Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

കേരളത്തിന്റെ ക്രമസമാധാനം തകര്‍ത്തു, കേന്ദ്രത്തില്‍ ചര്‍ച്ചകള്‍ തുടങ്ങി; പിണറായി തുടരണോ വേണ്ടയോ എന്ന് ഇനി മോദി തീരുമാനിക്കും! പിണറായി ഇല്ലെങ്കില്‍ ഇനി കേരളം ഭരിക്കുന്നത് ഇവരായിക്കും..

16 APRIL 2022 04:16 PM IST
മലയാളി വാര്‍ത്ത

രണ്ടാം പിണറായി സര്‍ക്കാര്‍ 5 വര്‍ഷം തികയ്ക്കണോ വേണ്ടയോ എന്ന കാര്യം ഇനി നരേന്ദ്ര മോദി തീരുമാനിക്കും. ക്രമസമാധാനനില സംസ്ഥാനത്ത് പൂര്‍ണമായി തകര്‍ന്ന സാഹചര്യത്തില്‍ പിണറായി സര്‍ക്കാരിന്റെ ഭാവിയെ കുറിച്ച് ഡല്‍ഹിയില്‍ ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. കേരളത്തിന്റെ ക്രമസമാധാനം പട്ടാളത്തിന് കൈമാറണം എന്ന ആവശ്യം ഇതിനകം സംസ്ഥാന ബിജെപി കേന്ദ്രത്തിന് സമര്‍പ്പിച്ച് കഴിഞ്ഞു.

കഴിഞ്ഞ ദിവസം എലപ്പുള്ളിയില്‍ എ സ് ഡി പി ഐ പ്രവര്‍ത്തകനെ വെട്ടി കൊന്നതിന് പിന്നാലെയാണ് പാലക്കാട് മേലാ മുറിയില്‍ ആര്‍ എസ് എസ് നേതാവായ ശ്രീനിവാസനെ വെട്ടിക്കൊന്നത്. എസ്. ഡി പി ഐ നേതാവിനെ വെട്ടി കൊന്നതിന് പകരം വീട്ടുമെന്ന് വ്യക്തമായ സൂചന ഉണ്ടായിരുന്നിട്ടും ആര്‍.എസ് എസ് നേതാവിന്റെ കൊല തടയാന്‍ പോലീസിനായില്ല. എന്തിന് ക്രമസമാധാന ചുമതലയുള്ള എഡിജിപി പോലും പാലക്കാടെത്തിയത് ആര്‍ എസ് എസ് നേതാവിന്റെ കൊലക്ക് ശേഷം.

 

സംസ്ഥാനത്ത് പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം 50 ല്‍ പരം രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നതായാണ് കണക്കുകള്‍. ആഭ്യന്തരവകുപ്പിന്റെ തന്നെ കണക്കുകളിലാണ് ഇക്കാര്യം പറയുന്നത്. 2016 മെയ് 25 മുതല്‍ 2021 ഡിസംബര്‍ 19 വരെ 47 കൊലപാതകങ്ങളാണ് നടന്നത്. ഇതിനുശേഷം മൂന്ന് കൊലപാതകങ്ങള്‍ കൂടി നടന്നു.

കിഴക്കമ്പലത് ട്വന്റിട്വന്റി പ്രവര്‍ത്തകനും തലശ്ശേരി പുന്നോലില്‍ സി.പി.എം പ്രവര്‍ത്തകനും കൊല്ലപ്പെട്ടു. പതിവു തെറ്റാതെ പരസ്പരാരോപണങ്ങളുമായി രാഷ്ട്രീയപാര്‍ട്ടികള്‍ രംഗത്തെത്തി. ഇതിന് പിന്നാലെയാണ് എലപ്പുള്ളിയിലും പാലക്കാട്ടും രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നത്.

ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം 2016 മെയ് 25 മുതല്‍ വിവിധയിടങ്ങളിലായി 22 സി.പി.എം പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം മാത്രം എട്ട് രാഷ്ട്രീയ കൊലപാതകങ്ങളാണ് സംസ്ഥാനത്ത് നടന്നതെന്നാണ് സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക്. ഡിസംബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളിലായി മാത്രം നടന്നത് ആറ് രാഷ്ട്രീയ കൊലപാതകങ്ങളാണ്. അതായത് സി പി എമ്മുകാരെ രക്ഷിക്കാന്‍ പോലും സര്‍ക്കാരിനാകുന്നില്ല.

 

11 കൊലപാതകങ്ങളാണ് കണ്ണൂരില്‍ മാത്രം നടന്നിരിക്കുന്നത്. തൊട്ടുപിന്നില്‍ തൃശൂരാണ്. എട്ട് യുവാക്കളാണിവിടെ കൊലചെയ്യപ്പെട്ടത്. ഇക്കാലയളവില്‍ 19 ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരും കൊല്ലപ്പെട്ടു. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് (നാല്) മുസ്ലിം ലീഗ്, യൂത്ത് ലീഗുകാരായ (ആറ്)എസ്. ഡി.പി.ഐ (മൂന്ന്) ഐ. എന്‍.ടി.യു.സി. (ഒന്ന്), ഐ. എന്‍.എല്‍. ന്നും , ട്വന്റി ട്വന്റി (ഒന്ന്) എന്നിങ്ങനെയാണ് കൊല്ലപ്പെട്ടത്.

ഇതിനിടെയാണ് ഗുണ്ടകള്‍ നടത്തുന്ന കൊലപാതകങ്ങളും അക്രമങ്ങളും. കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ന്നതിനുളള തെളിവുകളായാണ് ഈ സംഭവങ്ങള്‍ ഓരോന്നും മാറുന്നത്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്ന സംസ്ഥാനമായി കേരളം മാറി എന്നതാണ് ലഭിക്കുന്ന ഏറ്റവും പുതിയ വിവരം. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ അനില്‍ കാന്ത് ഡി ജി പിയായി ചുമതലയേറ്റശേഷം യാതൊരു ലോഭവുമില്ലാതെയാണ് രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്നത്.

 

എലപ്പുള്ളിയില്‍ പോപ്പുലര്‍ ഫ്രണ്ട്കാരന്റെ കൊല്ലപ്പെട്ട സംഭവത്തില്‍ ബിജെപിക്കോ സംഘപരിവാര്‍ സംഘടനകള്‍ക്കോ പങ്കില്ലെന്ന് ബിജെപി ജില്ല കമ്മിറ്റി അറിയിച്ച തിന് പിന്നാലെയാണ് ആര്‍ എസ് എസ് നേതാവിനെ കൊല ചെയ്തത്.

കഴിഞ്ഞ ദിവസം കൊലചെയ്യപ്പെട്ട സുബൈര്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയായിട്ടുള്ള വ്യക്തിയാണ് സുബൈര്‍. കൊട്ടേഷന്‍ സംഘങ്ങളുമായി ബന്ധമുണ്ടെന്നും ബി ജെ പി ആരോപിച്ചിരുന്നു.

പുതുശ്ശേരി കസബ പോലീസ് സ്‌റ്റേഷനിലും, പാലക്കാട് ജില്ലയിലെ മറ്റ് പോലീസ് സ്‌റ്റേഷനുകളിലും നിരവധി കേസുകള്‍ സുബൈറിന്റെ പേരിലുണ്ട്. രാഷ്ട്രീയ കേസ്സുകള്‍ അല്ലാതെ നിരവധി ക്വട്ടേഷന്‍ സംഘവുമായി ബന്ധപ്പെട്ട് കേസുകളും നിലവിലുണ്ട്. 2012 ല്‍ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികൂടിയാണ് കൊലചെയ്യപ്പെട്ട സുബൈറെന്ന് ബിജെപി പറയുന്നു.

