ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസനെ വെട്ടിയത് മൂന്നുപേരാണ്; മറ്റ് മൂന്നുപേര്‍ പുറത്ത് കാത്തുനിന്നു; ശ്രീനിവാസന്റെ ശരീരത്തില്‍ ആഴത്തിലുള്ള 10 മുറിവുകളെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്; ഈ മാസം 20 വരെ പാലക്കാട് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

പാലക്കാട് നഗരത്തില്‍ സംഘര്‍ഷം ആവര്‍ത്തിക്കാന്‍ സാധ്യതയുള്ളതിനാല്‍ നഗരത്തില്‍ പൊലീസ് സുരക്ഷ ശക്തമാക്കി.ഈ മാസം 20 വരെ പാലക്കാട് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ ശരീരത്തില്‍ ആഴത്തിലുള്ള 10 മുറിവുകളെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. തലയില്‍ മൂന്ന് വെട്ടുകളേറ്റിട്ടുണ്ട്. കയ്യിലും കാലിലും ആഴത്തിലുള്ള മുറിവുകളാണ്.
ഞായറാഴ്ച രാവിലെ പോസ്റ്റുമോര്‍ട്ടം നടത്തും. ഉച്ചയോടെ സംസ്‌കരിക്കും. ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഘത്തില്‍ ആറു പേരാണുള്ളത്. ശ്രീനിവാസനെ വെട്ടിയത് മൂന്നുപേരാണ്, മൂന്നുപേര്‍ ഇരുചക്ര വാഹനത്തില്‍ പുറത്ത് കാത്തുനിന്നു. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു. പൊലീസിന്റെ നിരീക്ഷണം മറികടന്ന് ആറംഗ സംഘം ശ്രീനിവാസനെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.
വാള്‍ ഉപയോഗിച്ചാണ് വെട്ടിയതെന്ന് ദൃക്‌സാക്ഷി വാസുദേവന്‍ പറഞ്ഞു. ആറംഗ കൊലയാളി സംഘത്തിന്റെ വരവും മടക്കവുമെല്ലാം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ആക്രമണത്തിനു പിന്നില്‍ എസ്ഡിപിഐ ആണെന്നു ബിജെപി ആരോപിച്ചു. സംഭവം പൊലീസിന്റെ വീഴ്ചയാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു.വെട്ടേറ്റയുടന്‍ ശ്രീനിവാസനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
മൂന്ന് ബൈക്കുകള്‍ എതിര്‍വശത്ത് നിന്ന് വരുകയും റോഡ് മുറിച്ച് കടന്ന ശേഷം ശ്രീനിവാസന്റെ കടയുടെ മുന്നില്‍ നിര്‍ത്തുകയും ചെയ്യുന്നു. പിന്നാലെ ഒരാള്‍ ആദ്യം ഓടി കടയില്‍ കയറുന്നു. ശേഷം മറ്റ് രണ്ട് ബൈക്കിലേയും പിന്നിലിരുന്ന രണ്ടുപേരും കടയിലേക്ക് ഇരച്ചുകയറി. ആക്രമിക്കുകയാണ് ചെയ്യുന്നത്.
പൊലീസ് സാന്നിധ്യമുള്ള മേഖലയില്‍ അക്രമം നടന്നത് ഗുരുതരസാഹചര്യമാണെന്നും ബിജെപി ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാര്‍ പറഞ്ഞു. പാലക്കാട് മുന്നൂറോളം പൊലീസുകാരെ അധികമായി വിന്യസിക്കും. മൂന്ന് കമ്പനി സേന ഉടന്‍ ജില്ലയിലെത്തും. ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി. വിജയ് സാഖറെ പാലക്കാട് ക്യാംപ് ചെയ്യും. എല്ലാ ജില്ലകളിലും ജാഗ്രതാനിര്‍ദേശം.
കഴിഞ്ഞ ദിവസം പാലക്കാട് എലപ്പുള്ളിയില്‍ കൊല്ലപ്പെട്ട എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിന്റെ മരണം രാഷ്ട്രീയ കൊലപാതകമെന്ന് എഫ്‌ഐആര്‍ രേഖപ്പെടുത്തിയിരുന്നു. നടന്നത് മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള സംഘടിത ആക്രമണമെന്ന് റിപ്പോര്‍ട്ട്.
