വേളാങ്കണ്ണി, വേളാങ്കണ്ണി.. ണിം ണിം! പൊന്നുവിന്റേയും ബിനോയുടേയും സ്‌നേഹത്തിന് മുന്നില്‍ മുഖ്യന്റെ സ്വിഫ്റ്റ് തോറ്റ് വഴിമാറി, വികാരഭരിതമായ നിരവധി നാടകീയതകള്‍ക്ക് ശേഷം പുതിയ ട്വിസ്റ്റ്..

ചങ്ങനാശേരിയില്‍ നിന്ന് വേളാങ്കണ്ണിയിലേക്ക് സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ എക്‌സ്പ്രസിന്റെ വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസം മാധ്യമങ്ങളിലെല്ലാം നിറഞ്ഞുനിന്നിരുന്നത്. കെ സ്വിഫ്റ്റ് വരുന്നതോടെ ഈ ബസ് വഴിമാറിക്കൊടുക്കേണ്ടി വരും എന്നായിരുന്നു വാര്‍ത്ത.
എന്നാല്‍ വികാരഭരിതമായ നിരവധി നാടകീയതകള്‍ക്ക് ശേഷം പുതിയ ട്വിസ്റ്റ് സംഭവിച്ചിരിക്കുകയാണ്. അതായത്, യാത്രക്കാരുടേയും ജീവനക്കാരുടേയും ചങ്കായ ഈ പച്ചബസ് നിര്‍ത്തേണ്ടതില്ലെന്നും നിലവിലെ രീതിയില്‍ തുടര്‍ന്നാല്‍ മതിയെന്നുമാണ് സി.എം.ഡി ബിജു പ്രഭാകര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ബസിലെ ഡ്രൈവറായ പൊന്നുകുട്ടനും കണ്ടക്ടറായ ബിനോ മോനും ആ ബസിനെ സ്വന്തം കൂടപ്പിറപ്പിനെ പോലെയാണ് കണ്ടിരുന്നത്. ആ പരിപാലനം കണക്കിലെടുത്താണ് പുതിയ തീരുമാനം പുറത്ത് വന്നിരിക്കുന്നത്. നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസി ബസിനെ ലാഭത്തിലാക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന കെ സ്വിഫ്റ്റിന് വേണ്ടി ഇവരുടെ ആനവണ്ടിക്ക് വഴിമാറിക്കൊടുക്കേണ്ടി വന്നിരുന്നു.
എന്തിനേറെ പറയുന്നു ജീവനക്കാര്‍ക്ക് മാത്രമല്ല ഈ ബസിലെ സ്ഥിരം യാത്രക്കാര്‍ക്ക് പോലും ഈ വണ്ടിയുടെ മാറ്റം താങ്ങാവുന്നതിലും അപ്പുറമായിരുന്നു.
ഇത്രയും കാലം ഒരു കൂടപ്പിറപ്പിനെ പോലെ കൂടെ ഉണ്ടായിരുന്ന തങ്ങളുടെ പ്രിയപ്പെട്ട വാഹനത്തെ യാത്രയാക്കുമ്പോള്‍ പൊന്നുവിന്റേയും ബിനോ മോന്റേയും കണ്ണ് നിറഞ്ഞിരുന്നു. അവസാനമായി തങ്ങളുടെ വാഹനത്തില്‍ അവര്‍ മുത്തം വെക്കുന്ന ഫോട്ടോയും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. യഥാര്‍ത്ഥത്തില്‍ ഈ ചിത്രം പറയും ഈ രണ്ടു പേര്‍ക്കും ആ ബസ് എത്രമാത്രം പ്രിയങ്കരമായിരുന്നു എന്ന്.
കെ സ്വിഫ്റ്റ് വരുമ്പോള്‍ ധാരാളം കെഎസ്ആര്‍ടിസി ബസുകള്‍ ഇത്തരത്തില്‍ മാറ്റപ്പെടുന്നുണ്ടെങ്കിലും ഇന്നുവരെ മറ്റൊരു ബസിനും ഇതുപോലൊരു യാത്രായപ്പ് കിട്ടിക്കാണില്ല എന്നത് നിസ്സംശയം പറയാന്‍ കഴിയും. ആ ബസ് തന്റെ ജീവിതത്തില്‍ എത്രമാത്രം സ്വാധീനം ചെലുത്തിയിരുന്നു എന്ന് കണ്ടക്ടറായ ബിനോ മലയാളി വാര്‍ത്തയോട് പ്രതികരിച്ചത് ഇങ്ങനെയാണ്.
പാള്ളാച്ചി, പഴനി, തഞ്ചാവൂര്‍ എന്നിവിടങ്ങളിലൂടെയാണ് ബസ് വേളാങ്കണ്ണിയില്‍ എത്തുന്നത്. ഓരോ ദിവസവും അര ലക്ഷം രൂപയില്‍ അധികം വരുമാനം ഈ സര്‍വ്വീസിവല്‍ നിന്ന് കിട്ടാറുണ്ട്. മാത്രമല്ല മ്യൂസിക് സിസ്റ്റം, സൈഡ് കര്‍ട്ടന്‍, എല്‍ഇഡി ലൈറ്റ് തുടങ്ങി ന്യൂജെന്‍ സെറ്റപ്പിലാണ് വാഹനം നിരത്തിലിറങ്ങുന്നത്. അതുകൊണ്ട് തന്നെ നിരവധി ആരാധകരാണ് ഈ ബസിനുള്ളത്.
ബസ് സഞ്ചരിക്കുന്ന ദൂരം, അന്തര്‍സംസ്ഥാന സര്‍വീസ്, കാലപഴക്കം, സര്‍വീസിന്റെ പ്രാധാന്യം എന്നിവ പരിഗണിച്ചാണ് പഴയ ബസുകള്‍ക്ക് പകരം കെ.എസ്.ആര്‍.ടി.സി സ്വിഫ്ട് രംഗത്തിറക്കിയത്.
https://www.facebook.com/Malayalivartha
























