അംഗത്വ വിതരണത്തിന് പോയ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍! വീട്ടിലെ യുവതിയെ കണ്ടപ്പോള്‍ കണ്‍ട്രോള്‍ പോയി, ഫോട്ടോ എടുക്കുന്നതിനിടെ നടന്നത് ഞെട്ടിക്കുന്ന സംഭവങ്ങള്‍, കോണ്‍ഗ്രസുകാര്‍ തലയില്‍ മുണ്ടിട്ട് ഓടിക്കോ..

സ്ത്രീകളോട് മോശമായി പെരുമാറുന്നതില്‍ കോണ്‍ഗ്രസ് നേതാക്കളും ഒട്ടും പിറകിലല്ല എന്ന് തെളിയിക്കുന്ന സംഭവമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുടെ പ്രതിച്ഛായക്ക് കളങ്കം വരുത്തുന്ന വളരെ മോശമായ സംഭവമാണ് ആലപ്പുഴയില്‍ നടന്നിരിക്കുന്നത്.
കോണ്‍ഗ്രസ് അംഗത്വ വിതരണത്തിന്റെ പേരില്‍ വീട്ടിലെത്തി കോണ്‍ഗ്രസ് നേതാവ് യുവതിയെ കയറിപ്പിടിച്ചിരിക്കുന്നു. കോണ്‍ഗ്രസ് ചിങ്ങോലി മണ്ഡലം സെക്രട്ടറി ബിജു പുരുഷോത്തമനാണ് ഈ കൃത്യം നടത്തിയത്.
ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം നടന്നത്. പാര്‍ട്ടിയുടെ അംഗത്വ ക്യാമ്പയിന്റെ ഭാഗമായി വീട്ടില്‍ എത്തിയ ബിജു പുരുഷോത്തമന്‍ യുവതിയുടെ ഫോട്ടോ വേണമെന്ന് ആവശ്യപ്പെടുകയും തുടര്‍ന്ന് കയറിപിടിക്കുകയുമാണ് ചെയ്തത്.
എന്തായാലും വീട്ടമ്മയുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ബിജു പുരുഷോത്തമനെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത് എന്നാണ് വിവരം. കരീലക്കുളങ്ങര പോലീസാണ് ബിജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കി പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടും.
കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും സത്രീകളെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ശല്യം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്‌തെന്നുള്ള നിരവധി ആരോപണങ്ങള്‍ നേരത്തെയും ഉണ്ടായിട്ടുണ്ട്. അതില്‍ ഏറ്റവും നീചവും കോണ്‍ഗ്രസിനെ നാണം കെടുത്തുന്നതുമായ ഒരു സംഭവമായിരുന്നു കൊവിഡ് കാലത്ത് ഉയര്‍ന്നുവന്നത്.
സംഭവം ഇങ്ങനെയായിരുന്നു. കുളത്തൂപ്പുഴയില്‍ കോവിഡ് നിരീക്ഷണത്തിലിരുന്ന യുവതിയെ കോണ്‍ഗ്രസ് ഓഫീസേഴ്‌സ് യൂണിയന്‍ പ്രവര്‍ത്തകന്‍ പീഡിപ്പിച്ചു. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ ചെന്നതായിരുന്നു യുവതി. കുളത്തുപ്പുഴയിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ പ്രദീപ് ആണ് പീഡനം നടത്തിയത്.
ഭരതന്നൂരിലെ വാടക വീട്ടിലെത്തിയാല്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് ഇയാള്‍ യുവതിയെ അറിയിക്കുകയാണ് ചെയ്തത്. മാത്രമല്ല യുവതിക്ക് കൈക്ക് ആരോഗ്യപ്രശ്‌നമുണ്ടായിരുന്നു. അതിനാല്‍ വീട്ടില്‍ വന്നാല്‍ ഡോക്ടറെ കാണാന്‍ സഹായം ചെയ്യാമെന്നും ഇയാള്‍ വാഗ്ദാനം ചെയ്തിരുന്നു. എന്തായാലും പ്രദീപിന്റെ വാക്ക് വിശ്വസിച്ച് വീട്ടില്‍ പോയ യുവതിക്ക് നേരിടേണ്ടി വന്നത് അതിക്രൂരമായ പീഡനമായിരുന്നു.
