എസ്ഡിപിഐ പ്രവർത്തകനെ പിതാവിന്റെ മുന്നിലിട്ട് വെട്ടി നുറുക്കി കൊലപ്പെടുത്തി; പിതാവിനൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു അതിക്രൂര കൊലപാതകം; റോഡിൽ തെറിച്ച് വീണ പിതാവിനും പരുക്കുകൾ; കൊലപതകത്തിൽ നടുങ്ങിത്തരിച്ച് പാലക്കാട്

സ്വന്തം പിതാവിന്റെ മുന്നിലിട്ട് എസ്ഡിപിഐ പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി. എലപ്പുള്ളിയിലാണ് സംഭവം നടന്നിരിക്കുന്നത് . കുപ്പിയോട് അബൂബക്കറിന്റെ മകൻ സുബൈർ (43) ആണ് അതി ക്രൂരമായി കോല ചെയ്യപ്പെട്ടത്.എലപ്പുള്ളി കുപ്പിയോട് കാറിലെത്തിയ സംഘം സുബൈർ സഞ്ചരിച്ച ബൈക്ക് ഇടിച്ചുവീഴ്ത്തി.
അതിനു ശേഷം പിതാവിന്റെ മുന്നിലിട്ടു വെട്ടിക്കൊലപ്പെടുത്തി. പൊലീസ് പറയുന്നത് ഇങ്ങനെ; രണ്ടു കാറിലായിട്ടായിരുന്നു സംഘമെത്തിയത്. ഗുരുതരമായി പരുക്കേറ്റ സുബൈറിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു . പക്ഷേ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. എസ്‌ഡിപിഐ ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് കൊല്ലപ്പെട്ട സുബൈർ .
സുബൈറിനൊപ്പം ബൈക്കിൽ യാത്രചെയ്യുകയായിരുന്നു പിതാവ് . അദ്ദേഹത്തിന് ബൈക്കിൽനിന്നു വീണു നിസാര പരുക്കേൽക്കുകയുണ്ടായി. സുബൈറിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലാണ്.കൊലപാതക കാരണം വ്യക്തമല്ല. പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
https://www.facebook.com/Malayalivartha
























