നടിയെ ആക്രമിച്ച കേസ്... വീഡിയോ ചോര്‍ത്തിയെന്ന പരാതിയില്‍ കോടതി ജീവനക്കാരെ ചോദ്യംചെയ്യാന്‍ ക്രൈംബ്രാഞ്ചിന് അനുമതി;ദൃശ്യം 2017 ഫെബ്രുവരി 18ന് അവസാനമായി കണ്ടു എന്നാണ് ഔദ്യോഗികരേഖ; 2018 ഡിസംബര്‍ പതിമൂന്നിന് ദൃശ്യം ആരോ കണ്ടിട്ടുള്ളതായി തിരിച്ചറിഞ്ഞു

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവായ വീഡിയോ ചോര്‍ത്തിയെന്ന പരാതിയില്‍ കോടതി ജീവനക്കാരെ ചോദ്യംചെയ്യാന്‍ ക്രൈംബ്രാഞ്ചിന് അനുമതി. നടിയെ ആക്രമിച്ച ദൃശ്യം 2017 ഫെബ്രുവരി 18ന് അവസാനമായി കണ്ടു എന്നാണ് ഔദ്യോഗികരേഖ. എന്നാല്‍, പരിശോധനയില്‍ 2018 ഡിസംബര്‍ പതിമൂന്നിന് ദൃശ്യം ആരോ കണ്ടിട്ടുള്ളതായി തിരിച്ചറിഞ്ഞു.
ഈ സമയം മെമ്മറി കാര്‍ഡ് കോടതിയിലായിരുന്നെന്നും അന്വേഷണത്തില്‍ കണ്ടെത്തി. കേസിലെ തൊണ്ടിമുതല്‍ കോടതിയിലിരിക്കെ ചോര്‍ന്നുവെന്ന നിഗമനത്തിലെത്തിയ ക്രൈംബ്രാഞ്ച്, ഇതോടെയാണ് കോടതി ജീവനക്കാരെ ചോദ്യംചെയ്യാന്‍ തീരുമാനിച്ചത്. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലെ ശിരസ്തദാര്‍, തൊണ്ടിമുതല്‍ സൂക്ഷിപ്പുചുമതല വഹിക്കുന്ന ക്ലര്‍ക്ക് എന്നിവരെയാണ് ചോദ്യംചെയ്യുക. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് അനുമതി നല്‍കിയത്.
പീഡനദൃശ്യം ചോര്‍ന്നതായി കണ്ടെത്തിയത് ഫോറന്‍സിക് പരിശോധനയിലൂടെ ലഭിച്ച 'ഹാഷ് വാല്യു'വില്‍നിന്നാണ്. ദൃശ്യം ഉള്‍പ്പെടുന്ന മെമ്മറി കാര്‍ഡിന്റെ ക്ലോണ്‍ഡ് കോപ്പി (തനിപ്പകര്‍പ്പ്) എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അനുമതിയോടെ തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. പ്രതികള്‍ ദൃശ്യം പകര്‍ത്തിയ മെമ്മറി കാര്‍ഡിന്റെ ക്ലോണ്‍ഡ് കോപ്പിയുടെ ഹാഷ് വാല്യു മാറിയതായിട്ടായിരുന്നു കണ്ടെത്തല്‍.
മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു എന്നാല്‍, ഒരുനിശ്ചിതസമയത്ത് ആ കാര്‍ഡിലുള്ള വിവിധതരം ഡാറ്റകളുടെയും ഫയലുകളുടെയും ആകെത്തുകയാണ്. മെമ്മറി കാര്‍ഡ് പിടിച്ചെടുക്കുമ്‌ബോള്‍ സൈബര്‍ വിദഗ്ധര്‍ ഈ വാല്യു മഹസറിലെഴുതും. പിന്നീട്, ഈ മെമ്മറി കാര്‍ഡ് ഒരു കംപ്യൂട്ടറിലോ മൊബൈലിലോ ഇട്ട് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചാല്‍ ഈ ഹാഷ് വാല്യു മാറും.