യുവതിയുടെ കൈയ്യും കാലും കെട്ടിയിട്ടാണ് ക്രൂരമായ പീഡനം നടത്തിയെന്നാണ് എഫ്‌ഐആറിലുള്ളത്. അതും ഒന്നല്ല പലതവണ. ഈ സമയങ്ങളിലെല്ലാം ഇയാള്‍ മദ്യപിച്ചു കൊണ്ടിരുന്നതായും എഫ്‌ഐആര്‍ പറഞ്ഞിരുന്നു. മാത്രമല്ല യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുകയും പിടിച്ച് തളളിയിടുകയും ചെയ്തു.
ഈ സംഭവത്തിന് പുറമെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസിലും കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റിലായിട്ടുണ്ട്. കുളനട ഞെട്ടൂര്‍ കാഞ്ഞിരമണ്ണില്‍ വീട്ടില്‍ സിനു രാജന്‍ ആണ് ഈ കേസിലെ പ്രതി. വാഹന വ്യാപാരിയായ സിനു 2018ല്‍ മാവേലിക്കരയിലെ വിവിധ കേന്ദ്രങ്ങളില്‍ വെച്ച് പീഡിപ്പിച്ചതായി ജൂണ്‍ 3ന് യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.
യുവതിയുടെ സഹോദരന്റെ സുഹൃത്താണ് പ്രതിയായ സിനു. കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായ ഇയാള്‍ പത്തനംതിട്ടയിലെ മുതര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി അടുത്തബന്ധം പുലര്‍ത്തുന്ന ആളുകൂടിയായിരുന്നു. സംഭവം നടന്ന് രണ്ടു വര്‍ഷത്തിനു ശേഷം നവമാധ്യമങ്ങളിലൂടെ യുവതിയെ മോശമായി ചിത്രീകരിക്കുകയും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയതെന്നാണ് ലഭിക്കുന്ന വിവരം.
ഇങ്ങനെ പോകുന്നു കോണ്‍ഗ്രസ് നേതാക്കളുടെ ലീലാവിലാസങ്ങള്‍. എന്നാല്‍ തങ്ങളുടെ അണികള്‍ തെറ്റുചെയ്‌തെന്ന് സമ്മതിക്കാന്‍ കോണ്‍ഗ്രസിലെ തലമൂത്ത നേതാക്കള്‍ തയ്യാറാകുന്നില്ല. കൊവിഡ് സമയത്ത് പീഡനം നടത്തിയ പ്രദീപിനെ രക്ഷിക്കാന്‍ അന്നത്തെ പ്രതിപക്ഷനേതാവായിരുന്ന ചെന്നിത്തല കുറെ പാടുപെട്ടിരുന്നു. മാധ്യമങ്ങളുടെ മുന്നില്‍ ഇരുന്ന് വിയര്‍ക്കുന്ന രംഗവും ഉണ്ടായിട്ടുണ്ട്.
പ്രദീപ് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് 'ഡിവൈഎഫ്‌ഐകാര്‍ക്ക് മാത്രമേ പീഡിപ്പിക്കാന്‍ പറ്റുകയുള്ളോ' എന്നായിരുന്നു അദ്ദേഹം മറുപടി നല്‍കിയത്.
എന്തായാലും പാര്‍ട്ടിയെ നാണെകെടുത്തിക്കൊണ്ട് പീഡനക്കഥകള്‍ തുടര്‍ക്കഥയാകുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ചിന്തിക്കേണ്ട ഒരു കാര്യമുണ്ട്. പിണറായി സര്‍ക്കാരിന്റെ രണ്ടാമൂഴവും തകൃതിയായി നടക്കുകയാണ്. മാത്രവുമല്ല കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ബിജെപി അജണ്ടക്ക് ഇടതുസര്‍ക്കാര്‍ ഇതിനകം പച്ചക്കൊടി വീശുകയും ചെയ്തിട്ടുണ്ട്.
അതുകൊണ്ട് വീടുകള്‍ കയറി പീഡനങ്ങള്‍ നടത്താതെ എങ്ങനെ അടുത്ത ഭരണം പിടിക്കാം എന്ന് ചിന്തിക്കൂ..
https://www.facebook.com/Malayalivartha

























