പകരം വീട്ടിയ പ്രതികാരം! കടയിൽ കയറി RSS നേതാവിനെ അതിക്രൂരമായി വെട്ടിക്കൊന്നു! രണ്ട് ബൈക്കിലെത്തിയ അഞ്ചംഗ സംഘം...

പാലക്കാട്ട് ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി. ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖായിട്ടുള്ള ശ്രീനിവാസനെയാണ് വെട്ടിക്കൊന്നത്. പാലക്കാട് നഗരത്തിലെ മേലാമുറിയിലാണ് സംഭവം നടന്നത്. ഉച്ചയ്ക്ക് ഒരു മണിയോടെ ശ്രീനിവാസനെ കടയില്‍ കയറി വെട്ടുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രണ്ടു മണിയോടെ മരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിനെ പാലക്കാട് എലപ്പുള്ളിയില്‍ വെട്ടികൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ കൊലപാതകം.
കൈക്കും കാലിനും തലയുടെ ഭാഗത്തും ശ്രീനിവാസന് വെട്ടേറ്റതായാണ് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞത്. പാലക്കാട്ടെ എസ് കെ ഓട്ടോസ് എന്ന സ്ഥാപനം നടത്തുന്ന ആളാണ് ശ്രീനിവാസൻ. കടയുടെ ഉള്ളില്‍ ഇരിക്കുകയായിരുന്നു ശ്രീനിവാസനെ രണ്ട് ബൈക്കുകളിലായെത്തിയ അഞ്ചംഗം സംഘം ആക്രമിച്ചെന്നാണ് ദൃക്സാക്ഷി പറഞ്ഞത്. ഉച്ചയ്ക്ക് ഒരുമണിയോടെ ആയിരുന്നു സംഭവം.
കഴിഞ്ഞ ദിവസം പാലക്കാട് എസ്‌ഡിപിഐ പ്രവർത്തകനായ സുബെെർ കൊല്ലപ്പെട്ടതിന് പിന്നാലെ ജില്ലയിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. തുടരെത്തുടരെയുള്ള കൊലപാതകങ്ങൾ ആശങ്കയുളവാക്കുന്നതാണ്. അതേസമയം, എസ്ഡിപിഐ പ്രവര്‍ത്തകന്റെ കൊലപാതകവുമായി ഇതിന് ബന്ധമുണ്ടെന്ന് പറയാനായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
അക്രമികള്‍ മൂന്ന് സ്‌കൂട്ടറുകളിലായി അഞ്ചുപേരുണ്ടായിരുന്നു. എല്ലാവരുടെ കൈയിലും വാളുകളുണ്ടായിരുന്നു. അക്രമികള്‍ കടയിലേക്ക് കയറി തുരുതുരെ വെട്ടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷി പറഞ്ഞു. അക്രമം നടന്ന സ്ഥലത്ത് പോലീസ് പരിശോധന നടത്തിവരികയാണ്. മേലാമുറിയില്‍ ദീര്‍ഘനാളായി വാഹന കച്ചവടം നടത്തുന്ന ആളാണ് കൊല്ലപ്പെട്ട ശ്രീനിവാസന്‍.
ആക്രമണത്തിന് പിന്നില്‍ എസ്ഡിപിഐ ആണെന്ന് ബിജെപി ആരോപിച്ചിട്ടുണ്ട്. തുരുതുരാ വെട്ടുകയായിരുന്നു. അഞ്ച് പേരാണ് അക്രമിസംഘത്തിൽ ഉണ്ടായിരുന്നതെന്നും ഇദ്ദേഹം പോലീസിനോട് പറഞ്ഞു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിക്കുന്നുണ്ട്. രക്തം വാര്‍ന്നാണ് മരണം സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി
ഇന്നലെ നടന്ന കൊലയ്ക്കു പിന്നിൽ ആർഎസ്‌എസ് ആണെന്നായിരുന്നു എസ്‌ഡിപിഐ യുടെ ആരോപണം. സംഭവം രാഷ്ട്രീയ കൊലപാതകമാണെന്ന് പൊലീസ് എഫ്ഐആറിൽ പറയുന്നുണ്ട്. മാരകായുധങ്ങൾ ഉപയോഗിച്ച് നടത്തിയ കൊലപാതകത്തിൽ അഞ്ച് പേർ പങ്കെടുത്തിട്ടുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ആർഎസ്എസിന് സുബൈറിനോട് ശത്രുതയുണ്ടെന്ന് സുബൈറിന്റെ പിതാവ് അബൂബക്കർ അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. കൊലയാളി സംഘം ഉപയോഗിച്ചത് കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ പേരിലുള്ള കാറാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha

























