Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

ജെസ്‌ന തിരോത്ഥാനം നിര്‍ണായക വഴിത്തിരിവില്‍, കേരളത്തിന്റെ നെഞ്ചുതകര്‍ത്ത് ഒടുവില്‍ ആ വാര്‍ത്ത പുറത്തുവന്നു, പെണ്‍കുട്ടി ഇസ്ലാമിക രാജ്യത്തുണ്ടെന്ന് സിബിഐ! തട്ടിക്കൊണ്ടുപോയത് എരുമേലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയിലെ ആളുകള്‍..

16 APRIL 2022 05:51 PM IST
മലയാളി വാര്‍ത്ത

2018 മാര്‍ച്ച് 22 ന് കാണാതായ ജെസ്‌ന മരിയ ജെയിംസിനായി കേരളക്കര ഇന്നും കാത്തിരിക്കുകയാണ്. നാല് വര്‍ഷം കഴിഞ്ഞിട്ടും ഒരു തുമ്പും കിട്ടാത്ത ഈ കേസില്‍ ഇപ്പോള്‍ ഒരു നിര്‍ണായക കണ്ടെത്തല്‍ സി ബി ഐ നടത്തിയിരിക്കുകയാണ്. കേരളത്തില്‍ നിന്ന് കാണാതായ ജെസ്‌ന ഇപ്പോള്‍ ഒരു ഇസ്‌ലാമിക രജ്യത്തുണ്ടെന്ന് തിരിച്ചറിഞ്ഞതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

എരുമേലിയില്‍ നിന്ന് പെണ്‍കുട്ടിയെ ഒരു സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം.

എന്തായാലും വര്‍ഷങ്ങളോളം പല അന്വേഷണ സംഘങ്ങളും മാറി മാറി അന്വേഷണം നടത്തിയ കേസിലാണ് ഇപ്പോള്‍ ഒരു നിര്‍ണായക തുമ്പ് കിട്ടിയിരിക്കുന്നത്.

 

അതേസമയം എരുമേലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു തീവ്രവാദ സംഘമാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയിരിക്കുന്നത് എന്നും അവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിശദമായ അന്വേഷണ റിപ്പോര്‍ട്ട് അന്വേഷണ സംഘം ഉടന്‍ തിരുവനന്തപുരത്തെ കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് വിവരം. സിബിഐയുടെ എല്ലാ വിവരങ്ങളും രഹസ്യമായതിനാല്‍ മുദ്രവച്ച കവറിലായിരിക്കും വിവരങ്ങള്‍ സമര്‍പ്പിക്കുക എന്നാണ് വിവരം.

ജെസ്‌ന കണ്ണിമലയിലുള്ള ബാങ്ക് കെട്ടിടത്തില്‍ എത്തിയെന്നുള്ള തെൡവ് സിസിടിവിയിലൂടെ സിബിഐക്ക് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച അന്വേഷണത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ബാങ്കില്‍ നിന്ന് ഇറങ്ങിയ ശേഷം ജെസ്‌ന, ശിവഗംഗ എന്ന സ്വകാര്യ ബസില്‍ കയറിയതായും ഈ ബസില്‍ ഉണ്ടായിരുന്ന ചിലരാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നും സിബിഐ ആരോപിക്കുന്നുണ്ട്. ഇവര്‍ക്കാണ് തീവ്രവാദ സ്വഭാവമുള്ള സംഘടനയുമായി ബന്ധമുള്ളതെന്നും അന്വേഷണ സംഘം ചൂണ്ടിക്കാട്ടി.

 

മാത്രമല്ല ബസില്‍ പെണ്‍കുട്ടിയോടൊപ്പം യാത്ര ചെയ്ത രണ്ടു പേരെ സിബിഐ ഇതിനകം തന്നെ തിരിച്ചറിഞ്ഞുകഴിഞ്ഞു എന്നാണ് വിവരം. മംഗലാപുരം, ചെന്നൈ, ഗോവ, പൂന എന്നിവിടങ്ങളില്‍ അന്വേഷണം നടത്തിയതില്‍ നിന്നാണ് നിര്‍ണ്ണായക വിവരങ്ങള്‍ സിബിഐക്ക് ലഭിച്ചത്.