പൊലീസോ കോടതിയോ സൂക്ഷിക്കുന്ന മെമ്മറി കാര്‍ഡ് അവസാനമായി ഔദ്യോഗികമായി കണ്ടശേഷം ഹാഷ് വാല്യു കണക്കാക്കും. ദിവസങ്ങള്‍ക്കുശേഷം ഈ വാല്യു ഫോറന്‍സിക് പരിശോധനയില്‍ മാറിയതായി കണ്ടാല്‍ ആരോ ഈ മെമ്മറി കാര്‍ഡ് അനധികൃതമായി പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചുവെന്നതിന്റെ സൂചനയായി കണക്കാക്കാം.
അതേസമയം കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ് ഏപ്രില്‍ 18ന് കോടതിയില്‍ പരിഗണിക്കാനിരിക്കെ പുനരന്വേഷണത്തിനു വിചാരണക്കോടതിയോടു കൂടുതല്‍ സമയം തേടാനൊരുങ്ങുകയാണ് പ്രോസിക്യൂഷന്‍. മൂന്ന് മാസം കൊണ്ട് കണ്ടെത്തിയത് നിഗൂഢതകളുടെ വാലറ്റം മാത്രമാണ്. ഇനി അന്വേഷണം മുന്നോട്ട് പോകണമെങ്കില്‍ പ്രതികളും സാക്ഷികളും അന്വേഷണ സംഘത്തോടു സഹകരിക്കണം.
കേസ് പരിഗണിക്കുമ്പോള്‍ ഹൈക്കോടതിയില്‍ മൂന്നു മാസം തേടിയ വിവരം ചൂണ്ടിക്കാട്ടി അധിക സമയം അനുവദിക്കണം എന്ന് ആവശ്യപ്പെടാനാണു തീരുമാനം. ഇനി കേസ് പരിഗണിക്കുമ്പോള്‍ ഇതുവരെയുള്ള അന്വേഷണ പുരോഗതിയുടെ റിപ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിക്കും.
പ്രതികളില്‍നിന്നു കൂടുതല്‍ തെളിവുകള്‍ ലഭിച്ചെന്നതും ഗൂഢാലോചനക്കേസ് പ്രതികള്‍ സാക്ഷിക്കെതിരെ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്ന വിവരങ്ങളും എല്ലാം കോടതിയില്‍ ചൂണ്ടിക്കാട്ടും. സിആര്‍പിസി 160 പ്രകാരമുള്ള ചോദ്യം ചെയ്യലിനു കാവ്യ മാധവന്‍ ഉപാധി വച്ചതും ദിലീപിന്റെ സഹോദരന്‍ അനൂപും സഹോദരീ ഭര്‍ത്താവ് സുരാജും നോട്ടിസ് കൈപ്പറ്റാത്തതും ചൂണ്ടിക്കാട്ടി കൂടുതല്‍ സമയം ചോദിക്കാനാണു തീരുമാനം.
കേസ് അന്വേഷണം പുരോഗമിക്കുമ്പോള്‍ കൂടുതല്‍ നിഗൂഢതകള്‍ തെളിഞ്ഞു വരുന്നതു ചൂണ്ടിക്കാട്ടി തെളിവു ശേഖരണത്തിനും ചോദ്യം ചെയ്യലിനും കൂടുതല്‍ സമയം വേണമെന്നാണ് ആവശ്യപ്പെടുക. പ്രതികളും പ്രതികളുമായി ബന്ധമുള്ള സാക്ഷികളും അന്വേഷണ സംഘത്തോടു സഹകരിക്കുന്നില്ലെന്നതും ചൂണ്ടിക്കാട്ടും. നോട്ടിസ് നല്‍കിയിട്ടും സമയത്ത് ഹാജരാകാത്തത് അന്വേഷണത്തെ പിന്നോട്ടടിക്കുന്നുണ്ടെന്നു കോടതിയെ ബോധ്യപ്പെടുത്താനാണു തീരുമാനം.