 

സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ആസൂത്രിത നീക്കങ്ങള്‍ കഴിഞ്ഞ കുറെ നാളുകളായി കേരളത്തില്‍ നടന്നുവരികയായിരുന്നു.പാലക്കാട്, ആലപ്പുഴ ജില്ലകളില്‍ ആര്‍ എസ് എസ് നേതാക്കള്‍ കൊല ചെയ്യപെട്ടത് ഇതിന്റെ ഭാഗമായിരുന്നു. കേന്ദ്ര സര്‍ക്കാരിനെതിരെ നിരന്തരം സംസാരിക്കുന്ന സി പി എം നേതാക്കളുടെ രഹസ്യ പിന്തുണ കൊലപാതകികള്‍ക്കുണ്ടെന്ന് വേണം കരുതാന്‍.

കൊലപാതകത്തില്‍ അന്വേഷണം നടക്കുന്നതിന് മുമ്പ് തന്നെ ബി ജെ പിയാണ് കൊലപാതകത്തിന് പിന്നിലെന്ന് പറഞ്ഞ മലമ്പുഴ എം എല്‍ എ തന്നെയാണ് കേസിലെ ആദ്യ പ്രതി .സഞ്ജിത്ത് കൊലക്ക് ബി ജെ പി പകരം വീട്ടുകയായിരുന്നുവെന്നാണ് എം എല്‍ എ പറഞ്ഞത്. അന്വേഷണത്തിന് മുന്‍പ് തന്നെ ബിജെപി സംഘപരിവാര്‍ സംഘടനകളുടെ മേല്‍ കുറ്റം കെട്ടി വയ്ക്കാനുള്ള പോപ്പുലര്‍ ഫ്രണ്ട് എസ്.ഡി.പി.ഐ നീക്കം ആസൂത്രിതമായിരുന്നു.

എന്നാല്‍ സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ച്ചയിലാണെന്ന് വരുത്താന്‍ പ്രതിപക്ഷം ബോധപൂര്‍വം ശ്രമിക്കുകയാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്.

 

മുഖ്യമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ച കണക്കുകള്‍ അനുസരിച്ച് രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം ആറ് രാഷ്ട്രീയ കൊലപാതകങ്ങളാണ് ഇതുവരെ സംസ്ഥാനത്ത് നടന്നത്. അവയില്‍ മൂന്ന് എണ്ണത്തില്‍ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരാണ് പ്രതികള്‍, രണ്ടെണ്ണത്തില്‍ എസ്ഡിപിഐ പ്രവര്‍ത്തകരും ഒരെണ്ണത്തില്‍ കോണ്‍ഗ്രസുകാരുമാണ് പ്രതികളെന്ന് മുഖ്യമന്ത്രി പറഞ്ഞു

കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 1677 കൊലപാതക കേസുകളുണ്ടായപ്പോള്‍ ഒന്നാം ഇടതുപക്ഷ സര്‍ക്കാരിന്റെ കാലയളവില്‍ 1516 കൊലപാതകങ്ങള്‍ മാത്രമാണുണ്ടായതെന്നു മുഖ്യമന്ത്രി സാധൂകരിച്ചു.

2016 മുതല്‍ 2021 വരെയുള്ള കാലഘട്ടത്തില്‍ സ്ത്രീകള്‍ക്കെതിരെ 86390 അതിക്രമ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ അതിക്രമ കേസുകളില്‍ ഉള്‍പ്പെട്ട എല്ലാ പ്രതികള്‍ക്കെതിരെയും നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മനസ്സാക്ഷി മരവിപ്പിക്കുന്ന ഒട്ടനവധി ക്രൂരകൃത്യങ്ങളാണിപ്പോള്‍ കേരളത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. 2006ലെ നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അക്രമം നടക്കുന്ന സംസ്ഥാനങ്ങളില്‍ മൂന്നാം സ്ഥാനം കേരളത്തിനാണ്. കേരളത്തിലെ ഒരു ലക്ഷം ആളുകളില്‍ 20.19 പേര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നു. ദേശീയ ശരാശരിയാകട്ടെ 5.82 മാത്രമാണ്.

