Widgets Magazine
19
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ടി20 ലോകകപ്പ്... നെതർലൻഡ്സിനെതിരെ ഇന്ത്യയ്ക്ക് 17 റൺസ് വിജയം


ന്യൂനമർദ്ദം മൂലമുള്ള ഒറ്റപ്പെട്ട മഴ സംസ്ഥാനത്തെ തെക്കൻ ജില്ലകൾക്ക് നേരിയ ആശ്വാസമാകും... വടക്കൻ ജില്ലകളിൽ ചൂട് അതിശക്തമായി തുടരും...


സംസ്ഥാനത്ത് ഇന്ന് മുതൽ റമദാൻ വ്രതാരംഭം... വ്രതാനുഷ്ഠാനങ്ങളുടേയും പ്രാര്‍ത്ഥനകളുടേയും നിറവിൽ വിശ്വാസികൾ... മസ്ജിദുകളിൽ പ്രത്യേക പ്രാർഥനകളും വിവിധയിടങ്ങളിൽ ഇഫ്താർ വിരുന്നുകളും നടക്കും


ഒരു പിഞ്ചുകുഞ്ഞിന്റെ മരണം, തകർന്ന ഹസ്നയുടെ ജീവിതം; നെടുമങ്ങാട് ആശുപത്രിയിലെ 'അശ്രദ്ധ' തുടക്കഥയാവുന്നു...


പ്രവാസികളെ വോട്ടർ പട്ടികയിൽ നിന്ന് വെട്ടുന്നു; ഫോം 6A-യിലെ പിഴവുകൾക്ക് ഉത്തരവാദി കമ്മീഷൻ: ശിക്ഷ അപേക്ഷകർക്ക്...

മദ്യപിച്ച് ലക്കുകെട്ട് 15കാരി... വീട്ടിലറിയിച്ച് സുഹൃത്തായ യുവാവ്... പോക്‌സോ കേസില്‍ അകത്ത്! യുവാവും സുഹൃത്തും കൂടി ചെയ്തത്!

16 APRIL 2022 04:09 PM IST
മലയാളി വാര്‍ത്ത

പത്തനംതിട്ട അടൂരിൽ നിന്നും മറ്റൊരു വാർത്ത ഇപ്പോൾ ലഭിക്കുകയാണ്. കുട്ടികൾക്കെതിരെയുള്ള അതിക്രമം ഇപ്പോൾ വർദ്ധിച്ച് വരികയാണ്. സഹപാഠിയുടെ വീട്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള പതിനഞ്ചുകാരിയുടെ മദ്യപാനം വിളിച്ചറിയിച്ചയാള്‍ പോക്‌സോ കേസില്‍ അറസ്‌റ്റില്‍. പത്താം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയുടെ കുടുംബ സുഹൃത്തായ ചെങ്ങന്നൂര്‍ പാണ്ടനാട്‌ വന്‍മഴി കിഴക്കേല്‍മായിക്കല്‍ വീട്ടില്‍ അനന്തു ആണ്‌ അറസ്‌റ്റിലായത്‌. 23 വയസ്സാണ് ഈ ചെറുപ്പക്കാരന്.

2020 ജൂലൈ മുതല്‍ അനന്തുവിന്റെ വീട്ടിലും പെണ്‍കുട്ടി ഇപ്പോള്‍ താമസിക്കുന്ന അടൂരിലെ വാടക വീട്ടിലും വച്ച്‌ പല തവണ പീഡിപ്പിച്ചതായാണ്‌ കേസ്‌. നെല്ലിമുകളിലുള്ള സഹപാഠിയുടെ വീട്ടില്‍ 13ന്‌ ഉച്ചയ്‌ക്ക്‌ ഒന്നരയോടെയാണ്‌ പെണ്‍കുട്ടി എത്തിയത്‌. സഹപാഠിയായ പതിനഞ്ചുകാരനും പെണ്‍കുട്ടിയും ചേര്‍ന്ന്‌ തെങ്ങമം ചെറുകുന്നം സ്വദേശി 26കാരനായ സഞ്‌ജുവിനെ വിളിച്ചു വരുത്തി.

