Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

കാവ്യ ഈസിയായി ഊരിപ്പോകും... ദിലീപിന്റെ മാസ്റ്റർ പ്ലാൻ? ശ്രീജിത്തിനെ മണ്ടനാക്കി! ക്രൈംബ്രാഞ്ചിന് തൂക്കുകയർ? കാവ്യ മുങ്ങി! ഇനി പൊങ്ങില്ല...

16 APRIL 2022 04:39 PM IST
മലയാളി വാര്‍ത്ത

നടിയെ അക്രമിച്ച കേസിലെ തുടരന്വേഷണത്തിനുള്ള സമയം ഇന്ന് അവസാനിക്കും. ഏപ്രിൽ 15നകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് ഹൈക്കോടതി നിർദേശിച്ചിരുന്നത്. പക്ഷെ മൂന്ന് മാസം കൂടി സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ക്രൈം ബ്രാഞ്ച് ദിവസങ്ങൾക്ക് മുമ്പ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഹർജി അടുത്തയാഴ്ച പരിഗണിക്കും.

കേസുമായി ബന്ധപ്പെട്ടു നിരവധി സാക്ഷികളുടെ മൊഴി രേഖപ്പെടുത്തേണ്ടതുണ്ട്‌. കാവ്യ മാധവന്‍ അടക്കമുള്ളവരെ ഇനിയും ചോദ്യം ചെയ്‌തിട്ടില്ല. ഈ കാരണങ്ങളെല്ലാം ചൂണ്ടിക്കാട്ടി അന്വേഷണത്തിനു കൂടുതല്‍ സമയം വേണമെന്നാണു അന്വേഷണ സംഘത്തിന്റെ നിലപാട്‌. ഇതുവരെയുള്ള അന്വേഷണത്തിലുണ്ടായ പുരോഗതി കാണിക്കുന്ന റിപ്പോര്‍ട്ടും അന്വേഷണ സംഘം കോടതിയെ അറിയിക്കും.

ദിലീപിന്റെ അടുത്ത ബന്ധുക്കൾ ഉൾപ്പടെയുള്ളവർ നോട്ടീസ് നൽകിയിട്ടും ചോദ്യം ചെയ്യലിന് ഹാജരായില്ല. ഇതും അന്വേഷണത്തിൽ കാലതാമസമുണ്ടാക്കി. ഇക്കാരണമുൾപ്പടെ കോടതിയെ ബോദ്ധ്യപ്പെടുത്തി അന്വേഷണം പൂർത്തിയാക്കാൻ ഇനിയും സമയം വേണമെന്നാകും ആവശ്യപ്പെടുക.

ഇന്നുവരെയുള്ള അന്വേഷണ പുരോഗതി റിപ്പോർട്ടും ഇനി ബാക്കിയുള്ള നടപടികളുമാകും സംഘം ഇപ്പോൾ കോടതിയെ അറിയിക്കുക. സമയം നീട്ടി വാങ്ങി പ്രതികൾക്കെതിരെ കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് ക്രൈം ബ്രാഞ്ച് തയ്യാറെടുക്കുന്നത്. ഇതിനു മുന്നോടിയായി ദിലീപിന്റെ ജാമ്യം റദ്ദാക്കുന്നതുൾപ്പടെയുള്ള നടപടികളിൽ ഹർജികളുമായി വിചാരണ കോടതിയെ അന്വേഷണ സംഘം സമീപിച്ചിട്ടുണ്ട്.

അതിനിടെ നടിയെ ആക്രമിച്ച കേസില്‍ ക്രൈംബ്രാഞ്ച്‌ സംഘത്തിനെതിരേ പരാതിയുമായി ദിലീപിന്റെ അഭിഭാഷന്‍ രംഗത്തെത്തി. കേസില്‍ മേല്‍നോട്ടം വഹിക്കുന്ന ക്രൈംബ്രാഞ്ച്‌ എ.ഡി.ജി.പി. ശ്രീജിത്ത്‌. അന്വേഷണ ഉദ്യോഗസ്‌ഥനായ ഡി.വൈ.എസ്‌.പി. ബൈജു പൗലോസ്‌, ഡി.ജി.പി. ബി. സന്ധ്യ എന്നിവര്‍ക്കെതിരേ അഡ്വ. ഫിലിപ്പ്‌ ടി. വര്‍ഗീസാണ്‌ ആഭ്യന്തരവകുപ്പ്‌ സെക്രട്ടറിക്കു പരാതി നല്‍കിയത്‌.