ഇന്നലെ കാവ്യയുടെ മൊഴി രേഖപ്പെടുത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ഡിജിറ്റല്‍ വാള്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ ഇല്ലാതെ മൊഴി രേഖപ്പെടുത്താനാവില്ല എന്ന നിലപാടാണ് അന്വേഷണ സംഘം സ്വീകരിച്ചത്. കാവ്യയ്ക്കു പിന്നീട് സിആര്‍പിസി 41 എ പ്രകാരം നോട്ടിസ് നല്‍കുന്നതു പരിഗണനയിലുണ്ടെന്നാണ് സൂചന. അനൂപിനും സുരാജിനും നോട്ടിസ് നല്‍കാന്‍ ശ്രമിച്ചിട്ടും നടക്കാതെ വന്നതോടെ ഇരുവരുടെയും വീട്ടില്‍ നോട്ടിസ് പതിച്ചിരിക്കുകയാണ്.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ എ.ഡി.ജി.പി ശ്രീജിത്തടക്കമുള്ള അന്വേഷണ സംഘത്തിനെതിരെ ആഭ്യന്തര സെക്രട്ടറിക്ക് പരാതി നല്‍കിയിരിക്കകയാണ് ദിലീപിന്റെ അഭിഭാഷകന്‍. െ്രെകംബ്രാഞ്ച് എഡിജിപി എസ്.ശ്രീജിത്തും ബൈജു പൗലോസും ചേര്‍ന്ന് വ്യാജപ്രചാരണം നടത്തുന്നതായാണ് പരാതി. അഭിഭാഷകനായ രാമന്‍ പിള്ളയുടെ ഓഫീസിനെ മോശമായി ചിത്രീകരിക്കാനാണ് ശ്രമം.
ആഭ്യന്തര സെക്രട്ടറിക്കാണ് ദിലീപിന്റെ അഭിഭാഷകന്‍ ഫിലിപ് ടി. വര്‍ഗീസ് മുഖേന പരാതി നല്‍കിയിരിക്കുന്നത്.പ്രതികളേയും ബന്ധുക്കളേയും അഭിഭാഷകരേയും െ്രെകംബ്രാഞ്ച് അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്ന് പരാതിയില്‍ പറയുന്നു. ബാലചന്ദ്രകുമാര്‍ എ.ഡി.ജി.പി ശ്രീജിത്തിന്റെ അടുത്ത ബന്ധുവാണ്. ചട്ടവിരുദ്ധമായാണ് കേസില്‍ അന്വേഷണം നടക്കുന്നത്.
ആസൂത്രിതമായി ഗൂഢാലോചന നടത്തുന്നുവെന്നും പരാതിയില്‍ പറയുന്നു.കസ്റ്റഡിയിലിരിക്കെ സായ് ശങ്കറിന് മാധ്യമങ്ങളുമായി അഭിമുഖം നടത്താന്‍ അവസരം നല്‍കിയെന്നും സായ് ശങ്കര്‍ കീഴടങ്ങിയിട്ടും മറ്റു തട്ടിപ്പു കേസുകളില്‍ അറസ്റ്റ് ചെയ്തില്ലെന്നും ദിലീപ് നല്‍കിയ പരാതിയില്‍ പറയുന്നു.നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് െ്രെകംബ്രാഞ്ച് വിചാരണ കോടതിയില്‍ കഴിഞ്ഞ ദിവസം അപേക്ഷ നല്‍കിയിരുന്നു.
ദിലീപ് ജാമ്യ വ്യവസ്ഥകളെല്ലാം ലംഘിച്ചുവെന്നും തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിച്ചുവെന്നും ഹരജിയില്‍ പറഞ്ഞിരുന്നു. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ അന്വേഷണ സംഘത്തിന് വിചാരണ കോടതിയെ സമീപിക്കാമെന്നും ജാമ്യം റദ്ദാക്കാമെന്നും ഹൈകോടതി വ്യക്തമാക്കിയിരുന്നു. ഇതുപ്രകരമാണ് അന്വേഷണ സംഘം വിചാരണക്കോടതിയെ സമീപിച്ചത്.
