Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

കൊച്ചിയിലെ മഴവില്ലഴകില്‍ റിഹേഴ്സല്‍ ക്യാമ്പില്‍ വച്ച്‌ ഞാനും ഭാമയും സംസാരിക്കുന്നത് കണ്ടപ്പോൾ ദിലീപ് ഭാമയോട് പറഞ്ഞത്! കേസിലെ ഒന്നാം സാക്ഷി ആദ്യം മുതൽ കോടതിമുറിയില്‍ പറഞ്ഞത് ഇങ്ങനെ.. കേസിലെ മുപ്പത്തിനാലാം സാക്ഷിയായ നടി മഞ്ജുവാര്യരുടെ മൊഴിയും ഞെട്ടിക്കുന്നത്...

16 APRIL 2022 11:41 AM IST
മലയാളി വാര്‍ത്ത


നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണത്തിന് മൂന്ന് മാസം കൂടി സമയം തേടിയിരിക്കുകയാണ് അന്വേഷണ സംഘം. ഇത് സംബന്ധിച്ച ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ് ഉള്ളത്. കേസിലെ പുതിയ ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാണ് പോലീസ് നീക്കം. കേസിൽ പരമാവധി തെളിവുകൾ ക്രൈംബ്രാഞ്ച് സംഘം ശേഖരിക്കും. ഹൈക്കോടതി സമയം നീട്ടി നൽകുന്നതിന് അനുസരിച്ച് അന്വേഷണത്തിന് വേഗം കൂട്ടാനാണ് പോലീസിന്റെ പദ്ധതി. അതേസമയം അതിജീവിതയോട് ദിലീപിന് വൈരാഗ്യം ഉണ്ടാകാനുണ്ടായ സാഹചര്യം വീണ്ടും അന്വേഷണ സംഘം പരിശോധിച്ചേക്കും. കൊച്ചിയിൽ താരസംഘടനയായ അമ്മയുടെ സ്റ്റേജ് ഷോ പരിപാടിക്കിടയിൽ ഉണ്ടായ ചില സംഭവങ്ങൾ സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങളും വിവരങ്ങളും പോലീസ് തേടും. ഇതോടൊപ്പം കൂറുമാറിയ പ്രോസിക്യൂഷൻ സാക്ഷികളെ വീണ്ടും അന്വേഷണ സംഘം വിളിച്ച് വരുത്തിയേക്കുമെന്നുള്ള റിപ്പോർട്ടുകളും ഉണ്ട്. കേസിൽ നേരത്തേ 20 സാക്ഷികളായിരുന്നു വിചാരണ വേളയ്ക്കിടെ കൂറുമാറിയത്. മലയാള സിനിമയിലെ താരങ്ങളിൽ ചിലർ ഉൾപ്പെടെയാണ് കൂറുമാറിയത്.

അതേസമയം എട്ടാം പ്രതിയായ ദിലീപിന്റെ കുടുംബ ബന്ധം തകര്‍ച്ചയുടെ കാരണക്കാരി ഒന്നാം സാക്ഷിയായ നടി ആണ് എന്ന് ദിലീപ് ഭാമയോട് പറഞ്ഞു എന്ന ഇരയുടെ മൊഴി വിചാരണക്കോടതി അന്ന് രേഖപ്പെടുത്തിയില്ലെന്ന് ആരോപണം നേരത്തെ തന്നെ സംസ്ഥാന സര്‍ക്കാര്‍ ആരോപിച്ചതാണ്. ഭാമ ഇക്കാര്യം തന്നോട് പറഞ്ഞുവെന്നാണ് ഇരയാക്കപ്പെട്ട നടി കോടതിയില്‍ പറഞ്ഞത്. എന്നാല്‍, ഇതൊന്നും കോടതി പരിഗണിച്ചില്ലെന്നും സര്‍ക്കാര്‍ ആരോപിച്ചിരുന്നു. 'അവളെ ഞാന്‍ പച്ചയ്ക്ക് കത്തിക്കും അവള്‍ എന്റെ കുടുംബം തകര്‍ത്തതെന്നാണ് ദിലീപ് പറഞ്ഞതായി ഭാമ എന്നോട് പറഞ്ഞു. മഴവില്ലഴകില്‍ റിഹേഴ്സല്‍ ക്യാമ്പില്‍ വച്ച്‌ ഞാനും ഭാമയും സംസാരിക്കുന്നത് കണ്ടപ്പോഴാണ് ദിലീപ് ഇക്കാര്യം പറഞ്ഞതായി നടി ഭാമ എന്നോട് പറഞ്ഞത്' എന്നായിരുന്നു കേസിലെ ഒന്നാം സാക്ഷി ആദ്യം മുതൽ കോടതിമുറിയില്‍ പറഞ്ഞത്.