സിനിമയെ പോലും വെല്ലുന്ന ജെസ്‌ന തിരോധാനം ആദ്യം അന്വേഷിച്ചത് ലോക്കല്‍ പൊലീസായിരുന്നു. പിന്നീട് സൈബര്‍ സെല്ലിനെയും ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചു. ലക്ഷക്കണക്കിന് കോളുകളാണ് ഈ സമയത്ത് പരിശോധിച്ചത്. തുമ്പത്ത് എത്തുമ്പോഴേക്കും വീണ്ടും വഴുതിപ്പോകുന്ന അപൂര്‍വ്വ കേസാണ് ജെസ്‌നയുടേയെന്ന് ഒരുഘട്ടത്തില്‍ അന്വേഷണ സംഘം വിധിയെഴുതുകയും ചെയ്തു.

എങ്കിലും പെണ്‍കുട്ടി ജീവനോടെയുണ്ട് എന്ന് പോലീസ് ഉറപ്പിച്ചിരുന്നു. ഇതു തന്നെയാണ് സിബിഐക്ക് അന്വേഷണം ഊര്‍ജ്ജിതമാക്കാനുള്ള ശക്തി നല്‍കിയത്. അതുകൊണ്ട് തന്നെ കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആറില്‍ ജെസ്‌നയുടെ തിരോധാനം ഗൗരവമെറിയതാണെന്നും ഇതിന് പിന്നില്‍വലിയ കണ്ണികള്‍ ഉണ്ടെന്നും സിബിഐ ചൂണ്ടിക്കാട്ടിയിരുന്നു. കൂടാതെ ജെസ്‌നയെ തീവ്രവാദികള്‍ വ്യാജ പാസ്‌പോര്‍ട്ടില്‍ വിദേശത്തേക്ക് കടത്തിയതായി സംശയമുണ്ടെന്ന് സിബിഎ എഫ്‌ഐആറിലും പറയുന്നുണ്ട്.

 

ജെസ്‌ന ജീവിച്ചിരിപ്പുണ്ട് എന്ന ഉറപ്പില്‍ മാര്‍ച്ച് അവസാന വാരത്തില്‍ സിബിഐ പെണ്‍കുട്ടിയുടെ ചിത്രവും വിശദവിവരങ്ങളും അടങ്ങുന്ന ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതും പ്രതികളിലേക്ക് എത്താനുള്ള അന്വേഷണ സംഘത്തിന്റെ യാത്രക്ക് ഇന്ധനം പകര്‍ന്നിട്ടുണ്ട്. 149 സെന്റീമീറ്റര്‍ ഉയരം, മെലിഞ്ഞ ശരീരം, വെളുത്ത നിറം, ചുരുണ്ട മുടി, നെറ്റിയുടെ വലതു വശത്തായി ഒരു കാക്കപ്പുള്ളി എന്നിങ്ങനെയാണ് നോട്ടീസില്‍ പറയുന്നത്. ഇതിനുപുറമെ ജെസ്‌ന കണ്ണട ധരിച്ചിട്ടുണ്ടെന്നും പല്ലില്‍ കമ്പിയിട്ടിട്ടുണ്ടെന്നും വിശദീകരിക്കുന്നുണ്ട്.

പക്ഷേ ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം കൂടിയുണ്ട്. ജെസ്‌നയെ കാണാതായി ദിവസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും നിരവധി കെട്ടുകഥകളാണ് ഉയര്‍ന്നുവന്നിരുന്നത്. ജെസ്‌നയെ തമിഴ്‌നാട്ടില്‍ കണ്ടു, ബംഗളൂരുവില്‍ കണ്ടു, മലപ്പുറത്തെ പാര്‍ക്കില്‍ കണ്ടു എന്നിങ്ങനെയുള്ള കഥകള്‍. ഇത്തരം നുണക്കഥകളെല്ലാം തന്നെ അന്വേഷണ സംഘത്തിന്റെ സമയം നഷ്ടപ്പെടുത്തുകയും അന്വേഷണം വഴിത്തിരിച്ചുവിടാന്‍ ഇടയാകുകയുമാണ് ഉണ്ടായത്.

