Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസുകള്‍ അപകടത്തില്‍പെടുന്നെന്ന് പ്രചാരണം മൂലം കിട്ടിയത് ഒരു രൂപ ചെലവില്ലാതെ ലോകോത്തര പ്രീമിയം ബ്രാന്റ് ബസ്സുകള്‍ക്ക് ലക്ഷങ്ങള്‍ മുടക്കി പരസ്യം നല്‍കിയാല്‍ കിട്ടുന്നതിലേറെ പ്രശസ്തി

16 APRIL 2022 11:50 AM IST
മലയാളി വാര്‍ത്ത

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസുകള്‍ അപകടത്തില്‍പെടുന്നെന്ന് പ്രചാരണം മൂലം കിട്ടിയത് ഒരു രൂപ ചെലവില്ലാതെ ലോകോത്തര പ്രീമിയം ബ്രാന്റ് ബസ്സുകള്‍ക്ക് ലക്ഷങ്ങള്‍ മുടക്കി പരസ്യം നല്‍കിയാല്‍ കിട്ടുന്നതിലേറെ പ്രശസ്തി.



സര്‍വീസ് ആരംഭിച്ചതിന് പിന്നാലെ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസുകള്‍ തുടര്‍ച്ചയായി അപകടത്തില്‍പ്പെടുന്ന റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ച് പ്രതികരണവുമായി കെഎസ്ആര്‍ടിസി രംഗത്ത്. കൃത്യമായ അജണ്ടയോടെയും തെറ്റായതുമായ വിവരങ്ങളാണ് സാമൂഹ്യ മാധ്യമങ്ങള്‍ വഴി ഉള്‍പ്പെടെ പ്രചരിപ്പിച്ചതെന്നും ഇത് കെഎസ്ആര്‍ടിസിക്ക് വന്‍ പ്രശസ്തിയുണ്ടാക്കിയെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കി. ഫെയ്സ്ബുക്കിലൂടെയാണ് പ്രതികരണമിങ്ങനെ.....



പോസ്റ്റിന്റെ പൂര്‍ണ്ണരൂപം...

പൊതുജനത്തിന് ആവശ്യമായതും സൗകര്യപ്രദമായതും വിശ്വാസ യോഗ്യമായതും ആയ ഏത് സൗകര്യങ്ങളും സേവനങ്ങളും 'അവര്‍' സ്വയം തെരഞ്ഞെടുക്കുകയാണ് പതിവ്...അതാണ് കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റിന് ലഭിച്ച സ്വീകാര്യത...


കൃത്യമായ അജണ്ടയോടുകൂടി തെറ്റായ വാര്‍ത്തകളും ഡീ ഗ്രേഡിംഗും നടത്തി സാമൂഹ്യ മാധ്യമങ്ങള്‍ വഴി ഉള്‍പ്പെടെ ബുദ്ധിമുട്ടിപ്പിച്ചവരോട് (പരോക്ഷമായി സഹായിച്ചവരോട്) ഒന്നേ ഞങ്ങള്‍ക്ക് പറയാനുള്ളൂ... നിങ്ങളുടെ അമിതാവേശം ഞങ്ങള്‍ക്കു നല്‍കിയത് ഒരു രൂപ ചെലവില്ലാതെ ലോകോത്തര പ്രീമിയം ബ്രാന്റ് ബസ്സുകള്‍ക്ക് ലക്ഷങ്ങള്‍ മുടക്കി പരസ്യം നല്‍കിയാല്‍ കിട്ടുന്നതിലേറെ പ്രശസ്തിയും അതിലൂടെ സത്യസന്ധമായ വസതുതകള്‍ പൊതുജനങ്ങളെ ബോധ്യപെടുത്തുന്നതിനുള്ള അവസരവുമാണ് എന്നത് നന്ദിയോടെ സ്മരിക്കുന്നു...

വാഹനങ്ങള്‍ക്ക് അപകടം സംഭവിക്കുക സ്വാഭാവികമാണ്. ഏറ്റവും പുതിയ വാഹനങ്ങള്‍ക്കും പഴയ വാഹന ങ്ങള്‍ക്കും സംഭവിക്കാം...എങ്ങനെ സംഭവിക്കുന്നു എന്നതാണ് പ്രധാനം...
കെ.എസ്.ആര്‍.ടി.സി യോ കെ - സ്വിഫ്റ്റോ അപകടത്തില്‍പെട്ടിട്ടുണ്ടെങ്കില്‍ ഒറ്റപ്പെട്ട ചില മാദ്ധ്യമങ്ങള്‍ക്കും സമൂഹ മാദ്ധ്യമങ്ങളിലെ ഒരു വിഭാഗത്തിനും പ്രതിസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി- യോ കെ - സ്വിഫ്റ്റോ ആകുന്നത് ബോധപൂര്‍വ്വമല്ലെന്നു കരുതാന്‍ തരമില്ല.

ഈയിടെ നടന്ന ഒരു അപകടത്തിന്റെ തെറ്റായ വാര്‍ത്ത നല്‍കിയ ശേഷം പിന്നീട് ഇഇഠഢ ദൃശ്യം പരിശോധിച്ച് സ്വിഫ്റ്റ് ബസിന്റെ ഡ്രൈവറുടെ ഭാഗത്ത് തെറ്റ് സംഭവിച്ചിട്ടില്ല എന്ന് ബോധ്യപെട്ടെങ്കിലും വാര്‍ത്ത നല്‍കിയവരാരും ശരിയുടെ പക്ഷം ബോധ്യപ്പെടുത്തുവാന്‍ ശ്രമിച്ചിട്ടില്ല...ആരോടും പരാതിയില്ല ...

ദയവായി ഞങ്ങള്‍ നിങ്ങള്‍ക്കുവേണ്ടിയുള്ളതാണെന്നത് തിരിച്ചറിയുക... കെഎസ്ആര്‍ടിസി എന്നും ജനങ്ങള്‍ക്ക് സ്വന്തം... ജനങ്ങളോടൊപ്പം...



അതേസമയം സ്വിഫ്റ്റ് ബസുകള്‍ നിരത്തില്‍ ഇറങ്ങിയതോടെ സ്വകാര്യ ബസുകള്‍ നിരക്ക് കുറച്ചെന്ന് വ്യക്തമാക്കി കെഎസ്ആര്‍ടിസി. സ്വകാര്യ ബസുകള്‍ അമിത നിരക്ക് ഈടാക്കുകയാണെന്നു കാണിച്ച് വ്യാഴാഴ്ച കെഎസ്ആര്‍ടിസി ഫേസ്ബുക്കില്‍ കുറിപ്പിട്ടിരുന്നു.

വിഷു - ഈസ്റ്റര്‍ ദിനങ്ങളില്‍ യാത്രക്കാര്‍ക്കായി പ്രത്യേക സര്‍വീസുകള്‍ സ്വിഫ്റ്റ് ബസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു. യാത്രക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ യാത്രയ്ക്ക് വഴി ഒരുങ്ങിയതോടെ സ്വകാര്യ ബസ് ലോബികള്‍ നിരക്ക് താഴ്ത്താന്‍ നിര്‍ബന്ധിതമാകുകയായിരുന്നുവെന്ന് കെഎസ്ആര്‍ടിസി .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (4 hours ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (4 hours ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (5 hours ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (5 hours ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (5 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (5 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (5 hours ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (7 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (7 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (8 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (8 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (9 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (9 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (9 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (9 hours ago)

Malayali Vartha Recommends