ഇതു രേഖപ്പെടുത്തണമെന്ന് കോടതിയോട് തങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും കോടതി ഇക്കാര്യം രേഖപ്പെടുത്താന്‍ തയാറായില്ലെന്നും സര്‍ക്കാര്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍, ഇതൊരു കേട്ടുകേള്‍വി മാത്രമാണ്, അത് രേഖപ്പെടുത്തേണ്ട കാര്യമില്ല, എന്നായിരുന്നു കോടതി പറഞ്ഞിരുന്നത്. പല ഘട്ടങ്ങളിലായി പ്രതികളുടെ അഭിഭാഷകര്‍ അടക്കം കോടതി മുറിയില്‍ വാഹനത്തില്‍ വച്ചുണ്ടായ ക്രൂരത സംബന്ധിച്ച പല കാര്യങ്ങളും അതിരൂക്ഷമായ ഭാഷയില്‍ നടിയോട് ചോദിക്കുകയും അവരെ മാനസികമായി തളര്‍ത്തുന്ന തരത്തില്‍ കാര്യങ്ങള്‍ ചോദിക്കുകയും ചെയ്തിരുന്നു.

എന്നാൽ കേസിലെ മുപ്പത്തിനാലാം സാക്ഷിയാണ് നടി മഞ്ജുവാര്യര്‍. എട്ടാം പ്രതിയായ തന്റെ അച്ഛനെതിരെ മൊഴി കൊടുക്കരുതെന്ന് മഞ്ജുവിനെ മകള്‍ ഫോണില്‍ വിളിച്ച്‌ ആവശ്യപ്പെട്ടതായി മഞ്ജുവും ആദ്യം മൊഴിനല്‍കിയ ഒരു കാര്യമാണ്. ആദ്യ വിചാരണയിൽ അടച്ചിട്ടമുറിയില്‍ രഹസ്യ വിചാരണക്കിടെ പറഞ്ഞ കാര്യങ്ങളാണ് ഇതെല്ലാം. എന്നാല്‍ താന്‍ സത്യം പറയാന്‍ ഇക്കാര്യത്തില്‍ ബാധ്യതയാണ്, എന്നാല്‍ താന്‍ കോടതിമുറിയില്‍ സത്യം മാത്രമായിരിക്കും പറയുക എന്നായിരുന്നു അന്നും മഞ്ജുവിന്റെ മറുപടി.

അതേസമയം നടി കാവ്യ മാധവനെ ചോദ്യം ചെയ്യുന്നത് സംബന്ധിച്ച് ഇപ്പോഴും ആശയക്കുഴപ്പം നിലനിൽക്കുകയാണ്. പദ്മസരോവരത്തിൽ വെച്ച് തന്നെ ചോദ്യം ചെയ്യണമെന്ന വാശിയിൽ തുടരുകയാണ് കാവ്യ. എന്നാൽ വീട്ടിൽ വെച്ച് ചോദ്യം ചെയ്യാനകില്ലെന്ന് പോലീസ് ആവർത്തിക്കുന്നു. സൗകര്യക്കുറവ് ചൂണ്ടിക്കാട്ടിയാണ് പദ്മസരോവരത്തിൽ വെച്ച് ചോദ്യം ചെയ്യാനാകില്ലെന്ന് പോലീസ് പറയുന്നത്. വീട്ടിൽ വെച്ച് ചോദ്യം ചെയ്യുന്നത് അപകടമാണെന്നാണ് നിയമവിദഗ്ദരും പോലീസ് ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടുന്നത്. സാക്ഷിയായതിനാൽ വീട്ടിൽ വെച്ച് ചോദ്യം ചെയ്യാമെന്നാണ് കാവ്യയുടെ വാദം. വാശി തുടർന്നാൽ കാവ്യാ മാധവനെ പ്രതി ചേർക്കണോയെന്ന കാര്യം പോലീസ് പരിഗണിച്ചേക്കും. അതേസമയം കുറച്ച് കൂടി കാത്തിരുന്ന ശേഷമാകും അന്വേഷണ സംഘത്തിന്റെ നടപടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (4 hours ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (4 hours ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (5 hours ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (5 hours ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (5 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (5 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (5 hours ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (7 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (7 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (8 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (8 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (9 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (9 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (9 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (9 hours ago)

Malayali Vartha Recommends