പൊതു സമൂഹത്തില്‍ കേസിലെ പ്രതികളേയും അവരുടെ ബന്ധുക്കളേയും അഭിഭാഷകരേയും ജുഡീഷ്യറിയെ തന്നെയും അപമാനിക്കാന്‍ ഉദ്യോഗസ്‌ഥര്‍ ശ്രമിക്കുകയാണ്‌. ഇതിനുപിന്നില്‍ ആസൂത്രിത ഗൂഡാലോചനയുണ്ട്‌. തുടരന്വേഷണത്തിനു കാരണക്കാരനായ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ എ.ഡി.ജി.പി: എസ്‌. ശ്രീജിത്തിന്റെ കുടുംബസുഹൃത്താണ്‌.

കേസുമായി ബന്ധപ്പെട്ട വാട്‌സാപ്പ്‌ ചാറ്റുകള്‍ അടക്കം മായ്‌ക്കാന്‍ ദിലീപ്‌ ആദ്യം സമീപിച്ച സൈബര്‍ വിദഗ്‌ധന്‍ സായി ശങ്കര്‍ കീഴടങ്ങിയിട്ടും ഇയാള്‍ പ്രതിയായ മറ്റുതട്ടിപ്പു കേസുകളില്‍ അറസ്‌റ്റ്‌ രേഖപ്പെടുത്തിയില്ലെന്നും പോലീസ്‌ കസ്‌റ്റഡിയിരിക്കെ സായ്‌ശങ്കറിന്റെ അഭിമുഖത്തിനു മാധ്യമങ്ങള്‍ക്ക്‌ അവസരം നല്‍കിയെന്നും പരാതിയിലുണ്ട്‌.

നിലവിലെ സാഹചര്യത്തിൽ തെളിവ് നശിപ്പിച്ചതിന് അഭിഭാഷകരെ പ്രതി ചേർക്കാമെന്ന് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് വൈരാഗ്യമുണ്ടാകാനിടയായ സാഹചര്യം വീണ്ടും പരിശോധിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ദിലീപിന്‍റെ മുൻ ഭാര്യ മഞ്ജു വാര്യർ കഴിഞ്ഞയാഴ്ച ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി പ്രധാനപ്പെട്ടതാണ്.

കൊച്ചിയിൽ നടന്ന മഴവില്ലഴികിൽ അമ്മ എന്ന സ്റ്റേജ് ഷോയുടെ റിഹേഴ്സലിനിടെ നന്ന ചില സംഭവങ്ങൾ സംബന്ധിച്ചാണ് കൂടുതൽ വിവരങ്ങൾ കിട്ടിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ വിസ്താരത്തിനിടെ കൂറുമാറിയ പ്രോസിക്യൂഷൻ സാക്ഷികളെ വീണ്ടും വിളിച്ചു വരുത്തും.

അതേസമയം, കാവ്യയെ എവിടെ വച്ച് ചോദ്യം ചെയ്യും എന്ന കാര്യത്തിലെ അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്. നടിയെ അക്രമിച്ച കേസിന്റെ ഗൂഡാലോചനയിൽ കാവ്യയ്ക്കും പങ്കുണ്ടോ എന്നാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നത്. എന്നാൽ സാക്ഷിയായിട്ടാണ് തന്നെ വിളിപ്പിച്ചിരിക്കുന്നതെന്നും അതിനാൽ തന്നെ വീട്ടിൽ വച്ച് ചോദ്യം ചെയ്യണമെന്ന നിലപാടിലാണ് കാവ്യയും. 

ദിലീപിന്റെയും കാവ്യയുടേയും പദ്മ സരോവരം വീട്ടിൽ വച്ച് ചോദ്യം ചെയ്യണ്ട എന്നാണ് അന്വേഷണ സംഘത്തിന്റെ ഒടുവിലത്തെ തീരുമാനം. ചെന്നൈയിലായിരുന്ന കാവ്യ ചോദ്യം ചെയ്യലിനായി കഴിഞ്ഞ ദിവസം ആലുവയിൽ എത്തിയിരുന്നു. പ്രൊജക്ടർ ഉപയോഗിച്ച് ചില വീഡിയോ ദൃശ്യങ്ങൾ കാണിച്ചും സംഭാഷണങ്ങൾ കേൾപ്പിച്ചുമാണ് കാവ്യയെ ചോദ്യം ചെയ്യേണ്ടത്. പദ്മ സരോവരം വീട് ഇതിന് അനുയോജ്യമായ ഇടമല്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തൽ. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (3 hours ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (4 hours ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (4 hours ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (4 hours ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (4 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (4 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (4 hours ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (6 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (6 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (7 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (8 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (8 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (8 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (8 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (8 hours ago)

Malayali Vartha Recommends