ഒരു സിനിമയിലെയോ, കഥയിലെയോ പോലും മരണം മനസ്സിനെ അസ്വസ്ഥപ്പെടുത്തുന്ന ഒരുപാട് പേരുണ്ട്; അത്തരം മനുഷ്യർക്കിടയിലാണ് ക്രൂരരായ കമ്മ്യൂണിസ്റ്റുകൾ എന്ന ജീവികൾ നമുക്കിടയിലുള്ളത്; ഈ നിമിഷവും ജീവനോടെയിരിക്കുന്ന ഒരു വനിതാ മാധ്യമ പ്രവർത്തക മരിച്ചുവെന്ന് പറഞ്ഞ് വീഡിയോ ചെയ്യുന്ന ഒരു അധമ ജീവിയെ കമ്മ്യൂണിസ്റ്റ് എന്നല്ലാതെ മറ്റെന്ത് വിളിക്കും? 'നിഷ പുരുഷോത്തമന് ആദരാജ്ഞലികൾ' അർപ്പിച്ച് കമ്മ്യൂണിസ്റ്റുകാരെ പഞ്ഞിക്കിട്ട് രാഹുൽ മാങ്കൂട്ടത്തിൽ

ഒരു സിനിമയിലെയോ, കഥയിലെയോ പോലും മരണം മനസ്സിനെ അസ്വസ്ഥപ്പെടുത്തുന്ന ഒരുപാട് പേരുണ്ട്. അത്തരം മനുഷ്യർക്കിടയിലാണ് ക്രൂരരായ കമ്മ്യൂണിസ്റ്റുകൾ എന്ന ജീവികൾ നമുക്കിടയിലുള്ളത്. ഈ നിമിഷവും ജീവനോടെയിരിക്കുന്ന ഒരു വനിതാ മാധ്യമ പ്രവർത്തക മരിച്ചുവെന്ന് പറഞ്ഞ് വീഡിയോ ചെയ്യുന്ന ഒരു അധമ ജീവിയെ കമ്മ്യൂണിസ്റ്റ് എന്നല്ലാതെ മറ്റെന്ത് വിളിക്കും? വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ;
"റോഡ് മുറിച്ചു കടന്ന മാധ്യമ പ്രവർത്തക നിഷാ പുരുഷോത്തമനെ വാനിടിച്ച് തെറിപ്പിച്ച ശേഷം കെ എസ് ആർ ടി സി ബസ് കയറി മരിച്ചു. നിഷ പുരുഷോത്തമന് ആദരാജ്ഞലികൾ.'' ഒരാൾ മരിച്ചാൽ പോലും അത് വിശ്വസിക്കുവാൻ ഇഷ്ടപ്പെടാത്ത, അതിൽ നൊമ്പരപ്പെടുന്ന മനുഷ്യരാണ് ഭൂരിപക്ഷവും. അല്ലെങ്കിൽ അത്തരക്കാരെയാണ് നാം മനുഷ്യർ എന്ന് വിളിക്കുന്നത് തന്നെ.
ഒരു സിനിമയിലെയോ, കഥയിലെയോ പോലും മരണം മനസ്സിനെ അസ്വസ്ഥപ്പെടുത്തുന്ന ഒരുപാട് പേരുണ്ട്. അത്തരം മനുഷ്യർക്കിടയിലാണ് ക്രൂരരായ കമ്മ്യൂണിസ്റ്റുകൾ എന്ന ജീവികൾ നമുക്കിടയിലുള്ളത്. ഈ നിമിഷവും ജീവനോടെയിരിക്കുന്ന ഒരു വനിതാ മാധ്യമ പ്രവർത്തക മരിച്ചുവെന്ന് പറഞ്ഞ് വീഡിയോ ചെയ്യുന്ന ഒരു അധമ ജീവിയെ കമ്മ്യൂണിസ്റ്റ് എന്നല്ലാതെ മറ്റെന്ത് വിളിക്കും?
ആ ജീവി നടത്തുന്ന വിസർജ്യത്തെ നോക്കി ആർപ്പു വിളിക്കുന്നവരെ വിളിക്കുന്ന പേരാണ് സഖാക്കൾ. വിയോജിപ്പുകളും വിമർശനങ്ങളുമാകാം, പക്ഷേ മനുഷ്യത്വമെന്നൊന്നു കൂടിയുണ്ട്... മനുഷ്യരല്ലാത്ത ഈ ജന്തുക്കൾക്കെന്ത് മനുഷ്യത്വം അല്ലേ!!
https://www.facebook.com/Malayalivartha
























