ആദിവാസി യുവതികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ തുക പിടിച്ചുവച്ചു... സംഭവം ചോദ്യം ചെയ്ത യുവതിയെ ഭീഷണിപ്പെടുത്തിയ കേസില്‍ എംഡി അറസ്റ്റില്‍

ആദിവാസികള്‍ക്കുള്ള എംബ്രോയ്ഡറി പരിശീലനം നടത്തിപ്പിലെ ക്രമക്കേട് ചോദ്യം ചെയ്ത യുവതിയെ ഭീഷണിപ്പെടുത്തിയ കേസില്‍ അപ്‌സര ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് എംഡി വിഷ്ണുപ്രിയ അറസ്റ്റില്‍. ഗോവിന്ദാപുരം പകല്‍ വീട് വൃദ്ധസദനത്തില്‍ നടന്നു വന്ന എംബ്രോയ്ഡറി പരിശീലനത്തിന് വരുന്ന യുവതികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സഹായം നല്‍കാതെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് അറസ്റ്റ്.
മൂച്ചങ്കുണ്ട് സ്വദേശി ശാന്തിയാണ് പരാതിക്കാരി. ദിവസം 220 രൂപ വീതം വിദ്യാര്‍ഥികള്‍ക്ക് ആറുമാസം കൊടുക്കേണ്ട തുകയില്‍ നാലുമാസത്തെ തുക നല്‍കി.
ബാക്കി രണ്ടു മാസത്തെ തുക നല്‍കിയില്ല. കോഴ്‌സ് കഴിഞ്ഞുള്ള സര്‍ട്ടിഫിക്കറ്റും നല്‍കിയില്ല. ഇത് ചോദ്യം ചെയ്ത ശാന്തിയെ വിഷ്ണുപ്രിയ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഷോക്കടിക്കുന്നതും തുരുമ്പെടുത്തതുമായ തയ്യല്‍ യന്ത്രങ്ങള്‍ നല്‍കിയെന്ന് ആറ് മാസം മുമ്പ് കണ്ടെത്തിയിട്ടും പട്ടിക വര്‍ഗ്ഗ ഡയറക്ടറേറ്റ് റിപ്പോര്‍ട്ട് പൂഴ്ത്തുകയായിരുന്നു .ആദിവാസി വനിതകള്‍ പൊലീസും വിജിലന്‍സിലും പരാതി നല്‍കിയിട്ടും നടപടി എടുത്തില്ല.
കഴിഞ്ഞ ദിവസമാണ് അപ്‌സര ഇന്‍സ്റ്റിറ്റിയൂട്ടും എംഡി വിഷ്ണുപ്രിയയും ആദിവാസികളെ കബളിപ്പിച്ച് പണം തട്ടിയ വാര്‍ത്ത പുറത്ത് വന്നത്.ഷോക്കടിക്കുന്നതും തുരുമ്പെടുത്തതുമായ തയ്യല്‍ മെഷീനുകളള്‍,ദ്രവിച്ച ടൂള്‍ കിറ്റ, ചോര്‍ന്നൊല്ലിച്ച് ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായ കെട്ടിടം തുടങ്ങി സൗകര്യങ്ങള്‍ മാത്രമാണ് അദിവാസിയുവതികള്‍ക്ക് അപ്‌സര ഇന്‍സ്റ്റിറ്റിയൂട്ട് അനുവധിച്ചത്.ഒരു കോടിയുടെ പദ്ധതിയില്‍ പത്ത് ലക്ഷം പോലും ചെലവാക്കിയോയെന്ന് സംശയം.
പുറത്തു വന്ന വാര്‍ത്തയെ തുടര്‍ന്നാണ് പട്ടിക വര്‍ഗ ഡയറക്ടര്‍ അന്വേഷണം നടത്തിയത്. പട്ടിക വര്‍ഗ ഡയറക്ടര്‍ നേരിട്ട് മലയടിയില്‍ പോയി അന്വേഷണം നടത്തിയ റിപ്പോര്‍ട്ടില്‍ തയ്യല്‍ പരിശീലനത്തില്‍ അധ്യാപകരെ നല്‍കിയില്ല,പത്ത് തയ്യല്‍ മെഷീനുകളില്‍ രണ്ടെണ്ണം മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ,ടൂള്‍ കിറ്റ് നല്‍കിയില്ല,
അഞ്ഞൂറ് രൂപ വിലയുള്ള സ്റ്റഡി മെറ്റീരിയലിന് പകരം നല്‍കിയത് 200 പേജുള്ള നോട്ട് ബുക്ക്, അപ്‌സരയ്ക്ക് നല്‍കിയ പണം തിരികെ പിടിക്കണമെന്നുള്‍പ്പടെ വീഴ്ചകള്‍ ഒരോന്നും പറയുന്നു എന്നിട്ടും റിപ്പോര്‍ട്ടില്‍ ഒരു നടപടിയും ഉണ്ടായില്ല.
https://www.facebook.com/Malayalivartha
