ഒരിക്കല്‍ ബംഗളൂരുവിലെ ഒരു ആശ്രമത്തില്‍ ജെസ്‌ന ചെന്നുവെന്ന വാര്‍ത്ത പുറത്തു വിട്ട ആന്റോ ആന്റണി എംപിയും അന്വേഷണ സംഘത്തിന്റെ വെറുപ്പിന് പാത്രമായി മാറിയിരുന്നു. മാത്രമല്ല അജ്ഞാതമൃതദേഹങ്ങള്‍ക്ക് പിന്നാലെയും പൊലീസിന് പോകേണ്ടി വന്നിരുന്നു.

 

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജിലെ രണ്ടാം വര്‍ഷ ബി കോം വിദ്യാര്‍ത്ഥിനിയായ ജെസ്‌നയെ 2018 മാര്‍ച്ച് 22 ന് രാവിലെ 9.30 മുതലാണ് കാണാതാകുന്നത്. വലിയ രീതിയില്‍ സൗഹൃദങ്ങളൊന്നും ഇല്ലാത്ത ജസ്‌ന അധികം ആരോടും സംസാരിക്കാറില്ല. അതുകൊണ്ട് തന്നെയാണ് കുട്ടി എവിടെ പോയി എന്ന കാര്യത്തില്‍ ഒരു കൃത്യത കൊണ്ടുവരാന്‍ അന്വേഷണ സംഘത്തിന് സാധിക്കാതിരുന്നത്.

മിസ്സിംഗ് ആവുന്നതിന് മുമ്പ് വീടിന്റെ വരാന്തയില്‍ ഇരുന്ന് ജെസ്‌ന പഠിക്കുന്നത് അയല്‍വാസികള്‍ കണ്ടിരുന്നു. എന്നാല്‍ ഒമ്പതു മണിയോടെ ജെസ്‌ന ഒരു ഓട്ടോറിക്ഷയില്‍ കയറി മുക്കൂട്ടുതറ ടൗണിലേക്ക് പോയി. മുക്കൂട്ടുതറയില്‍ തന്നെയുള്ള ബന്ധുവിന്റെ വീട്ടിലേക്ക് പോകുന്നുവെന്നാണ് ജെസ്‌ന ഓട്ടോഡ്രൈവറോടും അടുത്ത വീട്ടുകാരോടും പറഞ്ഞത്. മുക്കൂട്ടുതറ ടൗണില്‍ ജെസ്‌നയെ ഡ്രൈവര്‍ ഇറക്കി വിടുകയും ചെയ്തു. കുട്ടി ഓട്ടോയില്‍ വന്ന് ടൗണില്‍ ഇറങ്ങുന്നത് ചിലര്‍ കണ്ടിരുന്നു. ഇതിന് ശേഷം പിന്നെ ജെസ്‌നയെ ആരും കണ്ടിട്ടില്ല.


എന്തായാലും ഇപ്പോള്‍ സിബിഐക്ക് ലഭിച്ചിട്ടുള്ള നിര്‍ണായക വിവരങ്ങള്‍ സത്യമാണെന്നാണ് ലഭിക്കുന്ന വിവരം. അങ്ങനെയെങ്കില്‍ കുട്ടിയെ നാട്ടിലേക്ക് എത്തിക്കാനുള്ള യാത്രയും തട്ടിക്കൊണ്ടുപോയ സംഘത്തെ എത്രയും വേഗം അറസ്റ്റുചോയ്യാനുള്ള നീക്കവും ഉണ്ടായേക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (3 hours ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (4 hours ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (4 hours ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (4 hours ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (4 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (4 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (4 hours ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (6 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (6 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (7 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (8 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (8 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (8 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (8 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (8 hours ago)

Malayali Vartha Recommends