സുബൈറിന്റെ പിതാവ് അബൂബക്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍. എലപ്പുള്ളി പാറ സ്വദേശിയും എസ്ഡിപിഐ പ്രാദേശിക ഭാരവാഹിയുമായ സുബൈറിനെയാണ് രണ്ട് കാറുകളിലായെത്തിയ സംഘം ബൈക്ക് ഇടിച്ച് വീഴ്ത്തി കൊലപ്പെടുത്തിയത്. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് എസ്ഡിപിഐ നേതൃത്വം ആരോപിച്ചു.
രണ്ട് കാറുകളിലായെത്തിയ സംഘമാണ് ബൈക്ക് ഇടിച്ച് വീഴ്ത്തി സുബൈറിനെ കൊലപ്പെടുത്തിയത്. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് എസ്ഡിപിഐ നേതൃത്വവും ആരോപിച്ചു. കൊലയ്ക്ക് ശേഷം രക്ഷപ്പെട്ടവര്‍ ഉപേക്ഷിച്ച KL 11 AR 641 എന്ന വാഹനം നാല് മാസം മുന്‍പ് കൊല്ലപ്പെട്ട എലപ്പുള്ളിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് പൊലീസ് അറിയിച്ചു.
ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു ആക്രമണം. പിതാവിനൊപ്പം പള്ളിയിലെത്തി ബൈക്കില്‍ മടങ്ങുകയായിരുന്ന സുബൈറിനെ വീടെത്തുന്നതിന് മീറ്ററുകള്‍ മാത്രം വ്യത്യാസത്തിലാണ് കാറിലെത്തിയ സംഘം ഇടിച്ച് വീഴ്ത്തിയത്. ആദ്യത്തെ കാറിലുണ്ടായിരുന്നവര്‍ സുബൈറും പിതാവ് അബൂബക്കറും വീണതിന് പിന്നാലെ മുന്നോട്ട് നീങ്ങി.
രണ്ടാമത്തെ കാറില്‍ നിന്നിറങ്ങിയ നാലംഗ സംഘമാണ് സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയത്. മരണം ഉറപ്പാക്കിയ കൊലയാളികള്‍ ആദ്യത്തെ കാറില്‍ രക്ഷപ്പെടുകയായിരുന്നു. കാര്‍ പഞ്ചറായതിനാല്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് നിഗമനം. സഞ്ജിത്തിന്റെ കൊലപാതകത്തിന് പകരം വീട്ടുകയായിരുന്നു ആര്‍എസ്എസിന്റെ ലക്ഷ്യമെന്ന് എസ്ഡിപിഐ നേതൃത്വം.
നാട്ടുകാര്‍ ചേര്‍ന്ന് സുബൈറിനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചികില്‍സയിലുള്ള പിതാവ് അബൂബക്കറിന്റെ പരുക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ജില്ലാ പൊലീസ് മേധാവി ആര്‍.വിശ്വനാഥിന്റെ നേതൃത്വത്തില്‍ കൊലപാതകമുണ്ടായ സ്ഥലത്തെത്തി തെളിവെടുത്തു. കാരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുന്നുവെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് നഗരത്തിന്റെ വിവിധയിടങ്ങളില്‍ എസ്ഡിപിഐ നേതൃത്വം പ്രകടനം നടത്തി.
കഴിഞ്ഞ നവംബര്‍ 15നാണ് ആര്‍എസ്എസ് തേനാരി മണ്ഡലം ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖായിരുന്ന സഞ്ജിത്തിനെ കാറിലെത്തിയ സംഘം വെട്ടിക്കൊന്നത്. പാലക്കാട് തൃശൂര്‍ ദേശീയപാതയ്ക്കടുത്ത് കിണാശ്ശേരി മമ്പറത്ത് വച്ചായിരുന്നു സംഭവം നടന്നത്. ഭാര്യക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ചിരുന്ന സഞ്ജിത്തിന്റെ ബൈക്ക് തടഞ്ഞുനിര്‍ത്തി ഭാര്യയുടെ മുന്നിലിട്ട് വെട്ടിക്കൊല്ലുകയായിരുന്നു.
https://www.facebook.com/Malayalivartha

