 

കേരള പോലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച കണക്കനുസരിച്ച്, 2021 ജനുവരി മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ മാത്രം കേരളത്തില്‍ നടന്ന മൊത്തം ക്രിമിനല്‍ കുറ്റങ്ങള്‍ 1,29,278 ആണ്. കുട്ടികള്‍ക്കെതിരെ വിവിധ തരത്തിലുള്ള കേസുകള്‍ 3,847ഉം സ്ത്രീകള്‍ക്കെതിരെയുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ 14,427ഉം ആണ്.

സ്ത്രീകളും കുട്ടികളുമായി ബന്ധപ്പെട്ട സാമൂഹിക സുരക്ഷിതത്വത്തെക്കുറിച്ച് പറയാതിരിക്കുന്നതാണ് ഭേദം. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ രാജ്യത്ത് ഉണ്ടായ 3,71,503 കേസുകളില്‍ 10,139 കേസുകളും കേരളത്തിലാണ്. ഇതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ നടത്തുന്ന ഏജന്‍സി, ആറ് മാസത്തിനുള്ളില്‍ എഴുനൂറോളം കുട്ടികള്‍ മാനസികവും ശാരീരികവുമായി പീഡിപ്പിക്കപ്പെട്ടു എന്നു കണ്ടെത്തിയിട്ടുണ്ട്.

സ്ത്രീകളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളാകട്ടെ, സകല സംസ്ഥാനങ്ങളെയും ബഹുദൂരം പിന്തള്ളി 11.1 എന്ന നിരക്കിലെത്തിയിരിക്കുന്നു കേരളം .

രാഷ്ട്രീയ കൊലപാതകങ്ങള്‍ പോലെ നമുക്ക് സുപരിചിതമായിക്കഴിഞ്ഞതാണിപ്പോള്‍ ദുരഭിമാന കൊലകളും. കോടതിയടക്കം ദുരഭിമാനക്കൊല എന്ന് വിലയിരുത്തുകയും സമൂഹം ഏറെ ചര്‍ച്ച ചെയ്യുകയും ചെയ്ത സംഭവമായിരുന്നു കോട്ടയത്തെ കെവിന്റെ കൊലപാതകം. പ്രണയിച്ച പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ തന്നെയാണ് അനീഷ് എന്ന യുവാവും കൊലക്കത്തിക്കിരയാകേണ്ടി വന്നത്. ദളിത് യുവാവിനെ പ്രണയിച്ചതിന്റെ പേരില്‍ കല്യാണത്തലേന്ന് മലപ്പുറം അരീക്കോട്ടെ ആതിരയെന്ന പെണ്‍കുട്ടിക്കും ജീവന്‍ നഷ്ടമായി.

 

100 ശതമാനം സാക്ഷരത നേടിയ കേരളത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഉണ്ടായത് 70ഓളം സ്ത്രീധന പീഡന മരണങ്ങള്‍ നടന്നു.. ഇതില്‍ ആത്മഹത്യയും കൊലപാതകവുമെല്ലാമുണ്ട്. മരണകാരണം വ്യക്തമല്ലാതെ മരിച്ചുപോയവര്‍ പിന്നെയുമുണ്ട്. മാത്രമല്ല, ഇതൊക്കെ കേവലം ഔദ്യോഗിക കണക്ക് മാത്രം.

നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ടനുസരിച്ച് കേരളത്തില്‍ കുട്ടിക്കുറ്റവാളികളും വര്‍ധിച്ചുകൊണ്ടിരിക്കുന്നു. 2020ല്‍ മാത്രം 434 കുട്ടിക്കുറ്റവാളികളെയാണ് നിയമ നടപടികള്‍ക്ക് വിധേയരാക്കിയത്. വെറുതെ വിട്ടതും അവഗണിക്കപ്പെട്ടതുമായ കേസുകള്‍ നിരവധിയാണ്. ഒരു ലക്ഷത്തിന് 3.5 ശതമാനം എന്ന തോതില്‍ കുട്ടികളുടെ കുറ്റവാസനകള്‍ വര്‍ധിച്ചതായാണ് കണക്ക്.

