ഞെട്ടലോടെ കേരളം.... തുടര്‍കൊലപാതകങ്ങള്‍ അരങ്ങേറുന്നു.... പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിരോധനാജ്ഞ , പൊതുസ്ഥലങ്ങളില്‍ അഞ്ചോ അതിലധികമോ പേര്‍ ഒത്തു ചേരുന്നത് നിരോധനം, പൊതുസ്ഥലങ്ങളില്‍ യോഗങ്ങളോ പ്രകടനങ്ങളോ ഘോഷയാത്രകളോ പാടില്ല; സംഘര്‍ഷ സാധ്യതയുണ്ടെന്ന പോലീസ് റിപ്പോര്‍ട്ട് കണക്കിലെടുത്താണ് കളക്ടറുടെ നടപടി

ഞെട്ടലോടെ കേരളം.... തുടര്‍ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബുധനാഴ്ച വരെയാണ് നിരോധനാജ്ഞ. സംഘര്‍ഷ സാധ്യതയുണ്ടെന്ന പോലീസ് റിപ്പോര്‍ട്ട് കണക്കിലെടുത്താണ് കളക്ടറുടെ നടപടി.
പൊതുസ്ഥലങ്ങളില്‍ അഞ്ചോ അതിലധികമൊ പേര്‍ ഒത്തു ചേരുന്നത് നിരോധിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ യോഗങ്ങളോ പ്രകടനങ്ങളോ ഘോഷയാത്രകളോ പാടില്ല. അവശ്യസേവനങ്ങള്‍ക്കും നിയമപാലന വിഭാഗത്തിനും ഉത്തരവ് ബാധകമല്ല.
അതേസമയം പകരത്തിന് പകരം കൊല്ലുന്ന രാഷ്ട്രീയപ്പകയില്‍ വീണ്ടും രണ്ടു ജീവനുകള്‍ 24 മണിക്കൂറിനുള്ളില്‍ പൊലിഞ്ഞതുകണ്ട് പകച്ചുനില്‍ക്കുകയാണ് കേരളം. അക്രമങ്ങള്‍ വ്യാപിക്കാതിരിക്കാന്‍ പാലക്കാട് നഗരം പൊലീസിന്റെ നിയന്ത്രണത്തിലായി.
പാലക്കാട് എലപ്പുള്ളി ഗ്രാമത്തില്‍ നോമ്പിക്കോടുവച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് പള്ളിയിലെ ജുമുഅ പ്രാര്‍ത്ഥന കഴിഞ്ഞ് ഒന്നര മണിയോടെ പിതാവുമായി ബൈക്കില്‍ മടങ്ങുകയായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ഏരിയാ പ്രസിഡന്റ് സുബൈറിനെ (45) കാറിടിച്ചു വീഴ്ത്തി വെട്ടിക്കൊല്ലുകയായിരുന്നു. ഇതിനു തിരിച്ചടിയായി ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പാലക്കാട് നഗരത്തിലെ എസ്.കെ.എസ് ഓട്ടോ കണ്‍സള്‍ട്ടിംഗ് സ്ഥാപനത്തില്‍ കയറി അതിന്റെ ഉടമയും ആര്‍.എസ്.എസ് മുന്‍ ശാരീരിക് ശിക്ഷക് പ്രമുഖുമായ ശ്രീനിവാസനെ (45)വെട്ടിക്കൊലപ്പെടുത്തി.
ആലപ്പുഴയില്‍ നാലു മാസം മുമ്പ് സമാനമായ രീതിയിലാണ് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനിന്റെയും ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രണ്‍ജിത്തിന്റെയും ജീവന്‍ പൊലിഞ്ഞത്. സുബൈര്‍ വധത്തില്‍ നാലുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആരെയും പിടികൂടിയിട്ടുപോലുമില്ല. പാറ എലപ്പുള്ളി, കുപ്പിയോട്, അബൂബക്കറിന്റെ മകനാണ് സുബൈര്‍. പാലക്കാട് ജില്ലാ ആശുപത്രയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹം വിലാപയാത്രയായി വീട്ടില്‍ എത്തിച്ചശേഷം വൈകുന്നേരം അഞ്ചരയോടെ എലപ്പുള്ളി എറാഞ്ചേരി ജമാ അത്തുപള്ളിയില്‍ കബറടക്കി.
അതേസമയം പാലക്കാട്ട് രണ്ടുപേര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനത്ത് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. തുടര്‍ അക്രമസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പാലിക്കാനാണ് ജില്ല പൊലീസ് മേധാവിമാര്‍ക്ക് ഡി.ജി.പി അനില്‍ കാന്തിന്റെ നിര്‍ദേശം നല്‍കിയത്.
കഴിഞ്ഞദിവസത്തെ കൊലപാതകത്തിന്റെ സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നെങ്കിലും പ്രത്യാക്രമണത്തില്‍ ഒരാള്‍ മരിച്ച സാഹചര്യത്തിലാണ് എല്ലാ ജില്ലകളിലും ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടത്.
മുഖ്യമന്ത്രി ഇതുസംബന്ധിച്ച നിര്‍ദേശം ആഭ്യന്തരവകുപ്പിന് നല്‍കി. പാലക്കാട്ടെ കൊലപാതകങ്ങള്‍ പ്രത്യേക സംഘങ്ങള്‍ അന്വേഷിക്കുമെന്ന് ഡി.ജി.പി പറഞ്ഞു. ഉത്തര മേഖല ഐ.ജി അശോക് യാദവ് സ്ഥലത്ത് ക്യാമ്പ് ചെയ്ത് അന്വേഷണ പുരോഗതിക്ക് നേതൃത്വം നല്‍കും.
https://www.facebook.com/Malayalivartha

