വധഗൂഢാലോചന കേസില്‍ സായി ശങ്കറിനെതിരെ കൂടുതല്‍ തെളിവുകള്‍ െ്രെകംബ്രാഞ്ച് കോടതിയില്‍ ഹാജരാക്കിയിരുന്നു. കേസ് വഴിതിരിച്ചുവിടാന്‍ സായി ശങ്കര്‍ ശ്രമിച്ചുവെന്നാണ് െ്രെകംബ്രാഞ്ച് കണ്ടെത്തല്‍. ദിലീപിന്റെയും കൂട്ടാളികളുടെയും മൊബൈലിലെ ചാറ്റുകള്‍ നശിപ്പിച്ചത് സായ് ശങ്കറാണെന്നതിന്റെ തെളിവുകളും കോടതിയില്‍ അന്വേഷണ സംഘം ഹാജരാക്കിയിരുന്നു.
കേസില്‍ എട്ടാം പ്രതി ദിലീപിനും കാവ്യ മാധവനും തുല്ല്യ പങ്കുണ്ടെന്ന വിലയിരുത്തലിലാണ് തുടരന്വേഷണ സംഘം നിലയുറപ്പിച്ചത്. നിഗൂഢമായ പല ചോദ്യങ്ങള്‍ക്കും കാവ്യയെ ചോദ്യം ചെയ്യുന്നതിലൂടെ ഉത്തരമാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതീക്ഷ. എന്നാല്‍ കാവ്യയെ പ്രതിചേര്‍ക്കാന്‍ തക്ക തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.
കാവ്യയില്‍ നിന്ന് ശേഖരിക്കുന്ന വിവരങ്ങള്‍ ഉള്‍പ്പെടുത്തി ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുക എന്നതാണ് അടുത്ത നീക്കം. ദിലീപിനും കാവ്യയ്ക്കും നടിയോട് ഒരുപോലെ ശത്രുതയുണ്ടായിരുന്നെന്നാണ് െ്രെകംബ്രാഞ്ച് നിഗമനം. ഇതിനു തെളിവായാണ് സുരാജിന്റെ ഫോണില്‍ നിന്ന് വീണ്ടെടുത്ത ശബ്ദ സാമ്പിളുെൈകള്ര കംബ്രാഞ്ച് കാണുന്നത്.
കേസിലെ ഗൂഡാലോചനയെക്കുറിച്ച് കാവ്യയ്ക്ക് എല്ലാം അറിയാമെന്നാണ് ബാലചന്ദ്ര കുമാര്‍ അടക്കം ഉള്ളവരുടെ മൊഴികള്‍. ഇത് സംബന്ധിച്ച ചില ഓഡിയോ സംഭാഷണവും പുറത്ത് വന്നിരുന്നു. അഥേസമയം, നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് കുരുക്കായി കൂടുതല്‍ ശബ്ദരേഖകള്‍ ഇന്നലെ പുറത്ത് വന്നിരുന്നു.
നടന്‍ ദിലീപും സുഹൃത്ത് ബൈജു ചെങ്ങാമനാടും തമ്മില്‍ നടന്നതെന്ന് കരുതപ്പെടുന്ന ഒരു ഫോണ്‍ സംഭാഷണം കൂടി പുറത്തുവന്നു. ഇത് താന്‍ അനുഭവിക്കേണ്ട ശിക്ഷല്ലെന്നും ഒരു സ്ത്രീ അനുഭവിക്കേണ്ടത് ആയിരുന്നുവെന്നും സംഭാഷണത്തില്‍ പറയുന്നു. 2017ല്‍ നടന്നതാണ് ഈ സംഭാഷണം എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
ദിലീപിന് വേണ്ടി സാക്ഷിയെ സ്വാധീനിക്കുന്ന മൊബൈല്‍ ഫോണ്‍ സംഭാഷണം നേരത്തെ പുറത്ത് വന്നിരുന്നു. ഡോക്ടര്‍ ഹൈദരലിയും ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സൂരജും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. ദിലീപിന് അനുകൂലമായി മൊഴി നല്‍കാന്‍ സൂരജ് ഡോക്ടറിനോട് ആവശ്യപ്പെടുന്നതാണ് സംഭാഷണം.
https://www.facebook.com/Malayalivartha

























