന്നും 4 ജില്ലകളില്‍ മാത്രമാണ് ആകെ 6 നിയമനങ്ങള്‍ നടന്നിട്ടുള്ളത്. 10 ജില്ലകളില്‍ ഒരു നിയമനം പോലും നടന്നിട്ടില്ല എന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നത്.
മാത്രമല്ല പ്രൊഫഷണല്‍ യോഗ്യതയുള്ള ലൈബ്രേറിയനെയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളായ പഞ്ചായത്ത്/മുന്‍സിപ്പാലിറ്റി തുടങ്ങിയവയില്‍ നിയമിക്കേണ്ടത് എന്നാണ് പഞ്ചായത്ത് ആക്റ്റിലടക്കം പറയുന്നത്. എന്നാല്‍ പരീക്ഷയുടെ ഫലപ്രഖ്യാപനവും, ഇന്റര്‍വ്യൂവും കഴിഞ്ഞിട്ടും യാതൊരു നിയമനവും നടക്കാതെ വന്നപ്പോള്‍ ഉദ്യോഗാര്‍ത്ഥികള്‍ വിവരാവകാശ നിയമം വഴി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഈ സമയത്താണ് ഞെട്ടിക്കുന്ന വിവരം അവര്‍ അറിഞ്ഞത്.
അതായത്, ഗസറ്റ് നോട്ടിഫിക്കേഷന്‍ പ്രകാരം കേരള പി.എസ്.സി നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതകള്‍ ഇല്ലാത്ത കണ്ടിജന്റ് എംപ്ലോയിസ് എന്ന കാറ്റഗറിയിലാണ് ലൈബ്രേറിയനെ നിയമിക്കുന്നത്. ഇത്തരം കണ്ടിജന്റ് ജീവനക്കാര്‍ തുടരുന്നതു കൊണ്ടാണ് 941 പഞ്ചായത്ത് ഉള്ളതില്‍ കേവലം 69 പഞ്ചായത്തുകളില്‍ മാത്രം പിഎസ്സി നിയമനം നടത്തേണ്ടുന്ന സാഹചര്യം ഉണ്ടായിട്ടുള്ളത് എന്നുമാണ് ഉദ്യോഗാര്‍ത്ഥികള്‍ ചൂണ്ടിക്കാണിക്കുന്നത്.
മാത്രവുമല്ല ഫുള്‍ടൈം പാര്‍ടൈം എന്ന രീതിയില്‍ പി.എസ്.സ്സി വിളിക്കാറില്ല. ഇവിടെ പഞ്ചായത്ത് ഭരണ സമിതി നേരിട്ട്, യോഗ്യത ഇല്ലാത്തവരെ ലൈബ്രേറിയന്‍ തസ്തികയിലേക്ക് താത്കാലികമായി നിയമിക്കുകയാണ് ചെയ്യുന്നത്. അതൊന്നും തന്നെ പി. എസ്. സി യിലേക്ക് റിപ്പോര്‍ട്ട് ചെയ്യുന്നുമില്ല.
അത് കാരണം തങ്ങളുടെ അവസരം നഷ്ട്ടപെടുന്നു എന്നാണ് പരീക്ഷയും എഴുതി ഇന്റര്‍വ്യൂവും പാസായിട്ടും ജോലികിട്ടാതെ ഇരിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നത്.
പി.എസ്.സി ഇത്തരമൊരു തസ്തികയിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചത് വര്‍ഷങ്ങള്‍ക്ക് ശേഷമാണെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ ചൂണ്ടിക്കാണിക്കുന്നത്. അതുകൊണ്ട് തന്നെ വളരെയേറെ പ്രതീക്ഷയോടും കഠിന പരിശ്രമത്തോടും കൂടിയാണ് ഈ പരീക്ഷക്ക് തയ്യാറെടുത്തത്. എന്നാല്‍ കണ്ടിജന്റ്, പാര്‍ട്ട് ടൈം എന്നിങ്ങനെയുള്ള നിയമന രീതി പ്രൊഫഷണല്‍ കോഴ്‌സ് കഴിഞ്ഞ തങ്ങളുടെ ജോലി സാധ്യതയാണ് ഇല്ലാതാക്കുന്നത്.
ഈ ജോലിയില്‍ പ്രവേശിക്കുവാന്‍ കഴിയാതെ വന്നാല്‍ പലര്‍ക്കും പ്രായപരിധി കഴിയുകയും ചെയ്യും. എംഫില്‍, യു ജി സി നെറ്റ്, ഗോള്‍ഡ് മെഡല്‍ നേടിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വരെ നിയമനങ്ങള്‍ കിട്ടാത്ത അവസ്ഥയാണ് നിലവില്‍ എന്നും ഉദ്യോഗാര്‍ത്ഥികള്‍ വ്യക്തമാക്കി.
നിലവില്‍ പഞ്ചായത്തുകളില്‍ ലൈബ്രേറിയന്‍മാര്‍ വര്‍ഷങ്ങളായി താത്കാലികമായി തുടരുന്ന സാഹചര്യത്തില്‍ ഇതൊരു തസ്തികയാണെന്നും, ആ തസ്തികയില്‍ 2022 ജൂലൈ മാസം ആദ്യവാരം അവസാനിക്കാന്‍ പോകുന്ന ഈ ലിസ്റ്റില്‍ നിന്നും പിഎസ്സി വഴി നിയമനം നടത്തണമെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആവശ്യം.
45 ദിവസമായി പ്രതിഷേധക്കാര്‍ സെക്രട്ടേറിയറ്റിനു മുന്‍പില്‍ അനിശ്ചിതകാല സമരം തുടങ്ങിയിട്ട്. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് തങ്ങള്‍ക്ക് വേണ്ടി ആരെങ്കിലും സംസാരിക്കുകയോ അനുകൂലമായ നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ല എന്നാണ് അവര്‍ വളരെ വിഷമത്തോടെ പറയുന്നത്. സര്‍ക്കാര്‍ ഒരു അനുകൂല നിലപാട് അറിയിച്ചില്ല എങ്കില്‍ വീണ്ടും സമരത്തിന് ഇറങ്ങുമെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ അറിയിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha
