ബലാത്സംഗം, കൊലപാതകം, മാനഭംഗശ്രമം, ലഹരി ഉപയോഗവും വില്‍പ്പനയും തുടങ്ങി മോഷണ ശ്രമങ്ങളും കവര്‍ച്ചയും ആത്മഹത്യയുമടക്കം സകല കുറ്റങ്ങളിലും ഈ കൗമാരക്കാരും ഭാഗമാകുന്നു. ട്രാഫിക് നിയമലംഘനങ്ങള്‍, അടിപിടി കേസുകള്‍ തുടങ്ങിയ നിസ്സാര കുറ്റങ്ങള്‍ വേറെയുമുണ്ട്.

 

ക്യാമ്പസിലും അക്രമങ്ങളും കൊലപാതകങ്ങളും കുറവല്ല. മഹാരാജാസിലെ അഭിമന്യുവും പൈനാവ് എന്‍ജിനീയറിംഗ് കോളജിലെ ധീരജും രാഷ്ട്രീയ ഇരകളാണ് . കോതമംഗലം ഡെന്റല്‍ കോളജ് വിദ്യാര്‍ഥിനി മാനസയും പാലാ സെന്റ് തോമസ് കോളജ് വിദ്യാര്‍ഥിനി നിതിനയും പ്രണയത്തിന്റെ ഇരകളാണ്.

സാമ്പത്തിക കുറ്റകൃത്യങ്ങളുടെ എണ്ണം കേരളത്തില്‍ വലിയ തോതില്‍ കൂടിയിരിക്കുന്നു. ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2020ല്‍ 9,136 കേസുകളില്‍ 63.5 ശതമാനം കേസുകളുടെ കുറ്റപത്രം സമര്‍പ്പിക്കുകയുണ്ടായി.

ഗുണ്ടകളും ക്വട്ടേഷന്‍ സംഘങ്ങളും സംസ്ഥാനം പരക്കെ അരങ്ങുവാഴുന്നു. കൈയും കാലുമൊക്കെ അരിഞ്ഞു വീഴ്ത്തുന്നു. സ്ത്രീകളും കുട്ടികളുമൊക്കെ ഇതില്‍ പങ്കാളികളാണ്. കണ്ണൂരില്‍ അടുത്തിടെ പട്ടാപ്പകല്‍ വ്യാപാരിയെ തട്ടിക്കൊണ്ടു പോകാന്‍ ക്വട്ടേഷന്‍ സംഘമെത്തിയ സംഭവത്തില്‍ ക്വട്ടേഷന്‍ നല്‍കിയത് 22 വയസ്സുള്ള യുവതിയാണ്. കാസര്‍കോട്ടെ ചൂരിയിലെ മഹേഷ് എന്ന 23 വയസ്സുകാരന്‍ ഇപ്പോള്‍ തന്നെ 21 കേസുകളിലെ പ്രതിയാണത്രെ! സിനിമയുടെയും സീരിയലുകളുടെയും മറവില്‍ നടക്കുന്ന സെക്‌സ് റാക്കറ്റുകളെക്കുറിച്ചു കൂടുതലെലൊന്നും പറയേണ്ടതില്ല.

 

സൈബര്‍ കുറ്റകൃത്യങ്ങളും വര്‍ധിക്കുന്നുണ്ട്. ബ്ലാക്‌മെയില്‍ ചെയ്യുകയും പണം തട്ടുകയും ചെയ്യുന്ന റാക്കറ്റുകള്‍ സജീവമാണ്. ഫേസ്ബുക്കിലും വാട്ട്‌സ്്ആപ്പിലുമൊക്കെ ആളെ വീഴ്ത്താന്‍ വ്യാജ പ്രൊഫൈലുകളും അക്കൗണ്ടുകളും സ്ഥിരം സംഭവമാണ്.

