കാറിന്റെ ഡോറര്‍ തുറക്കുന്നതിനിടെ സ്‌കൂട്ടറില്‍ തട്ടി മറിഞ്ഞ് ആറുവയസുകാരിക്ക് ദാരുണാന്ത്യം

നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഡോര്‍ പെട്ടെന്ന് തുറന്നതിനെ തുടര്‍ന്ന് ബൈക്ക് ഇടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ് സ്‌കൂട്ടറില്‍ യാത്രചെയ്യുകയായിരുന്ന ആറു വയസ്സുകാരി മരിച്ചു. സ്‌കൂട്ടര്‍ യാത്രികരായ മറ്റ് മൂന്ന് പേര്‍ക്ക് പരുക്കേറ്റു.
തേങ്കുറുശ്ശി തുപ്പാരക്കളം എ.സതീഷിന്റെ മകള്‍ വിസ്മയയ്ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. ഇന്നലെ രാത്രി ഏകദേശം 8 മണിക്കാണ് പാലക്കാട് പാലാട്ട് ജംക്ഷനിലാണ് അപകടമുണ്ടായത്. ഇന്നലെ വിഷു ആയതിനാല്‍ ക്ഷേത്രത്തിലും പാര്‍ക്കിലും പോയി തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുടുംബം.
സ്‌കൂട്ടര്‍ ഓടിച്ചിരുന്ന സതീഷ്, ഭാര്യ നിമിഷ, മറ്റൊരു മകള്‍ അമേയ എന്നിവര്‍ക്കാണ് പരുക്കേറ്റത്. സതീഷ് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. നിമിഷയുടെയും അമേയയുടെയും പരുക്ക് ഗുരുതരമല്ല.
കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് കുണ്ടറയില്‍ നിയന്ത്രണം വിട്ട ബൈക്ക് കാറിലിടിച്ച് രണ്ട് പേര്‍ മരിച്ചിരുന്നു. കാറില്‍ ബൈക്കിടിച്ചതിനെ തുടര്‍ന്ന് യുവാക്കള്‍ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. കേരളപുരം ചിറക്കോണം അക്ഷയയില്‍ കൊല്ലം ആര്‍ടി ഓഫിസ് ഉദ്യോഗസ്ഥന്‍ സുനില്‍ ജെറോമിന്റെ ഏക മകന്‍ അക്ഷയ് സുനില്‍(18)ലും സുഹൃത്ത് ജെറിന്‍ എല്‍സാവി(19) യും ആണ് മരിച്ചത്.
കുണ്ടറ മാമൂട് ജംക്ഷന് സമീപമായിരുന്നു അപകടം ഉണ്ടായത്. കൊല്ലത്തുനിന്നും കുണ്ടറ ഭാഗത്തേക്ക് ബൈക്കില്‍ വന്നതായിരുന്നു യുവാക്കള്‍. മുറിച്ചു കടക്കാനായി റോഡിന്റെ മധ്യഭാഗത്തെത്തി പെട്ടെന്ന് നിന്ന സ്ത്രീയുടെ കൈയ്യില്‍ ബൈക്കിന്റെ ഹാന്‍ഡില്‍ തട്ടി നിയന്ത്രണം വിട്ടതോടെയാണ് എതിരേ വന്ന കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കൊല്ലത്ത് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ജെറിന്‍ മരിച്ചിരുന്നു. അക്ഷയിനെ സ്വകാര്യ മെഡിക്കല്‍കോളജിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സമീപത്തെ കടയിലെ സിസിടിവിയില്‍ അപകടത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ബൈക്കിന്റെ ഹാന്‍ഡില്‍ സ്ത്രീയുടെ കൈയില്‍ തട്ടി കാറിലേക്ക് ഇടിച്ചുകയറുന്നത് ഈ ദൃശ്യങ്ങളിലുണ്ട്. വളവുള്ള ഈ ഭാഗം അപകടസാധ്യതാ മേഖലായണ്. മുമ്പും ഇവിടെ നിരവധി അപകടങ്ങള്‍ നടന്നിട്ടുണ്ട്. പഌ് ടു കഴിഞ്ഞ അക്ഷയ് ബിഎസ് സി നഴ്‌സിംങ് കോഴ്‌സിന് ചേരാനായി ചൊവ്വാഴ്ച ബാംഗഌരിലേക്ക് പോകാനിരിക്കയായിരുന്നു അപകടത്തില്‍പ്പെട്ടത്.
https://www.facebook.com/Malayalivartha
























