ബന്ധുവീട്ടില്‍ പോകാന്‍ അമ്മ അനുവദിച്ചില്ല... പാമ്പാടിയില്‍ പന്ത്രണ്ട് വയസുകാരന്‍ സ്വയം പെട്രോളൊഴിച്ച് തീകൊളുത്തി മരിച്ചു

ബന്ധുവീട്ടില്‍ പോകാന്‍ അമ്മ അനുവദിക്കാത്തില്‍ പ്രകോപിതനായി പന്ത്രണ്ട് വയസുകാരന്‍ സ്വയം പെട്രോളൊഴിച്ച് തീകൊളുത്തി. കോട്ടയം പാമ്പാടിലാണ് സംഭവം. സംഭവം കണ്ട മതാപിതാക്കള്‍ തീയണച്ച് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കുന്നേപ്പാലം അറയ്ക്കപറമ്പില്‍ ശരത് സുനിത ദമ്പതികളുടെ മകന്‍ മാധവ് എസ് നായരാണ് മരിച്ചത്. ബന്ധുവീട്ടില്‍ പോകുന്നതിനെചൊല്ലി മാധവ് മാതാപിതാക്കളോട് പിണങ്ങി. ഇതിന് പിന്നാലെ മുറിയില്‍ പോയ മാധവ് വീട്ടിലിരുന്ന പെട്രോള്‍ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
80 ശതമാനത്തോളം പൊള്ളലേറ്റ മാധവിനെ മാതാപിതാക്കളും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാമ്പാടി ചെറുവള്ളിക്കാവ് ശ്രീ ഭദ്ര സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് മാധവ്.
കഴിഞ്ഞ മാസം പെട്രോളൊഴിച്ച് തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തിരുന്നു. താന്‍ വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ച യുവതിയെ മറ്റൊരു യുവാവുമായി വിവാഹമുറപ്പിച്ചതില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്ന് കരുതുന്നു.
കോണി ഉപയോഗിച്ച് യുവതിയുടെ വീട്ടിലെ ടെറസില്‍ കയറിയ യുവാവ് മുകളിലത്തെ നിലയിലുള്ള കിടപ്പുമുറിയുടെ വാതില്‍ കുത്തിത്തുറന്ന് റൂമിനുള്ളിലേക്ക് കടക്കുകയും റൂമിന് കുറ്റിയിടുകയും തന്റെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.
വീടിനുമുകളില്‍ നിന്ന് തീ ആളി പടരുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി. രക്ഷാപ്രവര്‍ത്തനത്തിനിടെ വീട്ടുകാര്‍ക്കും പൊള്ളലേറ്റെങ്കിലും പരിക്ക് സാരമുള്ളതല്ല.
https://www.facebook.com/Malayalivartha

























