Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

നിലവിളിച്ച് അമ്മയും സഹോദരിയും.... കോട്ടയത്ത് പന്ത്രണ്ടുകാരന്‍ പെട്രോള്‍ ദേഹത്ത് ഒഴിച്ച് തീ കൊളുത്തി .... നിലവിളിച്ച് ഓടിയെത്തിയ അമ്മ സുനിതയും സഹോദരി മീനാക്ഷിയും നിസ്സഹായരായി അലമുറയിട്ടു കരഞ്ഞു, 80 ശതമാനം പൊള്ളലേറ്റ കുട്ടിയെ അത്യാസന്ന നിലയില്‍ ഉടന്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

17 APRIL 2022 07:04 AM IST
മലയാളി വാര്‍ത്ത

കോട്ടയത്ത് പന്ത്രണ്ടുകാരന്‍ പെട്രോള്‍ ദേഹത്ത് ഒഴിച്ച് തീ കൊളുത്തി .... 80 ശതമാനം പൊള്ളലേറ്റ കുട്ടിയെ അത്യാസന്ന നിലയില്‍ ഉടന്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


മാതാവിന്റെ വീട്ടില്‍ പോകുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ പന്ത്രണ്ടുകാരന്‍ പെട്രോളിച്ചു സ്വയം തീ കൊളുത്തി ജീവനൊടുക്കി. കുന്നേല്‍പ്പാലം അറയ്ക്കപ്പറമ്പില്‍ ശരത്തിന്റെ മകന്‍ മാധവ് എസ്. നായരാണു മരിച്ചത്. ഇന്നലെ രാവിലെ 11നാണു സംഭവമുണ്ടായത്. വിഷു, ഈസ്റ്റര്‍ അവധിയോടനുബന്ധിച്ച് അമ്മ വീട്ടില്‍ പോകണമെന്ന് മാധവ് ആവശ്യപ്പെട്ടിരുന്നു.

 



എന്നാല്‍, ഇന്നലെ രാവിലെ ഇക്കാര്യം ആവശ്യപ്പെട്ടപ്പോള്‍ പിതാവ് സമ്മതിച്ചില്ലത്രേ. തുടര്‍ന്ന് ഇക്കാര്യത്തെ ചൊല്ലി മാതാപിതാക്കള്‍ തമ്മില്‍ തര്‍ക്കമുണ്ടായതായും അയല്‍വാസികള്‍ പറയുന്നു. ഇതിനിടെ, മുറിയ്ക്കുള്ളില്‍ കയറി കതകടച്ച മാധവ് അവിടെയുണ്ടായിരുന്ന പെട്രോള്‍ ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നുവെന്നാണു പ്രാഥമിക നിഗമനം.



എണ്‍പതു ശതമാനം പൊള്ളലേറ്റ കുട്ടിയെ അത്യാസന്ന നിലയില്‍ ഉടന്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 


താന്‍ സ്വയം ചെയ്തതാണെന്ന് കുട്ടി ഡോക്ടര്‍ക്ക് മൊഴി നല്‍കി. മു്റ്റത്തേക്ക് ഓടിയിറങ്ങിയ മാധവ് അവിടെയുണ്ടായിരുന്ന പെട്രോള്‍ ദേഹത്തേക്ക് ഒഴിച്ച് തീ കൊളുത്തി. നിലവിളിച്ച് ഓടിയെത്തിയ അമ്മ സുനിതയും സഹോദരി മീനാക്ഷിയും നിസ്സഹായരായി അലമുറയിട്ടു കരഞ്ഞു. നാട്ടുകാര്‍ ഓടിക്കൂടി മാധവിനെ പാമ്പാടി ഗവ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടര്‍ക്കു മൊഴി നല്‍കിയ കുട്ടിക്കു ബോധം നഷ്ടമായതോടെ ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയോടെ ജീവന്‍ നഷ്ടമായി.

പാമ്പാടി ചെറുവള്ളിക്കാവ് ശ്രീ ഭദ്ര സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് മാധവ്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. മാധവിന്റെ അച്ഛന്‍ ശരത് ചെറുവള്ളിക്കാവ് ദേവസ്വം ജീവനക്കാരനാണ്. മാതാവ്: സുനിത. സഹോദരി: മീനാക്ഷി എസ്.നായര്‍ ( ശ്രീഭദ്ര പബ്ലിക് സ്‌കൂള്‍). സംസ്‌കാരം പിന്നീട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (3 hours ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (4 hours ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (4 hours ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (4 hours ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (4 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (4 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (4 hours ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (6 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (6 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (7 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (8 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (8 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (8 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (8 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (8 hours ago)

Malayali Vartha Recommends