Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

നടിയെ ആക്രമിച്ച കേസില്‍ കോടതിയെയും അന്വേഷണ സംഘത്തെയും വകവയ്ക്കാതെ ദിലീപും സംഘവും... അന്വേഷണ സമയപരിധി തീരാന്‍ പ്രതിഭാഗം ബോധപൂര്‍വ്വം ശ്രമിക്കുന്നതായി പൊലീസിന്റെ സംശയം

16 APRIL 2022 11:29 AM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസില്‍ കോടതിയെയും അന്വേഷണ സംഘത്തെയും വകവയ്ക്കാതെ ദിലീപും സംഘവും. നോട്ടീസ് ലഭിച്ചിട്ടും കാവ്യാമാധവനും അനൂപും സുരാജും ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല. ഇത് അന്വേഷണ സമയപരിധി തീരാന്‍ പ്രതിഭാഗം ബോധപൂര്‍വ്വം ശ്രമിക്കുന്നതായാണ് പൊലീസിന്റെ സംശയം. തുടരന്വേഷണത്തിന് കോടതി നല്‍കിയ സമയപരിധി അവസാനിക്കാന്‍ ഇരിക്കെയാണ് കേസിലെ എട്ടാം പ്രതി ദിലീപും ബന്ധുക്കളും അന്വേഷണ സംഘത്തെ വട്ടം കറക്കുന്നത്. പലതവണ ആവശ്യപ്പെട്ടിട്ടും കാവ്യാമാധവനും ദിലീപിന്റെ സഹോദരന്‍ അനൂപും സഹോദരി ഭര്‍ത്താവ് സുരാജും ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല. ഗതികെട്ടാണ് ഇരുവരുടെയും വീട്ടുപടിക്കല്‍ നോട്ടീസ് പതിച്ചതെന്ന് അന്വേഷണസംഘം വ്യക്തമാക്കുന്നു. മൂന്നു പേര്‍ക്കെതിരെയും നിര്‍ണായക തെളിവുകള്‍ ലഭിച്ചെന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചെങ്കിലും, ചോദ്യം ചെയ്യലിലെ അനിശ്ചിതത്വം അവസാനിച്ചിട്ടില്ല.സാക്ഷികളെ മൊഴി മാറ്റാന്‍ അനൂപും സുരാജും നേരിട്ട് ഇടപെട്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. തെളിവായി ടെലിഫോണ്‍ സംഭാഷണങ്ങളും രേഖകളും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. സമയപരിധി അവസാനിക്കുമ്പോള്‍ കോടതിയില്‍ നല്‍കേണ്ട ഇടക്കാല റിപ്പോര്‍ട്ടില്‍ ചോദ്യം ചെയ്യലില്‍ ലഭിക്കുന്ന വിവരങ്ങളും ഉള്‍പ്പെടുത്തണം.

അതേസമയം നടി ആക്രമിക്കപ്പെട്ട കേസിൽ സാക്ഷികൾക്ക് മൊഴി പഠിപ്പിച്ച് കൊടുക്കുന്നതിന്റെ ഓഡിയോ സായ് ശങ്കർ കേട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി സംവിധായകൻ ബാലചന്ദ്രകുമാർ. കേസിൽ മുമ്പ് ദിലീപിനെതിരെ സാക്ഷി പറഞ്ഞ ഇരുപതോളം സാക്ഷികൾ മൊഴി മാറ്റി പറഞ്ഞിരുന്നു. ഇതിൽ 15 പേരുടെ മൊഴി മാറ്റി മറ്റൊന്ന് പറയാൻ വേണ്ടി പഠിപ്പിച്ച് കൊടുക്കുന്നതിന്റെ ഓഡിയോ സായ് ശങ്കർ കേട്ടിരുന്നു. പിന്നീട് ആ ഓഡിയോ കോപ്പി ചെയ്ത് ഡിലീറ്റ് ആക്കുകയായിരുന്നുവെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് വേണ്ടി മൊഴിമാറ്റി പറഞ്ഞ ഇരുപത് സാക്ഷികളില്‍ 15 പേര്‍ക്ക് മൊഴി പഠിപ്പിച്ചു കൊടുക്കുന്ന ഓഡിയോ സായ് ശങ്കർ കേട്ടിട്ടുണ്ടെന്ന് അയാള്‍ പറഞ്ഞിട്ടുണ്ട്. ഓഡിയോ കേട്ട ശേഷമാണ് സായ് ശങ്കര്‍ ഡിലീറ്റ് ആക്കിയത്. പക്ഷേ ഡിലീറ്റ് ചെയ്യുന്നതിന് മുമ്പ് ഓഡിയോ സായ് ശങ്കർ കോപ്പി ചെയ്തിട്ടുണ്ടായിരുന്നു. വരും ദിവസങ്ങളില്‍ അത് പുറത്തുവിടും. എന്റെ സാന്നിധ്യത്തില്‍ മൂന്ന് പേരുടെ മൊഴി മാറ്റിയിട്ടുണ്ട്. ഞാനതിന് സാക്ഷിയാണ്. ഒരു പ്രമുഖ നടന്റെ മൊഴി മാറ്റുന്നത് ഞാന്‍ കണ്ടിട്ടുണ്ടെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.

അതേസമയം ദിലീപ് സംഘവും തുടരുന്ന നിസ്സഹകരണം അന്വേഷണസംഘത്തിന് വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രതികളും ബന്ധുക്കളും സ്വീകരിക്കുന്ന നിലപാട് കോടതിയെ അറിയിക്കാനും അന്വേഷണസംഘം ആലോചിക്കുന്നുണ്ട്. കൃത്യത്തില്‍ കാവ്യയ്ക്ക് പങ്കുണ്ടെന്ന് ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജ് വെളിപ്പെടുത്തിയ സാഹചര്യത്തില്‍ ഇരുവരുടെയും ചോദ്യം ചെയ്യല്‍ നിര്‍ണായകമാണ്. ആലുവയിലെ ദിലീപിന്റെ വീട്ടില്‍ ചോദ്യം ചെയ്യണമെന്ന് നിലപാടില്‍ കാവ്യ ഉറച്ചു നില്‍ക്കുന്നതാണ് പ്രതിസന്ധിക്ക് കാരണം.ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യല്‍ അസാധ്യം എന്ന നിലപാടാണ് അന്വേഷണ സംഘത്തിന്. ആലുവ പൊലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്താല്‍ ഗുണകരമാകും എന്നാണ് കണക്കുകൂട്ടല്‍. ശബ്ദ രേഖകളും തെളിവുകളും നിരത്തിയുള്ള ചോദ്യം ചെയ്യല്‍ വഴി മാത്രമേ കൃത്യത്തിലെ കാവ്യയുടെ പങ്കാളിത്തത്തില്‍ വ്യക്തത വരുത്താന്‍ കഴിയൂ എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (4 hours ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (4 hours ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (5 hours ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (5 hours ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (5 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (5 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (5 hours ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (7 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (7 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (8 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (8 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (9 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (9 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (9 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (9 hours ago)

Malayali Vartha Recommends