സഞ്ജിതിന്റെ കാർ നന്നാക്കാനായി വർക്ക് ഷോപ്പിൽ കൊടുത്തിരിക്കുകയാണ്; സഞ്ജിത് മരിക്കും മുന്നേ കാർ വർക്ക് ഷോപ്പിൽ കൊടുത്തിരുന്നു; ഇപ്പോൾ ആരുടെ പക്കലാണ് കാർ എന്നറിയില്ല; എസ്.ഡി.പി.ഐ നേതാവ് സുബൈറിന്റെ കൊലപാതകികൾ എത്തിയ കാർ സഞ്ജിത്തിന്റേതാണെന്ന് അറിഞ്ഞത് വാർത്തയിലൂടെ; പ്രതികരണവുമായി സഞ്ജിതിന്റെ പിതാവ്; സുബൈറിന്റെ കൊലപാതകം രാഷ്ട്രീയ കൊലപാതകമെന്ന് എഫ്ഐആര്‍

എലപ്പുള്ളിയിലെ എസ്.ഡി.പി.ഐ നേതാവ് സുബൈറിന്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തേക്ക്. കൊലപാതകികൾ എത്തിയത് നേരത്തെ മരിച്ച സഞ്ജിതിന്റെ കാറിലാണെന്ന് കണ്ടെത്തിയിരുന്നു. ഈ സംഭവത്തിൽ പ്രതികരിച്ച് സഞ്ജിതിന്റെ പിതാവ് രംഗത്ത് വന്നു.
സഞ്ജിതിന്റെ കാർ നന്നാക്കാനായി വർക്ക് ക്ഷോപ്പിൽ കൊടുത്തത് ആയിരുന്നു പക്ഷേ പിന്നീട് എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്കറിയില്ല എന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. കാർ എവിടെയാണ് അറിയില്ലെന്ന് സജിതിന്റെ അച്ഛൻ പറഞ്ഞു. സഞ്ജിത് മരിക്കും മുന്നേ കാർ വർക്ക്ഷോപ്പിൽ കൊടുത്തിരുന്നു. ഇപ്പോൾ ആരുടെ പക്കലാണ് അറിയില്ലെന്നും സഞ്ജിതിന്റെ അച്ഛൻ പറഞ്ഞു.
സുബൈറിന്റെ കൊലപാതകികൾ വന്നത് ഈ കാറിലാണ് എന്ന വിവരം വാർത്തയിലൂടെ ആണ് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. സുബൈറിന്റെ കൊലപാതകം രാഷ്ട്രീയ കൊലപാതകമെന്ന് എഫ്‌ഐആര്‍ റിപ്പോർട്ട് വന്നിരിക്കുകയാണ്. എഫ്‌ഐആറില്‍ പറയുന്നത് രാഷ്ട്രീയ വിരോധം വെച്ച് വെട്ടിക്കൊലപ്പെടുത്തിയെന്നാണ്. മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള സംഘടിത ആക്രമണം നടന്നു.
എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് കൊല്ലപ്പെട്ട സുബൈറിന്റെ അച്ഛന്‍ അബൂബക്കറിന്റെ പരാതിയിലാണ്. ആരേയും എഫ്.ഐ.ആറില്‍ പ്രതി ചേര്‍ത്തിട്ടില്ല. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത് പാലക്കാട് കസബ പോലീസാണ് . കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പള്ളിയില്‍ നിന്ന് പ്രാര്‍ത്ഥന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് ഉപ്പയുടെ കണ്‍മുന്നില്‍ വെച്ച് സുബൈറിനെ കൊലപ്പെടുത്തിയത്.
കൊല്ലപ്പെട്ട സുബൈറിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ഉച്ചയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും. വൈകുന്നേരം നാല് മണിക്കാണ് സംസാകാര ചടങ്ങുകള്‍ നടക്കുന്നത്. അതേസമയം കൊലപാതകത്തിൽ ബിജെപിക്കോ സംഘപരിവാർ സംഘടനകൾക്കോ പങ്കില്ലെന്ന് ബിജെപി. ജില്ലയിൽ സമാധാന അന്തരീക്ഷം തകർക്കാനുള്ള ചിലർ ആസൂത്രിത നീക്കം നടത്തുന്നു. കൊലപാതകത്തിൽ അന്വേഷണം നടക്കുന്നതേയുള്ളൂ.
ബിജെപി - സംഘപരിവാർ സംഘടനകളുടെ മേൽ കുറ്റം കെട്ടി വയ്ക്കാനുള്ള പോപ്പുലർ ഫ്രണ്ട് - എസ് ഡി പി ഐ നീക്കം ഒരു തരത്തിലും അംഗീകരിക്കില്ലെന്നും ബിജെപി ജില്ലാ അധ്യക്ഷൻ കെ എം ഹരിദാസ് വ്യക്തമാക്കി. പോപ്പുലർ ഫ്രണ്ട് - എസ് ഡി പി ഐ ശ്രമിക്കുന്നത് നാട്ടിൽ കലാപമുണ്ടാക്കാനാണ്. ഈ സംഭവത്തിൽ പാർട്ടിക്കോ പ്രവർത്തകർക്കോ യാതൊരു പങ്കുമില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം പിതാവിന്റെ മുന്നിലിട്ട് എസ്ഡിപിഐ പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. എലപ്പുള്ളിയിലാണ് സംഭവം നടന്നിരിക്കുന്നത് . കുപ്പിയോട് അബൂബക്കറിന്റെ മകൻ സുബൈർ (43) ആണ് അതി ക്രൂരമായി കോല ചെയ്യപ്പെട്ടത്.എലപ്പുള്ളി കുപ്പിയോട് കാറിലെത്തിയ സംഘം സുബൈർ സഞ്ചരിച്ച ബൈക്ക് ഇടിച്ചുവീഴ്ത്തി.
അതിനു ശേഷം പിതാവിന്റെ മുന്നിലിട്ടു വെട്ടിക്കൊലപ്പെടുത്തി. പൊലീസ് പറയുന്നത് ഇങ്ങനെ; രണ്ടു കാറിലായിട്ടായിരുന്നു സംഘമെത്തിയത്. ഗുരുതരമായി പരുക്കേറ്റ സുബൈറിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു . പക്ഷേ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. എസ്‌ഡിപിഐ ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് കൊല്ലപ്പെട്ട സുബൈർ .
സുബൈറിനൊപ്പം ബൈക്കിൽ യാത്രചെയ്യുകയായിരുന്നു പിതാവ് . അദ്ദേഹത്തിന് ബൈക്കിൽനിന്നു വീണു നിസാര പരുക്കേൽക്കുകയുണ്ടായി. സുബൈറിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലാണ്.കൊലപാതക കാരണം വ്യക്തമല്ല. പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
https://www.facebook.com/Malayalivartha
























