അച്ഛനെ തള്ളി നിലത്തിട്ടു! കാറിടിച്ച് തെറിപ്പിച്ചു... SDPI പ്രവർത്തകനായ മകനെ വെട്ടിനുറുക്കിയത് നേരിൽ കണ്ടു! കേരളത്തിൽ റെഡ് അലേർട്ട്! നാല് പാടും പോലീസ് പിക്കറ്റിംഗ്

വിഷു ദിനവും ദുഖവെള്ളിയും ആഘോഷിക്കുന്ന മലയാളികളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ് പാലക്കാട്. ഐശ്വര്യത്തിന്റെ സമ്പൽസമൃദ്ധിയുടേയും ദിനമായി കാണുന്ന ഇന്ന് അതിക്രൂരമായ ഒരു കൊലപാതക വാർത്തയാണ് നമ്മ തേടി എത്തിയിരിക്കുന്നത്. പോപ്പുലർ ഫ്രണ്ട് പ്രാദേശിക നേതാവിനെ വെട്ടി കൊലപ്പെടുത്തിയതിന്റെ ഞെട്ടലിൽ തന്നെയാണ് മലയാളികൾ ഇപ്പോഴും.
കാറിലെത്തിയ സംഘം സുബൈറിനെ ആക്രമിക്കുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് നാടിനെ നടുക്കിയ ഈ ക്രൂരകൃത്യം നടന്നത്. പള്ളിയില്‍നിന്ന് ജുമുഅ നമസ്‌കാരം കഴിഞ്ഞ് പിതാവിനൊപ്പം ബൈക്കില്‍ വരികയായിരുന്നു സുബൈര്‍. ഇതിനിടെയാണ് കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചു വീഴ്ത്തിയ ശേഷം സുബൈറിനെ ആക്രമിച്ചത്.
പിതാവിനെ തള്ളിയിട്ട് അദ്ദേഹത്തിന്റെ കൺമുന്നിലിട്ട് സ്വന്തം മകന്റെ ദേഹമാസകലം വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. ബൈക്കില്‍ നിന്ന് വീണ് പിതാവിനും സാരമായി തന്നെ പരിക്കേറ്റിട്ടുണ്ട്. രാഷ്ട്രീയ വൈര്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് ഇപ്പോഴത്തെ സംശയം. എസ്ഡിപിഐ പ്രവർത്തകർ ആർഎസ്എസിനെ സംശയത്തിന്റെ മുൾമുനയിൽ നിർത്തുകയാണ്.
എന്നാൽ ഈ സംഭവത്തിൽ വളരെ നിർണായകമായ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. കുതിയത്തോട് സ്വദേശി സുബൈറിനെ ഇടിച്ചിടാൻ ഉപയോഗിച്ച കാർ മുമ്പ് കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ പേരിലുള്ളതെന്നാണ് പൊലീസ് പറയുന്നത്. ഇത് തന്നെയാണ് ഇപ്പോൾ ഏറെ ദുരൂഹത വർദിപ്പിക്കുന്നത്.
KL 11 AR 641 എന്ന കാറാണ് സുബൈറിനെ ഇടിച്ചിടുന്നതിന് വേണ്ടി ഉപയോഗിച്ചത് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ഈ നമ്പറിലുള്ള വാഹനം മുമ്പ് സമാന രീതിയിൽ കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റേതാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്ത് കൂടുതൽ പരിശോധനകൾ നടത്തുകയാണ്.
അക്രമി സംഘത്തിൽ വാഹനം ഓടിച്ചിരുന്ന ഡ്രൈവർ ഉൾപ്പെടെ അഞ്ച് പേരായിരുന്നു ഉള്ളത്. സുബൈറിന്റെ ബൈക്ക് ഇടിച്ചിട്ട ശേഷം നാലുപേർ കാറിൽ നിന്ന് ഇറങ്ങി ആക്രമിക്കുകയായിരുന്നു. വാഹനത്തിൽ നിന്ന് വീണ സുബൈറിന്റെ പിതാവിനും പരിക്കേറ്റു. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. സുബെെറിന്റെ അച്ഛന്റെ മുന്നിൽ വച്ചാണ് അക്രമി സംഘം കൊലപ്പെടുത്തിയത്.
രണ്ട് കാറുകളിലാണ് അക്രമികൾ എത്തിയത്. ഇതിൽ KL 11 AR 641 എന്ന നമ്പറിലുള്ള കാർ സുബൈറിനെ ഇടിച്ചിട്ട ശേഷം സംഭവ സ്ഥലത്ത് തന്നെ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിന് ശേഷം മറ്റൊരു കാറിലാണ് അക്രമികൾ രക്ഷപ്പെട്ടത്. ഇയോൺ കാറിന് പുറമെ ഗ്രേ നിറത്തിലുള്ള വാഗൺ ആർ കാറുമാണ് അക്രമി സംഘം ഉപയോഗിച്ചത്. ഗ്രേ കളർ വാഗൺ ആർ കാറിൽ പ്രതികൾ രക്ഷപ്പെട്ടതായാണ് സംശയം.
