Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

'നടന്‍ സിദ്ദീഖ് വിദേശത്ത് പെട്ടപ്പോള്‍ രക്ഷിച്ചത് കൂടാതെ സുരേഷ് ഗോപി വ്യക്തി എന്ന നിലക്കു മാത്രം ഈ സമൂഹത്തോട് കാണിച്ച സ്നേഹത്തിന്റെ നൂറ് ഉദാഹരണങ്ങളുണ്ട്... അങ്ങനേയൊരാളെ ആരും നമിച്ചു പോകും… അത്തരം സന്ദര്‍ഭങ്ങളിലൊന്നും അദ്ദേഹത്തേക്കുറിച്ചൊരു നല്ല വാക്കു പറയാത്ത ഒരു നാറികളും വന്ദിക്കപ്പെട്ട കാലിനോ, വന്ദിച്ചവര്‍ക്കോ പരാതിയില്ലാത്ത ഈ സന്ദര്‍ഭത്തില്‍ മുക്രയിടാന്‍ വരണ്ട…' സുരേഷ് ഗോപി എംപിയുടെ വിഷുക്കൈനീട്ട വിവാദം, പ്രതികരണവുമായി സോപാന ഗായകൻ ഞെരളത്ത് ഹരിഗോവിന്ദൻ

16 APRIL 2022 11:39 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസങ്ങളിലായി നടന്നുവരുന്ന സുരേഷ് ഗോപി എംപിയുടെ വിഷുക്കൈനീട്ട വിവാദത്തിൽ പ്രതികരണവുമായി സോപാന ഗായകൻ ഞെരളത്ത് ഹരിഗോവിന്ദൻ രംഗത്ത് എത്തിയിരിക്കുകയാണ്. ക്ഷേത്രങ്ങളില്‍ സംഘടിപ്പിച്ച വിഷുക്കൈ നീട്ട പരിപാടി വിവാദമായതിനു പിന്നിൽ സ്ഥാപിത ലക്ഷ്യങ്ങളാണെന്നു ഹരിഗോവിന്ദൻ തന്റെ ഫേസ്ബുക്കിൽ കുറിക്കുകയുണ്ടായി. സുരേഷ് ഗോപി ചെയ്ത നല്ല കാര്യങ്ങളൊന്നും ചർച്ച ചെയ്യാത്തവർ ഇതിൽ മുക്രയിടാൻ വരണ്ട എന്നദ്ദേഹം പറയുകയുണ്ടായി. ഫേസ്ബുക്കിലാണ് തന്റെ പ്രതികരണം ഉന്നയിച്ചത്.

ഹരിഗോവിന്ദന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ:

നടന്‍ സിദ്ദീഖ് വിദേശത്ത് പെട്ടപ്പോള്‍ രക്ഷിച്ചത് കൂടാതെ സുരേഷ് ഗോപി വ്യക്തി എന്ന നിലക്കു മാത്രം ഈ സമൂഹത്തോട് കാണിച്ച സ്നേഹത്തിന്റെ നൂറ് ഉദാഹരണങ്ങളുണ്ട്... അങ്ങനേയൊരാളെ ആരും നമിച്ചു പോകും… അത്തരം സന്ദര്‍ഭങ്ങളിലൊന്നും അദ്ദേഹത്തേക്കുറിച്ചൊരു നല്ല വാക്കു പറയാത്ത ഒരു നാറികളും വന്ദിക്കപ്പെട്ട കാലിനോ, വന്ദിച്ചവര്‍ക്കോ പരാതിയില്ലാത്ത ഈ സന്ദര്‍ഭത്തില്‍ മുക്രയിടാന്‍ വരണ്ട…അത് നിങ്ങടെ വര്‍ധിത ഭയത്തെ വെളിവാക്കുകയും അദ്ദേഹത്തിന്റെ ജനസമ്മതി വര്‍ധിപ്പിക്കുകയും മാത്രമേ ചെയ്യൂ…

ഇത് ഭാരതമാണ്… ഇവിടെ ഇതും ഇതിനു തുല്യമായതുമായ പല തരം ആദരപ്രകടനങ്ങളും നടക്കും… ഒരു വ്യക്തിയും ആവശ്യപ്പെട്ടിട്ടല്ല പലയിടത്തും ആളുകള്‍ അവരുടെ കൊല്‍ തൊട്ടു വന്ദിക്കുന്നത്… അതങ്ങനെ സംഭവിച്ചുപോകുന്നതാണ്… എന്റെ കാല്‍ ആരും തൊട്ടു വന്ദിക്കുന്നത് എനിക്കിഷ്ടമേയല്ല.. പക്ഷേ എന്നേക്കാള്‍ മുതിര്‍ന്നവര്‍പോലും പല സന്ദര്‍ഭങ്ങളില്‍ അങ്ങനെ ചെയ്തിട്ടുണ്ട്…. പക്ഷെ പെട്ടെന്ന് നമുക്കത് തടയാനുള്ള സമയംപോലും കിട്ടില്ല… നമ്മളെന്തു ചെയ്യും??