ഇയാള്‍ മദ്യവും ഭക്ഷണം തയാറാക്കാനുള്ള സാധനങ്ങളും വാങ്ങി എത്തി. ഭക്ഷണം പാകം ചെയ്‌ത്‌ മദ്യവും അകത്താക്കുന്നതിനിടെയാണ്‌ പെണ്‍കുട്ടിയുടെ മാതാവിനെയും കൂട്ടി അനന്തു അവിടെ ചെല്ലുന്നത്‌. തുടര്‍ന്ന്‌ നാട്ടുകാരെയും പോലീസിനെയും വിളിച്ചു കൂട്ടി മദ്യപാന വാര്‍ത്ത അവരെ അറിയിച്ചു. പോലീസ്‌ സ്‌ഥലത്തത്തി സഞ്‌ജുവിനെ കസ്‌റ്റഡിയില്‍ എടുത്തു.

പെണ്‍കുട്ടിയെയും പ്രായപൂര്‍ത്തിയാകാത്ത സുഹൃത്തിനെയും വൈദ്യപരിശോധന നടത്തി. ഈ പരിശോധനയിലാണ്‌ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന്‌ വ്യക്‌തമായത്‌. അനന്തുവാണ്‌ തന്നെ പീഡിപ്പിച്ചത്‌ എന്നാണ്‌ കുട്ടിയുടെ മൊഴി. 

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക്‌ മദ്യം നല്‌കിയതിന്‌ സഞ്‌ജുവിനെതിരേയും പോലീസ്‌ കേസെടുത്തു. എസ്‌.ഐമാരായ വിമല്‍ രംഗനാഥ്‌, മനീഷ്‌, ബിജു ജേക്കബ്‌ സി.പി.ഓ റോബി, ശ്രീജിത്ത്‌, രതീഷ്‌, സൂരജ്‌, സി.പി.ഓ അനുപ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്‌റ്റ്‌. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെതർലൻഡ്സിനെതിരെ ഇന്ത്യയ്ക്ക് 17 റൺസ് വിജയം  (11 minutes ago)

തെക്കൻ ജില്ലകൾക്ക് നേരിയ ആശ്വാസമാകും  (22 minutes ago)

ഇനിയുള്ള ഒരു മാസക്കാലം വിശ്വാസികള്‍ക്ക് പുണ്യകാലം....  (32 minutes ago)

പരീക്ഷ എഴതാന്‍ സാധിക്കാത്തതില്‍ മനംനൊന്ത് 10–ാം ക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കി  (5 hours ago)

ലോഡ്ജ് മുറിയില്‍ യുവാവ് മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ബാറുകളുടെ സമയം ഏകീകരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷവുമായി മന്ത്രി ചര്‍ച്ച നടത്തിയില്ലെന്ന് വി.ഡി.സതീശന്‍  (5 hours ago)

ഇടുക്കിയില്‍ പൊലീസ് അസോസിയേഷന്‍ സമ്മേളനത്തിനിടെ വാക്കേറ്റം  (7 hours ago)

ട്വന്റി20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെ 17 റണ്‍സിന് തോല്‍പിച്ചു  (7 hours ago)

ശബരിമല തീര്‍ഥാടകരെ വഴിയിലിറക്കിവിട്ട സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടി  (8 hours ago)

ബിജെപി 52 സീറ്റുകളിലേക്കുള്ള സാധ്യതാ പട്ടിക കേന്ദ്രത്തിന് കൈമാറി  (8 hours ago)

ലൈംഗിക പീഡനത്തിന് ഇരയായ പതിനാറുകാരി ആത്മഹത്യ ചെയ്തു  (8 hours ago)

കാന്തപുരം - മോദി കൂടിക്കാഴ്ചയിൽ അജിത് ഡോവൽ... ലക്ഷ്യം 2026 നിയമസഭ പ്ലാനുകൾ റെഡി ...  (9 hours ago)

ഇറാനെതിരേ വൻ സൈനികനടപടിയുടെ വക്കിലാണ് യുഎസും ഇസ്രയേലുമുള്ളതെന്നും അത് ഉടൻ ആരംഭിച്ചേക്കും  (9 hours ago)

മീൻ വിഭവം കഴിച്ച മൂന്നുപേര്‍ കൂടി ചികിത്സ തേടി; തിരുവനന്തപുരത്ത് കൂടുതൽ ഇടങ്ങളിൽ നിന്ന് മീനുകളുടെ സാമ്പിള്‍ ശേഖരിക്കുന്നു  (9 hours ago)

30 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി  (9 hours ago)

Malayali Vartha Recommends