ഉണരുന്നതും ഉറങ്ങുന്നതും മാതാപിതാക്കളുടെ വഴക്കുകണ്ട്! ഒടുവില്‍ സഹിക്കെട്ടാണ് ആ 12 വയസ്സുകാരന്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തത്, പാമ്പാടിയില്‍ നടന്നത് മനുഷ്യമനസ്സാക്ഷിക്ക് നിരക്കാത്തത്..

വളരെ ദുഖകരമായ ഒരു വാര്‍ത്തയാണ് കോട്ടയം ജില്ലയില്‍ നിന്ന് ഇപ്പോള്‍ പുറത്തുവരുന്ന്. കോട്ടയം ജില്ലയിലെ പാമ്പാടിയില്‍ പന്ത്രണ്ട്കാരന്‍ ശരീരത്തില്‍ പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തിരിക്കുന്നു. എന്നാല്‍ കുട്ടി മരിക്കാനുണ്ടായകാരണമാണ് ഏവരേയും ഞെട്ടിച്ചിരിക്കുന്നത്.
മാതാപിതാക്കള്‍ തമ്മിലുള്ള വഴക്കില്‍ മനംനൊന്താണ് കുട്ടി ജീവനൊടുക്കിയത് എന്നാണ് ലഭിക്കുന്ന വിവരം. കുന്നേപ്പാലം അറയ്ക്കപറമ്പില്‍ ശരത്തിന്റെ മകന്‍ 12 വയസ്സുള്ള മാധവാണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.
അമ്മയും അച്ഛനും തമ്മില്‍ വഴക്കടിക്കുന്ന വീട്ടിലെ കുട്ടികളില്‍ പല തരത്തിലുള്ള രോഗങ്ങളും ഉണ്ടാകുന്നതായി പലപഠനങ്ങളിലും നേരത്തെ കണ്ടെത്തിയിരുന്നു. മാനസികമായ പ്രയാസങ്ങള്‍ക്ക് പുറമെ തലവേദന, ശരീരം വേദന എന്നിവയും കാണാറുണ്ട് എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
മാതാപിതാക്കളുടെ വഴക്ക് കൗമാരക്കാരെയാണ് കൂടുതല്‍ ബാധിക്കുന്നത്. അച്ഛന്റേയും അമ്മയുടേയും സാമീപ്യം ആവശ്യമുള്ള ഈ സമയത്ത് അത് ലഭിക്കാതെ വരമ്പോള്‍ ഇല്ലാതാകുന്നത് അവരുടെ മക്കളുടെ ഭാവി തന്നെയാണ്.
മാധവിന്റേത് സംസ്ഥാനത്ത് നടക്കുന്ന ഒരു ഒറ്റപ്പെട്ട സംഭവമല്ല. നേരത്തെയും ഇത്തരത്തില്‍ മാതാപിതാക്കളുടെ വഴക്ക് കാരണം കുട്ടികള്‍ മാനസീകമായി പിരിമുറുക്കത്തില്‍ അകപ്പെടുന്നു എന്നുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ദേവസ്വം ജീവനക്കാരനായ മാധവിന്റെ അച്ഛന്‍ ശരതും അമ്മ സുനിതയും തമ്മില്‍ എന്നും വലിയ വഴക്കുകള്‍ ഉണ്ടാകാറുണ്ടെന്നും അതില്‍ കുട്ടി അസ്വസ്ഥനായിരുന്നു എന്നുമാണ് സമീപവാസികള്‍ പറയുന്നത്.
അത്തരത്തില്‍ ഇന്നും വലിയ വഴക്ക് ഉണ്ടാകുകയും സുനിത സ്വന്തം വീട്ടിലേക്ക് പോകാന്‍ ഒരുങ്ങുകയും ചെയ്തതോടെയാണ് രംഗം വഷളായത്. ഉടന്‍തന്നെ മാധവ് മുറിയില്‍ കയറി വാതിലടച്ച് ആത്മഹത്യ ചെയ്യുകയാണ് ഉണ്ടായത്. തുടര്‍ച്ചയായി അവധിദിവസങ്ങള്‍ വരുന്നതിനാല്‍ ശരത് വീട്ടില്‍ പെട്രോള്‍ വാങ്ങി സൂക്ഷിച്ചിരുന്നു. ഈ പെട്രോള്‍ ശരീരത്തിലൊഴിച്ചാണ് മാധവ് ആത്മഹത്യ ചെയ്തത് എന്നാണ് പൊലീസ് നല്‍കുന്ന വിവരം.
കരച്ചില്‍ കേട്ട് വീട്ടിലെത്തിയ സമീപവാസികള്‍ തീ അണച്ചെങ്കിലും കുട്ടിക്ക് 80ശതമാനത്തോളം പൊള്ളലേറ്റിരുന്നു. ഉടന്‍തന്നെ മാധവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അമ്മയും അച്ഛനും തമ്മില്‍ 24 മണിക്കൂറും വഴക്കായിരുന്നൊണ് പ്രദേശവാസികള്‍ ചൂണ്ടിക്കാണിക്കുന്നത്. മാധവ് ഉണരുന്നതും കിടന്നുറങ്ങുന്നതും ഈ തല്ലൂട്ടം കണ്ടുകൊണ്ടാണെന്നും അവര്‍ വിശദീകരിക്കുന്നു. കളിച്ച് ചിരിച്ച് നടക്കേണ്ട പ്രായത്തില്‍ ഒരുകുട്ടി സ്വന്തമായി ജീവനൊടുക്കണം എന്നുണ്ടെങ്കില്‍ എത്രമാത്രം മാനസീക സംഘര്‍ഷം അവന്‍ അനുഭവിച്ചട്ടുണ്ടാകും എന്നാണ് എല്ലാവരും ഇപ്പേള്‍ ചോദിക്കുന്നത്.
കുട്ടികളുടെ മുന്നില്‍ വച്ച് വഴക്കിടുന്ന അച്ഛനമ്മമാര്‍ ശ്രദ്ധിക്കുക, നിങ്ങളുടെ വഴക്ക് ചിലപ്പോള്‍ മിനിറ്റുകള്‍ അല്ലെങ്കില്‍ മണിക്കൂറുകള്‍ മാത്രമേ നിലനില്‍ക്കുകയുള്ളൂ.. എന്നാല്‍ നിങ്ങള്‍ കുട്ടികള്‍ക്കുള്ളില്‍ കുത്തിവെക്കുന്ന വിഷം ആജീവനാന്തം അവരെ വേട്ടയാടും. ചിന്തിക്കുക വളര്‍ന്നുവരുന്നത് നിങ്ങളുടെ മക്കള്‍ മാത്രമല്ല സമൂഹത്തിന്റെ ഭാവി കൂടിയാണ്.
https://www.facebook.com/Malayalivartha

























