നടിയെ ആക്രമിച്ച കേസില്‍ കൂടുതൽ പേരെ ചോദ്യം ചെയ്യും, പങ്കാളിത്തം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തിയശേഷം കാവ്യാ മാധവന് ഉടൻ വീണ്ടും നോട്ടീസ് നൽകും,തുടരന്വേഷണത്തിനുള്ള സമയ പരിധി ഇന്ന് അവസാനിച്ചിരിക്കെ തെളിവ് ശേഖരണം വേഗത്തിലാക്കാൻ അന്വേഷണ സംഘം...!

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്‍റെ അഭിഭാഷകരെയടക്കം അടുത്തയാഴ്ച ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.സാക്ഷി കാവ്യാ മാധവനെ എന്ന് ചോദ്യം ചെയ്യാന്‍ കഴിയും എന്ന് പറയാനാകാത്ത അവസ്ഥയാലാണ്.പങ്കാളിത്തം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തിയശേഷം നോട്ടീസ് നല്‍കി ഉടൻ താരത്തെ വിളിച്ചുവരുത്തും.
നടിയെ ആക്രമിച്ച കേസും വധ ഗൂഡാലോചനാക്കേസും മുന്നോട്ട് കൊണ്ടുപോകേണ്ടത് സംബന്ധിച്ചാണ് ക്രൈംബ്രാഞ്ച് രൂപരേഖ തയാറാക്കിയിരിക്കുന്നത്. വരും ദിവസങ്ങളിൽ ദിലീപിന്‍റെ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവരെ ചോദ്യം ചെയ്യാന്‍ വീണ്ടും നോട്ടീസ് നല്‍കും. കഴിഞ്ഞ ദിവസം ഇവരെ വിളിപ്പിച്ചെങ്കിലും സ്ഥലത്തില്ലെന്ന മറുപടിയാണ് നല്‍കിയത്. അടുത്തയാഴച ഇരുവരേയും ചോദ്യം ചെയ്യും. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ഇവരുടെ പക്കല്‍ എത്തിയോ എന്നാണ് പരിശോധന നടത്തുന്നത്.
കാവ്യാ മാധവനെ എന്ന് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും അതിന് കഴിഞ്ഞിരുന്നില്ല. വീട്ടില്‍ വച്ച് തന്നെ ചോദ്യം ചെയ്യണമെന്ന് നിര്‍ബന്ധം പിടിച്ചിരിക്കുകയാണ് താരം. കാവ്യയെ അടുത്ത ആഴ്ച ചോദ്യംചെയ്‌തേക്കും.
ഏപ്രില്‍ 18 തിങ്കളാഴ്ചയ്ക്ക് ശേഷം ക്രൈംബ്രാഞ്ച് സംഘം കാവ്യാ മാധവനെ ചോദ്യം ചെയ്‌തേക്കുമെന്നാണ് വിവരം. ഇതിനകം കാവ്യ മറ്റൊരു സ്ഥലം തിരഞ്ഞെടുത്തില്ലെങ്കില്‍ അവരുടെ ആലുവയിലെ വീട്ടില്‍വെച്ചു തന്നെ ചോദ്യംചെയ്യാനാണ് ക്രൈബ്രാഞ്ചിന്റെ തീരുമാനം.
അതിനിടെ കേസില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കുന്നതിനുള്ള സമയ പരിധി ഇന്ന് അവസാനിച്ചിരിക്കുകയാണ്. ഈ മാസം 15 നകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ 3 മാസം കൂടി സമയം വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് അന്വേഷണ സംഘം ദിവസങ്ങള്‍ക്ക് മുന്‍പ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. അടുത്തയാഴ്ച ഹര്‍ജി പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാവ്യാ മാധവന്‍ അടക്കമുള്ളവരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കേസുമായി ബന്ധപ്പെട്ട് നിരവധി സാക്ഷികളുടെ മൊഴി എടുക്കേണ്ടതുണ്ടെന്നും അറിയിക്കും.നിലവിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും ശേഷിക്കുന്ന നടപടികളും കോടതിയെ അറിയിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇത് വഴി തുടരന്വേഷണത്തിന്റെ സമയം നീട്ടി വാങ്ങി പ്രതികള്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുള്ള ഒരുക്കത്തിലാണ് ക്രൈം ബ്രാഞ്ച്.
https://www.facebook.com/Malayalivartha
























