നിലവിളിച്ച് വീട്ടുകാര്‍... അടുക്കളയില്‍ കളിച്ചു കൊണ്ടിരിക്കെ ഒരു വയസ്സുകാരിയുടെ തല സ്റ്റീല്‍ പാത്രത്തിനുള്ളില്‍ കുടുങ്ങി... വീട്ടുകാര്‍ പല ശ്രമങ്ങള്‍ നടത്തിയിട്ടും രക്ഷയില്ല, ഒടുവില്‍ രക്ഷകരായത്...

നിലവിളിച്ച് വീട്ടുകാര്‍... അടുക്കളയില്‍ കളിച്ചു കൊണ്ടിരിക്കെ ഒരു വയസ്സുകാരിയുടെ തല സ്റ്റീല്‍ പാത്രത്തിനുള്ളില്‍ കുടുങ്ങി... വീട്ടുകാര്‍ പല ശ്രമങ്ങള്‍ നടത്തിയിട്ടും രക്ഷയില്ല, ഒടുവില്‍ രക്ഷകരായത്...
അടുക്കളയിലിരുന്ന് കളിച്ചു കൊണ്ടിരിക്കെ ഒരു വയസ്സുകാരിയുടെ തല സ്റ്റീല്‍ പാത്രത്തിനുള്ളില്‍ അകപ്പെട്ടുപോയി. കുഞ്ഞ് കരഞ്ഞതോടെ ഓടിയെത്തിയ വീട്ടുകാര്‍ കുട്ടിയുടെ തല പുറത്തെടുക്കാനായി പല ശ്രമങ്ങളും നടത്തി. ഒടുവില്‍ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെ മലപ്പുറത്ത് നിന്നും അഗ്നിശമനസേനയെ വിളിച്ചു . അവര്‍ ഉടന്‍ സ്ഥലത്തെത്തി രക്ഷപ്പെടുത്തി.
കാവനൂര്‍ പരിയാരിക്കല്‍ സുഹൈലിന്റെ മകള്‍ നൈഷയെയാണ് രക്ഷപ്പെടുത്തിയത്. ഇന്നലെ വൈകിട്ട് അഞ്ചിനാണ് സംഭവം ഉണ്ടായത്. കട്ടികൂടിയ സ്റ്റീല്‍ പാത്രത്തിനുള്ളില്‍ തല കുടുങ്ങിയ കുട്ടിയെ രക്ഷിക്കാന്‍ വീട്ടുകാര്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെ അഗ്നിശമനസേനയെ സമീപിക്കുകയായിരുന്നു. അഗ്നിശമനസേനാംഗങ്ങള്‍ ഗ്രൈന്‍ഡിങ് മെഷീന്‍ ഉപയോഗിച്ചാണ് കുട്ടിയെ രക്ഷപ്പെടുത്തി.
അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ ഇസ്മായില്‍ ഖാന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍ ആര്‍.വി.സജികുമാര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍മാരായ സി.പി.അന്‍വര്‍, വി.പി.നിഷാദ്, എ.എസ്.പ്രദീപ്, കെ.എം.മുജീബ്, കെ.അഫ്‌സല്‍, വി.നിസാമുദ്ദീന്‍, കെ.ടി.സാലിഹ് എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായത്.
"
https://www.facebook.com/Malayalivartha
