ഗുരുതരമായി പരിക്കേറ്റ സുബെെറിനെ ഓട്ടോയിൽ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്ന് ജില്ലാ ആശുപത്രിയിലേയ്ക്ക് കൊണ്ട് പോകും വഴിയാണ് മരണം സ്ഥിരീകരിച്ചത്. കൊലപാതകത്തിന് പിന്നിൽ ആർ.എസ്.എസ് ആണെന്നാണ് എസ്.ഡി.പി.ഐയുടെ ആരോപണം.
അതേസമയം, പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. തുടർ അക്രമസംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ജാഗ്രത പാലിക്കാനാണ് ഡിജിപിയുടെ നിർദ്ദേശം. ജില്ലാ പൊലീസ് മേധാവി മാർക്കാണ് ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയിരിക്കുന്നത്. അവശ്യമായ കരുതൽ നടപടികൾ സ്വീകരിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
സംഘര്‍ഷസാധ്യതയുള്ള മേഖലകളില്‍ കൂടുതല്‍ പിക്കറ്റിങ് ഏര്‍പ്പെടുത്താനും ജില്ലാ പോലീസ് മേധാവിമാരോട് നിര്‍ദേശിച്ചിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് ആലപ്പുഴയില്‍ മണിക്കൂറുകള്‍ക്കിടെ രണ്ട് കൊലപാതകങ്ങള്‍ നടന്നിരുന്നു. ഇത്തരമൊരു സാഹചര്യം ഒഴിവാക്കാനാണ് പോലീസിന്റെ ശ്രമം. പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് വധവുമായി സംഭവത്തിനു ബന്ധമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.
സുബൈറിനെ കൊന്ന സംഘത്തിൽ നാല് പേരുണ്ടെന്ന് സൂചന. കൊലയാളികൾ മുഖംമൂടി ധരിച്ചിരുന്നതായും സാക്ഷിമൊഴി പൊലീസിന് ലഭിച്ചതായാണ് വിവരം. ഡ്രൈവർ ഉൾപ്പടെ 5 പേരാണ് സംഘത്തിലുള്ളത്. കൊലപാതക ശേഷം കൊഴിഞ്ഞാമ്പാറ ഭാഗത്തേക്കാണ് പ്രതികൾ കടന്നത്. അവിടെ നിന്ന് തമിഴ്നാട്ടിലേക്ക് പോയതായാണ് സൂചന. സുബൈറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിർണായക വിവരം പുറത്ത് വന്നിരുന്നു. പക വീട്ടിലെന്ന് സംശയിച്ച് സ്ഥലം എംഎൽഎയും മുതിർന്ന സിപിഎം നേതാവുമായ എ പ്രഭാകരനും രംഗത്ത് എത്തിയിരുന്നു.
എന്നാൽ ഇതൊക്കെ പാടേ നിഷേധിക്കുകയാണ് ബിജെപിയും. പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ ബി ജെ പിക്കോ സംഘപരിവാർ അനുകൂല സംഘടനകൾക്കോ പങ്കില്ലെന്നും ജില്ലയിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ചിലരുടെ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് കൊലപാതകമെന്നും ബിജെപി പാലക്കാട് ജില്ലാ അദ്ധ്യക്ഷൻ കെ. എം. ഹരിദാസ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടുണ്ട്.
കൊലപാതകത്തിന്റെ ഉത്തരവാദിത്തം ബിജെപിയുടെ മേൽ കെട്ടിവയ്ക്കാനുള്ള പോപ്പുലർ ഫ്രണ്ടിന്റെ ശ്രമങ്ങൾ അംഗീകരിക്കാൻ സാധിക്കില്ലെന്നും ഹരിദാസ് പറഞ്ഞു. നാട്ടിൽ കലാപമുണ്ടാക്കാനാണ് എസ്ഡിപി ഐയുടെ ശ്രമമെന്നും സംഭവത്തിൽ പൊലീസ് അന്വേഷണം പൂർത്തിയാകുന്നതിന് മുമ്പ് തന്നെ ഉത്തരവാദിത്തം ബിജെപിയുടെ തലയിൽ കെട്ടിവയ്ക്കാനാണ് ഇക്കൂട്ടർ ശ്രമിക്കുന്നതെന്നും ഹരിദാസ് ആരോപിച്ചു.
അതേസമയം, സംഭവത്തിന് പിന്നില്‍ രാഷ്ട്രീയവൈരാഗ്യമാണോ എന്നതടക്കം അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ടിന്റെ ഏരിയ നേതാവ് കൂടിയാണ് കൊല്ലപ്പെട്ട സുബൈര്‍. സംഭവമറിഞ്ഞ് നിരവധി എസ്.ഡി.പി.ഐ- പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് ജില്ലാ ആശുപത്രിയില്‍ എത്തിയത്. എലപ്പുള്ളിയിലെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പോലീസ് കനത്ത ജാഗ്രതയിലാണ്.
https://www.facebook.com/Malayalivartha

