എ സ് ഡി പി ഐയുമായി വളരെ അടുത്ത ബന്ധമാണ് സി പി എം പുലര്‍ത്തുന്നത്. പത്തനംതിട്ട നഗരസഭയിലാണ് സി.പിഎം എസ് ഡി.പി.ഐ ധാരണ ഒടുവില്‍ ഉണ്ടായത്. ഇത് പരസ്യമായി സമ്മതിക്കാന്‍ സി.പി.എം ജില്ലാ കമ്മറ്റി അംഗം കൂടിയായ നഗരസഭ ചെയര്‍മാന്‍ തയ്യാറായി. എസ്.ഡി.പി.ഐ.യുമായി സഹകരിക്കാതെ ഭരണം മുന്നോട്ടു കൊണ്ടുപോകാനാകില്ലെന്ന് ടി.സക്കീര്‍ ഹുസൈന്‍ ഇടതുമുന്നണി യോഗത്തില്‍ പറഞ്ഞു. മുന്നണിയില്‍ പരിഗണനയില്ലെന്നാരോപിച്ച് സി.പി.ഐ ഇടതു മുന്നണി പത്തനംതിട്ട ലോക്കല്‍ കമ്മറ്റി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.

വര്‍ഗീയതക്കരെ സി.പി.എം നിരന്തരം പ്രസംഗിക്കുമ്പോഴാണ് പത്തനംതിട്ടയില്‍ സി.പി.എം, ഭരണത്തിനു വേണ്ടി എസ്.ഡി.പി.ഐയെ പ്രീണിപ്പിച്ച് പിന്നാലെ നടക്കുന്നത്. ജില്ലയിലെ മുതിര്‍ന്ന നേതാവും സി.പി.എം സംസ്ഥാന കമ്മറ്റി അംഗവുമായ ആര്‍. ഉണ്ണികൃഷ്ണപിള്ള പങ്കെടുത്ത യോഗത്തിലാണ് നഗരസഭ ചെയര്‍മാന്‍ എസ്.ഡി.പി.ഐയെ പരസ്യമായി പിന്തുണച്ചത്. ഉണ്ണികൃഷ്ണപിള്ള അടക്കമുള്ളവര്‍ മൗനം പാലിച്ച യോഗത്തില്‍ നിന്ന് സി.പി.ഐ പ്രതിനിധികള്‍ ഇറങ്ങിപ്പോയി. സി.പി.ഐയ്ക്ക് മുന്നണിയില്‍ പരിഗണന കിട്ടുന്നില്ലെന്ന് നേക്കാള്‍ ആരോപിച്ചു.

 

സ്ഥിരം സമിതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗത്തിലായിരുന്നു വാക്കേറ്റവും പ്രതിഷേധവും. ഇടതുഭരണമുള്ള നഗരസഭയില്‍ സി പി ഐ യെ തീര്‍ത്തും അവഗണിച്ച സി.പി.എം, എസ്.ഡി.പി.ഐക്ക് ഒരു സ്ഥിരം സമിതി നല്‍കി. നഗരസഭ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട സക്കിര്‍ ഹുസൈനാണ് എസ്.ഡി.പി.ഐയെ തുടക്കം മുതല്‍ പ്രീണിപ്പിച്ച് കൂടെ നിര്‍ത്തുന്നത്. ഭരണനഷ്ടമുണ്ടാകാതിരിക്കാന്‍ ജില്ലാഘടകം മൗനം പാലിക്കുന്നു.

സ്വതന്ത്രരരുടെ പിന്തുണയോടെയാണ് ഭരണം എന്നാണ് പല തദ്ദേശ സ്ഥാപനങ്ങളിലും സി.പി.എം ന്യായീകരണം. പത്തനംതിട്ടയിലേത് പരസ്യമാണെങ്കില്‍ മറ്റ് സ്ഥലങ്ങളിലെ ധാരണ രഹസ്യമാണ്.

ഏതായാലും പിണറായി സര്‍ക്കാരിന്റെ ശ്രദ്ധക്കുറവ് സംസ്ഥാനത്തെ കൊല കളമാക്കുന്ന സാഹചര്യമാണ് സംസ്ഥനത്തുള്ളത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (3 hours ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (4 hours ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (4 hours ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (4 hours ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (4 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (4 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (4 hours ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (6 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (6 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (7 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (8 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (8 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (8 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (8 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (8 hours ago)

Malayali Vartha Recommends