അവരുടെ ആദരവിനെ എങ്ങനേയെങ്കിലും ഒന്ന് ACKNOWLEDGE ചെയ്യും… ആള്‍ക്കൂട്ടങ്ങളാവുമ്പോള്‍ SG യേപ്പോലൊരാള്‍ക്ക് അത്രേ പറ്റൂ… വാളയാര്‍ രക്ഷിതാക്കള്‍ പോണറായി വിജയന്റെ കാല്‍ തൊടുന്ന വീഢിയോ നോക്കൂ… അയാളവരെ അങ്ങനെ ചെയ്യുന്നതില്‍ നിന്നും വിലക്കുന്നുണ്ട്… പക്ഷെ രണ്ടുപേരും കാല്‍ തൊട്ടു വന്ദിച്ചു… അതിനിപ്പോ അവരെ തൂക്കിക്കൊല്ലാനൊന്നും പറ്റില്ല…

നിങ്ങളില്‍ പലരുടേയും കടുത്ത വര്‍ഗീയത, ഭയം, അസ്വസ്ഥത എന്നിവ തീര്‍ക്കാന്‍ വേറെ ഇടങ്ങളുണ്ടല്ലോ…. ഒരു കൂട്ടര്‍ക്ക് അമൂല്‍ ബ്രിട്ടു സഭയില്‍ തേഞ്ഞതിന്റെ തീരാ വേദനയാണ് SG യോട്… മറ്റൊരു കൂട്ടര്‍ക്ക് ജന്‍മസിദ്ധമായ വര്‍ഗീയത… ഇനിയുമൊരു കൂട്ടര്‍ക്ക് അപരിഹാര്യമായ ഷണ്ഢത… ആകയാല്‍ പിരിഞ്ഞു പോകണം… അല്ലെങ്കില്‍ കേരളത്തില്‍ നടന്നു വന്ന ഇത്തരം എല്ലാ മത ജാതി പാര്‍ടി ആചാരങ്ങളേയും എതിര്‍ത്ത ചങ്കൂറ്റത്തിന്റെ ചരിത്രം നിങ്ങള്‍ക്കുണ്ടാവണം… അല്ലെങ്കില്‍ ഈ ജാതി കഴപ്പ് വേറെവിടേങ്കിലും പോയി തീര്‍ക്കിനെടോ പട്ടിക്കാട്ടങ്ങളേ….. പുരോഗമന നാട്യം വെച്ച് ഇവിടെ പലരും എന്തെല്ലാം തോന്നിവാസങ്ങള്‍ കാണിച്ച് അടിയുറച്ച് ഇടതു വിശ്വാസികളേപ്പോലും പരിഹസിച്ചൊറ്റപ്പെടുത്തി…!!!!

 

 

അതുകൊണ്ട് ഇനി മറ്റു പലരും ഇനി ഇങ്ങനെ പലതും കാണിക്കും..സഹിച്ചോളിന്‍… അപ്പോഴൊന്നും അനങ്ങാത്തോര്‍ക്കൊക്കെ സുരേഷ് ഗോപിയെന്ന മനുഷ്യനോടുള്ള ഈ ചൊരുക്കുണ്ടല്ലോ ആ സൂക്കേട് വെറെയാണ്… ഇത്തരം കാഴ്ചകളെല്ലാം മറഞ്ഞ് സമാധാനപൂര്‍ണമായൊരു മതാതീത മാനവ ജീവിതം നയിക്കാന്‍ ഒരു സമൂഹത്തെ പ്രാപ്തമാക്കാന്‍ കിട്ടിയ സുവര്‍ണാവസരങ്ങളെല്ലാം കളഞ്ഞുകുളിച്ച് മുതലാളിത്തതിന്റേയും ജാതി മതാദി പിന്തിരിപ്പന്‍ സമീപനങ്ങളുടേയും കാലു നക്കികളായി കഴിഞ്ഞിട്ടിപ്പോ കിടന്നു പേപ്പട്ടിയേപ്പോലെ കുരക്കയാണ് നാറികള്‍… തലക്കനം – എന്തേ ഇക്കാര്യത്തില്‍ മുക്കണ മന്തിരി മുണ്ടുന്നില്ല എന്ന് മാത്രം ആലോയ്ച്ചാ മതി…

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (4 hours ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (4 hours ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (5 hours ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (5 hours ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (5 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (5 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (5 hours ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (7 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (7 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (8 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (8 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (9 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (9 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (9 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (9 hours ago)

Malayali Vartha Recommends