Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക നീക്കവുമായി ക്രൈംബ്രാഞ്ച്.... കേസിലെ സുപ്രധാന തെളിവായ നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ചോര്‍ത്തിയെന്ന പരാതിയില്‍ അന്വേഷണസംഘം പുതിയ നീക്കത്തിനൊരുങ്ങുന്നു, എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജീവനക്കാരെ അന്വേഷണസംഘം ചോദ്യം ചെയ്യും

16 APRIL 2022 11:30 AM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക നീക്കവുമായി ക്രൈംബ്രാഞ്ച്.... കേസിലെ സുപ്രധാന തെളിവായ നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ചോര്‍ത്തിയെന്ന പരാതിയില്‍ അന്വേഷണസംഘം പുതിയ നീക്കത്തിനൊരുങ്ങുന്നു, എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജീവനക്കാരെ അന്വേഷണസംഘം ചോദ്യം ചെയ്യും.

ആദ്യ ഘട്ടത്തില്‍ ശിരസ്തദാറിനെയും തൊണ്ടി ക്ലാര്‍ക്കിനെയുമാണ് ചോദ്യം ചെയ്യുക. ജീവനക്കാരെ ചോദ്യം ചെയ്യുന്നതിനായി ഈ മാസം നാലിനാണ് കോടതി അനുമതി നല്‍കിയത്. ചോദ്യം ചെയ്യല്‍ ഉടനെ ഉണ്ടാകുമെന്നാണ് അന്വേഷണസംഘം പറയുന്നത്.



ശിരസ്തദാറിനും ക്ലാര്‍ക്കിനും പുറമെ മറ്റ് ജീവനക്കാരെയും കൂടി ചോദ്യം ചെയ്യുന്നതിന് അന്വേഷണസംഘം അനുമതി തേടി. ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവിന്റെ ഹാഷ് വാല്യു കോടതി കസ്റ്റഡിയിലിരിക്കെ മാറിയിരുന്നുവെന്ന ഫൊറന്‍സിക് ലാബ് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് അന്വേഷണസംഘത്തിന്റെ നീക്കം.



2018 ഡിസംബര്‍ 13 ന് കോടതിയുടെ കൈവശമായിരുന്നപ്പോഴാണ് ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം കോടതി ജീവനക്കാരിലേക്കും തിരിഞ്ഞത്. വിചാരണ കോടതിയിലെ നിര്‍ണായക രേഖകള്‍ നേരത്തെ ദിലീപിന്റെ ഫോണില്‍ കണ്ടെത്തിയിരുന്നതും ഏറെ ചര്‍ച്ചയായിരുന്നു.


ഇതിന്റെ അടിസ്ഥാനത്തില്‍ വിചാരണ കോടതിയിലെ ജീവനക്കാരെയും ചോദ്യം ചെയ്യാന്‍ അനുമതി തേടിയിരുന്നെങ്കിലും ലഭിച്ചില്ല. ഇക്കാര്യത്തില്‍ അന്വേഷണ സംഘത്തോട് കോടതി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ചിന് അനുമതി നല്‍കിയിരിക്കുന്നത്.

 


അതേസമയം നടിയെ ആക്രമിച്ച കേസിലും വധ ഗൂഡാലോചനാക്കേസിലും അന്വേഷണം ഊര്‍ജിതമാക്കാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. ദിലീപിന്റെ അഭിഭാഷകരെയടക്കം അടുത്തയാഴ്ച ചോദ്യം ചെയ്യാന്‍ ഇവര്‍ ഒരുങ്ങുകയാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (4 hours ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (4 hours ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (5 hours ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (5 hours ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (5 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (5 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (5 hours ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (7 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (7 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (8 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (8 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (9 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (9 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (9 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (9 hours ago)

Malayali Vartha Recommends